"ഹുമായൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 50:
ബാബർ, ഉത്തരേന്ത്യ കീഴടക്കിയ പ്രധാനപ്പെട്ട യുദ്ധമായ [[ഒന്നാം പാനിപ്പത്ത് യുദ്ധം|പാനിപ്പത്ത് യുദ്ധത്തിൽ]] ഹുമയൂൺ നിർണ്ണായകപങ്കുവഹിച്ചിരുന്നു. ഈ സമയത്ത് ഹുമയൂണിന് 17 വയസു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.
 
ഇന്ത്യ പിടിച്ചടക്കിയതിനു ശേഷം, സമർഖണ്ഡ് പിടീച്ചടക്കുന്നതിനായി ബാബർ, ഹുമായൂണിനെ ബദാഖ്ശാനിലേക്ക് തിരിച്ചയച്ചെങ്കിലും ഈ നടപടി പരാജയത്തിൽ കലാശിച്ചു. ഹുമയൂൺ തന്റെ പിതാവിന്റെ മരണത്തിന് കുറച്ചുമാസങ്ങൾക്കുമുൻപ് ആഗ്രയിൽ തിരിച്ചെത്തി.<ref name=afghanI5/> 1530-ൽ ഡിസംബറിൽ, ഹുമയൂണിന്റെ 24-ആം വയസിൽ ബാബർ മരണമടഞ്ഞു. ബാബറിന്റെ മരണശേഷം, തന്റെ പിതാവിന്റെ ആഗ്രഹപ്രകാരം സാമ്രാജ്യത്തിന്റെ ഓരോ പ്രവിശ്യകൾ തന്റെ സഹോദരന്മാർക്ക് ഹുമായൂൺ വീതിച്ചു നൽകി<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 4, The Mughal Empire, Page 45-59, ISBN 817450724</ref>. കുറേക്കാലത്തോളം, തന്റെ പിതാവ് പിടിച്ചെടുത്ത പ്രദേശങ്ങൾ നിലനിർത്തുക എന്നതായിരുന്നു ഹുമയൂണിന്റേയും സഹോദരന്മാരുടേയും പ്രധാനകർത്തവ്യം.
അഫ്ഘാനികൾക്കെതിരായുള്ള ഹുമായൂണിന്റെ നീക്കങ്ങൾക്ക് സഹോദരൻ മിർസാഖാന്റെ ഇടപെടലുകൾ മൂലം ശക്തിക്ഷയം സംഭവിച്ചു.
 
"https://ml.wikipedia.org/wiki/ഹുമായൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്