"സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ku:Zanîngeh
വരി 27:
===കണ്ണൂർ സർ‌വകലാശാല===
1996ൽ സ്ഥാപിക്കപ്പെട്ട ഈ സർവകലാശാലയുടെ പ്രധാനകാമ്പസ് കണ്ണൂർ ജില്ലയിലെ മങ്ങാട്ടുപറമ്പിലാണ്.
 
===ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല===
എറണാകുളം ജില്ലയിലെ കാലടിയിൽ 1993ൽ സ്ഥാപിക്കപ്പെട്ടു. സർവകലാശാലയുടെ അധികാരപരിധി കേരളം മുഴുവനുമുണ്ട്.
 
===നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി===
കോഴിക്കോട്ടെ ചാത്തമംഗലമാണ് ആസ്ഥാനം. സംസ്ഥാനത്തെ ആദ്യത്തെ കല്പിത സർവകലാശാലയാണിത്. 1961ല് ആർ.ഇ.സി എന്ന പേരിൽ നിലവിൽ വന്ന ഈ സ്ഥാപനത്തിന് 2003ലാണ് എൻ.ഐ.ടി. പദവി ലഭ്യമായത്.
 
===കേരളകലാമണ്ഡലം===
1930ൽ പ്രവർത്തനമാരംഭിച്ചു. ഭാരതപ്പുഴയുടെ തീരത്ത് ചെറുതുരുത്തിയിൽ സ്ഥിതി ചെയ്യുന്നു. കലാപഠനവും അക്കാദമിക് പഠനവും നടത്തുന്ന കലാമണ്ഡലത്തിന് കല്പിത സർവകലാശാലയുടെ പദവിയുമുണ്ട്.
 
===നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്===
കേരളത്തിലെ ആദ്യത്തെ സ്വാശ്രയസർവകലാശാലയാണിത്. 2005ല് സ്ഥാപിക്കപ്പെട്ടു. ആസ്ഥാനം കൊച്ചിയിലെ കലൂരിലാണ്.
 
===ശ്രീ ചിത്തിരതിരുനാൾ ഇന്സ്റ്റിറ്റ്യൂട്ട്===
1974ൽ സ്ഥാപിതം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരമാണ് ആസ്ഥാനം.
 
 
 
"https://ml.wikipedia.org/wiki/സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്