"ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
=== 1999 ===
[[1999 ക്രിക്കറ്റ് ലോകകപ്പ്|1999 ക്രിക്കറ്റ് ലോകകപ്പിൽ]] [[നോർത്താംപ്ടൺ|നോർത്താംപ്ടണിൽ]] നടന്ന ഗ്രൂപ്പ് മത്സരത്തിൽ ബംഗ്ലാദേശ് [[പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം|പാകിസ്താനെ]] 62 റണ്ണുകൾക്ക് അട്ടിമറിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറുകളിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 223 റണ്ണുകളെടുത്തു. എന്നാൽ 161 റണ്ണുകൾ നേടാനേ പാകിസ്താന് കഴിഞ്ഞുള്ളൂ. ബംഗ്ലാദേശ് വിക്കറ്റ് കീപ്പറായ [[ഖാലിദ് മഷൂദ്|ഖാലിദ് മഷൂദിന്റെ]] മികച്ച റണ്ണൗട്ടുകളും [[ഖാലിദ് മഹ്‌മൂദ്|ഖാലിദ് മഹ്‌മൂദിന്റ]] മികച്ച ബൗളിങ്ങുമാണ് പാകിസ്താന് വിജയം നിഷേധിച്ചത്. മഹ്‌മൂദ് 10 ഓവറുകളിൽ 31 റണ്ണുകൾ മാത്രം വഴങ്ങി 3 വിക്കറ്റുകളെടുത്തു. മഹ്‌മൂദായിരുന്നു കളിയിലെ കേമൻ. ബാക്കിയുള്ള മത്സരങ്ങളിലെല്ലാം പരാജയപ്പെട്ടതിനാൽ അവർക്ക് സൂപ്പർ സിക്സ് ഘട്ടത്തിലേക്ക് പ്രവേശിക്കാനായില്ല. എന്നാലും പാകിസ്താനെതിരായ ആ വിജയം അവർക്ക് അന്താരാഷ്ട്ര ടെസ്റ്റ് പദവി നേടിക്കൊടുത്തു. എന്നാൽ പാകിസ്താനെതിരായ മത്സരം ഒരു ഒത്തുകളിയായിരുന്നു എന്ന് വിവാദമുയർന്നു.<ref>{{Cite book |url=http://news.bbc.co.uk/sport1/hi/cricket/1570669.stm |title=Sarfraz says Cup matches fixed |publisher=BBC Online |date=29 September 2001 |accessdate=5 March 2009}}</ref>
== അവലംബം ==
{{Reflist}}
 
== അവലംബം ==
"https://ml.wikipedia.org/wiki/ബംഗ്ലാദേശ്_ദേശീയ_ക്രിക്കറ്റ്_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്