"കൃത്രിമബീജസങ്കലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ശരീരത്തിനു പുറത്ത് കൃത്രിമാവസ്ഥയിൽ അണ്ഡകോശത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
/ആമുഖം/
വരി 1:
ശരീരത്തിനു പുറത്ത് കൃത്രിമാവസ്ഥയിൽ അണ്ഡകോശത്തെ പുരുഷബീജം കൊണ്ട് നിഷേചനം ചെയ്യിക്കുന്നതിനാണ് '''ഇൻ‌ വിട്രോ ഫെർട്ടിലൈസേഷൻ''' (ഐ.വി.എഫ്) അഥവാ '''കൃത്രിമ നിഷേചനം''' എന്നു പറയുന്നത്. വന്ധ്യതാ ചികിത്സയിൽ, മറ്റ് സങ്കേതങ്ങളുടെ സഹായത്തോടെയുള്ള നിഷേചന പ്രക്രിയകളെല്ലാം പരാജയപ്പെടുന്ന അവസ്ഥയിൽ കുട്ടികളുണ്ടാവാൻ ഐ.വി.എഫ് ഒരു പ്രധാന ഉപാധിയായി സ്വീകരിക്കപ്പെടുന്നു.
 
ഈ സാങ്കേതികവിദ്യയിൽ ഹോർമോണുകളുടെ സഹായത്തോടെ സ്ത്രീയുടെ അണ്ഡോൽ‌പ്പാദനത്തെ കൃത്രിമമായി നിയന്ത്രിക്കുകയും, അങ്ങനെ ഉല്പാദിപ്പിക്കുന്ന അണ്ഡകോശങ്ങളെ സ്ത്രീശരീരത്തിൽ നിന്ന് മാറ്റി പ്രത്യേകം പരുവപ്പെടുത്തിയ ഒരു [[സംവർധക മാധ്യമം (culture medium)|സംവർധക]] ദ്രവമാധ്യമത്തിൽ നിക്ഷേപിച്ച് അവയെ പുരുഷബീജങ്ങളെക്കൊണ്ട് നിഷേചനം (fertilization) ചെയ്യിക്കുകയും [[സിക്താണ്ഡം|സിക്താണ്ഡമാക്കുകയും]] (zygote) ചെയ്യുന്നു. ഈ സിക്തണ്ഡത്തെ പിന്നീട് ഗർഭധാരണം ചെയ്യാൻ തയ്യാറായ സ്ത്രീയുടെ ഗർഭപാത്രത്തിൽ, ഒരു കുഞ്ഞിനെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ നിക്ഷേപിക്കുകയും ചെയ്യുന്നു.
 
ഈ സാങ്കേതികവിദ്യയിലൂടെ 1978ൽ പിറന്ന ആദ്യ വ്യക്തിയാണ് ലൂയിസ് ബ്രൌൺ. ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിനു ബ്രിട്ടിഷ് വൈദ്യനും [[ശരീരധർമ്മശാസ്ത്രം|ശരീരധർമ്മശാസ്ത്രജ്ഞനും]] ആയ [[റോബേട്ട് ജി. എഡ്വേഡ്സ്|റോബേട്ട് ജി. എഡ്വേഡ്സിനു]] [[2010ൽ]] [[വൈദ്യശാസ്ത്രം|വൈദ്യശാസ്ത്രത്തിനുള്ള]] [[നോബൽ]] സമ്മാനം [[നോബൽ സമ്മാനം 2010|ലഭിക്കുകയുണ്ടായി]].
 
==പേരിനു പിന്നിൽ==
 
ലത്തീനിൽ “വിട്രിയസ്” എന്ന വാക്കിനു ‘കണ്ണാടി’ എന്നാണർത്ഥം. പരീക്ഷണശാലകളിൽ ജൈവപരീക്ഷണങ്ങൾ ചെയ്യുമ്പോഴുപയോഗിക്കുന്ന കണ്ണാടിപ്പാത്രങ്ങളെ (പീട്രി ഡിഷ്, ടെസ്റ്റ്‌ റ്റ്യൂബ്, പലതരം ഫ്ലാസ്ക്കുകൾ എന്നിവ) ഉദ്ദേശിച്ചാണ് “ഇൻ വിട്രോ” എന്നു പ്രയോഗിക്കുന്നത്. “കണ്ണാടി പാത്രത്തിൽ” എന്ന വാച്യാർത്ഥവും “ശരീരത്തിനു പുറത്ത്” എന്ന വ്യംഗ്യാർത്ഥവുമാണ് ഇതിനുള്ളത് (ശരീരത്തിനകത്ത് എന്നതിനെ കുറിക്കാൻ ഇൻ വീവോ [in vivo] എന്നും ഉപയോഗിക്കുന്നു). പരീക്ഷണശാലയിലെ ഉല്പന്നം എന്ന അർത്ഥം ദ്യോതിപ്പിക്കുന്ന വാക്കായ “ടെസ്റ്റ് റ്റ്യൂബ് ശിശു” ആണ് കൃത്രിമ നിഷേചനത്തിന്റെ കൂടുതൽ ജനകീയമായ പേര്.
"https://ml.wikipedia.org/wiki/കൃത്രിമബീജസങ്കലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്