"ബാബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103:
{{main|ഒന്നാം പാനിപ്പത്ത് യുദ്ധം}}
 
ബാബറുടെ സൈന്യം ഇതിനോടകം വലുതായിക്കഴിഞ്ഞെങ്കിലും ലോധിയുടേതുമയി താരതമ്യം ചെയ്യുമ്പോൾ അത് നാലിലൊന്നേ വരുമായിരുന്നുള്ളൂ. 1526 ഏപ്രിൽ 21 ന് ഇന്ത്യയുടെ ചരിത്രം നിർണ്ണയിക്കുന്ന പാനിപ്പത്ത് യുദ്ധം നടന്നു, അതി ഘോരമായ യുദ്ധമായിരുന്നു നടന്നത്. തോക്കുക്കളുടെ ഉപയോഗം, ബാബറിന് മുൻ‍തൂക്കം നൽകി. അന്നു വരെ ആനകൾ ഇതിന്റെ ശബ്ദം പരിചയിച്ചിട്ടില്ലായിരുന്നു. തോക്കുകൾ ഉപയോഗിച്ച് ബാബറിന്റെ സൈന്യം ലോധിയുടെ പടയാനകളെ വിരട്ടി. വിരണ്ടോടിയ ആനകൾ ലോധിയുടെ സൈനികരെത്തന്നെ ചവിട്ടിമെതിച്ചു. ലോധി ഈ യുദ്ധത്തിൽ മരണമടഞ്ഞു. അതോടെ നാടുവാഴികളും സാമന്തന്മാരും ബാബറുടെ പക്ഷം ചേർന്നു. ഇന്ത്യാചരിത്രത്തിലെ വഴിത്തിരിവായ യുദ്ധമായിരുന്നു ഇത്. ബാബറിന്റെ യുദ്ധവൈഭവം വെളിപ്പെടുത്തുന്ന ഒന്നുമാണിത്. യുദ്ധാനന്തരം, ഹുമയൂണിനെ പെട്ടെന്നുതന്നെ ലോധിയുടെ കോട്ടയിലേക്ക് അയക്കുകയും ലോധിയുടെ സ്വത്തും സമ്പാദ്യങ്ങളും കൊള്ളയടിക്കാതിരിക്കപ്പെടാനും ബാബർ ശ്രദ്ധിച്ചു. [[കോഹിനൂർ]] എന്ന ലോകോത്തര വജ്രം ഹുമായൂണിന് കിട്ടിയത് അവിടെ നിന്നാണ്. ഇത് ഗ്വാളിയോർ രാജാവിൻറേതായിരുന്നു. അദ്ദേഹം പാനിപ്പട്ട് യുദ്ധത്തിൽ മരിച്ചിരുന്നു. കുടുംബാംഗങ്ങൾ ഹുമായൂണിനോട് രക്ഷ അഭ്യർത്തിക്കുകയും അതിനു പകരമായി അവർ കോഹിനൂർ സമ്മാനിക്കുകയും ചെയ്തു.{{തെളിവ്}}
 
: ഇതേ സമയം ബാബർ ആഗ്രയും ദില്ലിയും പിടിച്ചടക്കിയിരുന്നു.
 
== ഖാന്വ യുദ്ധം ==
"https://ml.wikipedia.org/wiki/ബാബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്