"രൂപവിജ്ഞാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[സ്വനം|സ്വനങ്ങൾ]] ചേർന്നുണ്ടാകുന്ന അർത്ഥപ്രദാനശേഷിയുള്ള ഏറ്റവും ചെറിയ ഭാഷാഘടകമാണ്[[ഭാഷ|ഭാഷാ]] ഘടകമാണ് ''രൂപിമം''. രൂപിമങ്ങളെക്കുറിച്ചുള്ള പഠനമാണ് '''രൂപവിജ്ഞാനം'''. കാട്ടിൽ എന്ന പ്രയോഗമെടുത്താല് അർത്ഥപ്രദാനശേഷിയുള്ള ഒരു പദമല്ല അതിലുള്ളത്. [[കാട്]], ഇൽ എന്നിങ്ങനെ രണ്ടുതരത്തിൽ അർത്ഥം പ്രദാനം ചെയ്യാൻ കഴിയുന്ന പദങ്ങൾ അവിടെയുണ്ട്. രൂപിമനിർണയത്തിൽ ആദ്യംവേണ്ടത് സംയോജനഫലമായി പദരൂപങ്ങളായിട്ടുള്ളവയിൽ നിന്ന് അവയിലടങ്ങിയിട്ടുള്ള ചെറിയ രൂപമാത്രകളെ വേർതിരിക്കലാണ്. [[വിഭക്തി|വിഭക്തികളെയും]] മറ്റും ഈ രീതിയിൽ വേർതിരിച്ചു കാണിക്കേണ്ടതുണ്ട്. [[വിഭക്തി|സംബന്ധികാവിഭക്തിയായ]] ന്റെ, ഉടെ മുതലായവയെ ഒരേ രൂപിമത്തിന്റെ ഉപരൂപങ്ങളായി കാണുന്നു.
 
സാമാന്യമായി രൂപിമങ്ങളെ സ്വതന്ത്രമെന്നും ആശ്രിതമെന്നും തിരിക്കാം. അമ്മ എന്നത് സ്വതന്ത്രരൂപിമവും ഉടെ എന്നത് ആശ്രിതരൂപിമവുമാണ്. ആശ്രിതരൂപിമത്തെയാണ് [[ധാതു|പ്രത്യയം]] എന്നുപറയുന്നത്. ഒന്നിൽക്കൂടുതല് രൂപിമങ്ങളുള്ളതിൽ ഒന്നുമാത്രമായിരിക്കും പ്രധാനഅർത്ഥത്തെ കാണിക്കുന്നത്. അവയെ [[ധാതു]] എന്നു പറയുന്നു. ധാതുവിന് മുന്നിൽ വരുന്ന പ്രത്യയത്തെ പുരഃപ്രത്യയം എന്നും, പിന്നിൽ വരുന്നതിനെ പരപ്രത്യയം എന്നും, ധാതുവിനിടയിൽ വരുന്നതിനെ മധ്യപ്രത്യയം എന്നും പറയുന്നു. പ്രത്യയത്തെ ഏതു രൂപത്തോടാണോ ചേർക്കുന്നത് അതിനെ പ്രകൃതി എന്നു പറയുന്നു.
"https://ml.wikipedia.org/wiki/രൂപവിജ്ഞാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്