"യാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,666 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
കുറച്ച് ബൈറ്റ്സ്
(കുറച്ച് ബൈറ്റ്സ്)
 
==പേരിനു പിന്നില്‍==
യജിക്കുക എന്ന സംസ്കൃക പദത്തില്‍ നിന്നാണ്‌ യാഗം ഉണ്ടായത് അര്‍ത്ഥം ബലി കഴിക്കുക. ത്യാഗം ചെയ്യുക എന്നൊക്കെയാണ്‌.
==ചരിത്രം==
കേരളത്തില്‍ [[1976]] [[1984]], [[2003]], [[2006]] എന്നീ വര്‍ഷങ്ങളില്‍ സോമയാഗം നടന്നിട്ടുണ്ട്‌.
==തരം തിരിവ്==
യജ്ഞങ്ങള്‍ വൈദികം താന്ത്രികം എന്നിങ്ങനെ രണ്ട്‌ തരം ഉണ്ട്‌. വൈദിക യജ്ഞത്തില്‍ സോമയാഗമാണ്‌ മുഖ്യം. കേരളത്തില്‍ മൂന്‍ ശ്രൗതകര്‍മ്മങ്ങള്‍ ആണ്‌ പ്രധാനമായും നടന്നു വരുന്നത്‌ അഗ്ന്യാധാനം (ആധാനം) സോമയാഗം (അഗ്നിഷ്ടോമം) അതിരാത്രം (അഗ്നിഹോത്രം) എന്നിവയാണ്‌. ഒരു ദിവസം കൊണ്ട്‌ നടത്താവുന്ന യാഗം മുതല്‍ ആയിരം വര്‍ഷങ്ങള്‍ വരെ നടത്തേണ്ടുന്ന യാഗങ്ങള്‍ ഉണ്ട്‌. ഇന്ത്യയില്‍ സ്വാതന്ത്ര്യ ലബ്ദിക്കുമുന്നായി ധാരാളം യാഗങ്ങള്‍ നടന്നിരുന്നു എങ്കിലും അതിനുശേഷം ഏതാണ്ട്‌ ദശാബ്ദക്കാലത്താണ്‌ ഒരു യാഗം നടന്നുവരുന്നത്‌. ഭാരിച്ച ചിലവ്‌, അധ്വനം പണ്ഡിതന്മാരുടെ ദൗര്‍ലഭ്യം, വിശ്വാസത്തിന്റെ കുറവ്‌ എന്നിവയാണ്‌ കാരണങ്ങള്‍.
 
ഏകാഹം, അഹീനം, സത്രം എന്നിങ്ങനെ വിവിധ തരം യാഗകര്‍മ്മങ്ങള്‍ ഉണ്ട്‌.
===ഏകാഹം===
ഒരു ദിവസം കൊണ്ട്‌ നടത്താവുന്ന യാഗമാണ്‌ ഏകാഹം
===അഹീനം===
രണ്ട്‌ ദിവസം മുതല്‍ പന്ത്രണ്ട്‌ നാള്‍ വരെ വേണ്ടി വരുന്നവയാണ്‌ അഹീനം. സോമയാഗം അഹീനഗണത്തില്‍ പെടുന്നു.
===സത്രം===
പന്ത്രണ്ട്‌ നാള്‍ മുതല്‍ എത്ര വേണമെങ്കിലും നീണ്ട്‌ നില്‍കാവുന്നവയാണ്‌ സത്രങ്ങള്‍. അശ്വമേധയാഗം സത്രത്തില്‍ പെടുന്നു
വേദങ്ങളില്‍ യജുര്‍വേദം ആണ്‌ യാഗങ്ങളുടെ നടത്തിപ്പിനെ കുറിച്ച്‌ വിവരിച്ചിരിക്കുന്നത്‌. മന്ത്രങ്ങള്‍ പ്രധാനമായും ഋഗ്‌വേദത്തിലാണ്‌ കൊടുത്തിരിക്കുന്നത്‌. യാഗത്തില്‍ ഋക്‍യജുസ്സാമവേദങ്ങള്‍ ഒന്നായി സമ്മേളിച്ചിരിക്കുന്നു.
 
==യോഗ്യതകള്‍==
===സമയം===
ഏറ്റവും യോഗ്യമായ സമയം വസന്തകാലത്തെ ശുക്ല (വെളുത്ത) പക്ഷമാണ്‌ ഈ പക്ഷത്തില്‍ മാത്രമേ യാഗം നടത്താവൂ. (മാര്‍ച്ച്‌ പകുതി മുതല്‍ മേക്‌ പകുതിവരെയാണ്‌ വസന്തകാലം)
===കുടുംബങ്ങള്‍===
കേരളത്തില്‍ ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട എന്നീ ഗ്രാമങ്ങളിലെ വിധിക്കപ്പെട്ട ബ്രാഹ്മണ കുടുംബങ്ങളിലെ നമ്പൂതിരിമാര്‍ക്കാണ്‌ യാഗ കര്‍മ്മങ്ങള്‍ ചെയ്യാനുള്ള യോഗ്യത. ഗ്രന്ഥവിധിപ്രകാരം ചടങ്ങുകള്‍ നടത്തിക്കൊടുക്കാനും സംശയനിവൃത്തിവരുത്താനും പിഴപറ്റിയാല്‍ പ്രായശ്ചിത്തങ്ങള്‍ വിധിക്കുന്നതിനും യോഗ്യതയുള്ള കുടുംബങ്ങള്‍ ഒരോ ഗ്രാമത്തിലുമുണ്ട്‌. ഇവരെ വൈദികന്മാര്‍ എന്നാണ്‌ പറയുന്നത്‌. തൈക്കാട്‌, ചെറുമുക്ക്‌, പന്തല്‍, കൈമുക്ക്‌, കപ്ലിങ്ങാട്‌ തൂടങ്ങിയ കുടുംബക്കാര്‍ വൈദികന്മാരാണ്‌.
 
ഗൃഹസ്ഥാശ്രമിക്കേ യാഗം ചെയ്യാനാവൂ. അയാള്‍ സ്വഭാര്യയോടു കൂടിയാണ്‌ യാഗം ചെയ്യുക. യാഗാധികാരമുള്ള കുടുംബത്തില്‍ നിന്നുമായിരിക്കണം യജമാനന്‍.
 
സോമയയാഗം ചെയ്യും മുന്‍പ്‌ ആധാനം ചെയ്തിരിക്കണം ഇങ്ങനെ ആധാനം ചെയ്തവരെ അടിതിരി എന്ന് വിളിക്കുന്നു. അതിരാത്രം ചെയ്യണമെങ്കില്‍ അതിനു മുന്‍പ്‌ സോമയാഗം ചെയ്തിരിക്കണം ഇകൂട്ടരെ സോമയാജി എന്ന് വിളിക്കുന്നു. അതിരാത്രം ചെയ്താവരെ അഗ്നിഹോത്രി(ഉത്തരദേശത്ത്‌) എന്നോ അക്കിത്തിരി എന്നോ (കേര്‍ളത്തില്‍) വിളിക്കുന്നു.
 
===ഋത്വിക്കുകള്‍===
====അധ്വര്യു====
അഗ്ന്യാധനം കഴിഞ്ഞാല്‍ യജമാനന്‍ അടിതിരിപ്പാടാവുന്നു. അതോടെ അദ്ദേഹം യാഗാധികാരമുള്ളവനാവുന്നു. അദ്ദേഹത്തെ സഹായിക്കനുള്ള സഹ വൈദികരാണ്‌ ഋത്വിക്കുകള്‍. ശാലാമാത്രയില്‍ യജുര്‍വേദം ചൊല്ലേണ്ട അധ്വര്യുവാണ്‌ പ്രധാനി. ഈ ഗണത്തില്‍ വേറെയും പലര്‍ ഉണ്ട്‌.
====ഹോതാവ്‌====
ഹോതൃഗണം എന്ന ഗണത്തില്‍ ഋഗ്‌വേദ മന്ത്രങ്ങള്‍ ചൊല്ലുന്ന വൈദികനും മറ്റു മൂന്ന് പേരും ഉള്‍പ്പെടുന്നു.
====ഉദ്ഗാതാവ്‌====
സാമവേദ മന്ത്രങ്ങള്‍ ഉരുക്കഴിക്കുന്ന വൈദികനും മറ്റു മൂന്നു പേരും.
====സദസ്യര്‍====
എല്ലാ ക്രിയാ കര്‍മ്മങ്ങളും ശ്രദ്ധിക്കുന്നവരാണ്‌ സദസ്യന്‍ അല്ലെങ്കില്‍ സദസ്യര്‍.
മേല്‍ പറഞ്ഞ സഹായികളെല്ലാം യജമാനനും പത്നിക്കും വേണ്ടിയും യജമാനന്‍ ദേവന്മാര്‍ക്ക്‌ വേണ്ടിയുമാണ്‌ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത്‌.
 
==സന്ദേശം==
 
മാനവരാശിയുടെ സമഗ്രമായ നന്മക്കു ഉതകുന്ന യാഗചര്യകളില്‍ ശാസ്ത്രം,ആത്മീയത, ഭൌതികത,സാമൂഹികത തുടങ്ങി വിവിധ വിഷയങ്ങള്‍ സമന്വയിക്കുന്നു.ഈ സമന്വയമാണ് യാഗത്തിണ്ടെ കര്‍മ്മസന്ദേശം നല്‍കുന്നതു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/80939" എന്ന താളിൽനിന്ന് ശേഖരിച്ചത്