"രൂപവിജ്ഞാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[സ്വനം|സ്വനങ്ങൾ]] ചേർന്നുണ്ടാകുന്ന അർത്ഥപ്രദാനശേഷിയുള്ള ഏറ്റവും ചെറിയ ഭാഷാഘടകങ്ങളാണ്ഭാഷാഘടകമാണ് രൂപിമം. രൂപിമങ്ങളെക്കുറിച്ചുള്ള പഠനമാണ് രൂപവിജ്ഞാനം. കാട്ടിൽ എന്ന പ്രയോഗമെടുത്താല് അർത്ഥപ്രദാനശേഷിയുള്ള ഒരു പദമല്ല അതിലുള്ളത്. കാട്, ഇൽ എന്നിങ്ങനെ രണ്ടുതരത്തിൽ അര്ത്ഥം പ്രദാനം ചെയ്യാന് കഴിയുന്ന പദങ്ങൾ അവിടെയുണ്ട്. രൂപിമനിർണയത്തിൽ ആദ്യംവേണ്ടത് സംയോജനഫലമായി പദരൂപങ്ങളായിട്ടുള്ളവയിൽ നിന്ന് അവയിലടങ്ങിയിട്ടുള്ള ചെറിയ രൂപമാത്രകളെ വേർതിരിക്കലാണ്. [[വിഭക്തി]]കളെയും മറ്റും ഈ രീതിയിൽ വേർതിരിച്ചു കാണിക്കേണ്ടതുണ്ട്. [[വിഭക്തി|സംബന്ധികാവിഭക്തി]]യായ ന്റെ, ഉടെ മുതലായവയെ ഒരേ രൂപിമത്തിന്റെ ഉപരൂപങ്ങളായി കാണുന്നു.
സാമാന്യമായി രൂപിമങ്ങളെ സ്വതന്ത്രമെന്നും ആശ്രിതമെന്നും തിരിക്കാം. അമ്മ എന്നത് സ്വതന്ത്രരൂപിമവും ഉടെ എന്നത് ആശ്രിതരൂപിമവുമാണ്. ആശ്രിതരൂപിമത്തെയാണ് [[ധാതു|പ്രത്യയം]] എന്നുപറയുന്നത്. ഒന്നിൽക്കൂടുതല് രൂപിമങ്ങളുള്ളതിൽ ഒന്നുമാത്രമായിരിക്കും പ്രധാനഅർത്ഥത്തെ കാണിക്കുന്നത്. അവയെ [[ധാതു]] എന്നു പറയുന്നു. ധാതുവിന് മുന്നിൽ വരുന്ന പ്രത്യയത്തെ പുരഃപ്രത്യയം എന്നും, പിന്നിൽ വരുന്നതിനെ പരപ്രത്യയം എന്നും, ധാതുവിനിടയിൽ വരുന്നതിനെ മധ്യപ്രത്യയം എന്നും പറയുന്നു. പ്രത്യയത്തെ ഏതു രൂപത്തോടാണോ ചേർക്കുന്നത് അതിനെ പ്രകൃതി എന്നു പറയുന്നു.
"https://ml.wikipedia.org/wiki/രൂപവിജ്ഞാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്