"മൂല്യവർദ്ധിത നികുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
ഓരോ വ്യാപാരിയും ഫാറം നമ്പർ 1 പൂരിപ്പിച്ച് നൂറു രൂപയുടെ സ്റ്റാമ്പ്‌പേപ്പറിൽ ഒരു സത്യവാങ്ങ്‌മൂലം നോട്ടറിപബ്ലിക് ഒപ്പിട്ട് നിശ്ചിതഫീസ് അടച്ച ചെലാൻ കൂട്ടി വാണിജ്യനികുതി വകുപ്പ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയോടൊപ്പം പ്രത്യക്ഷ നികുതി നിയമ പ്രകാരം PAN (Permanent Account Number) ന്റെ കോപ്പിയും വാണിജ്യസ്ഥാപനം തുടങ്ങുവാൻ അനുമതി നൽകിയ ഓഫീസിന്റെ സാക്ഷ്യപത്രത്തിന്റെ കോപ്പിയും സമർപ്പിക്കേണ്ടതാണ്‌. ഒരു വ്യാപാരി കുറഞ്ഞത് അഞ്ഞൂറ് രൂപയെങ്കിലും സർക്കാരിൽ അടയ്ക്കേണ്ടതായി വരും.
 
ഇപ്രകാരം രജിസ്ട്രേഷൻ എടുത്തിട്ടുള്ള ഓരോ വ്യാപാരിയും അവരവരുടെ വിറ്റുവരവു കണക്കുകൾ എല്ലാ മാസവും വാണിജ്യനികുതി വകുപ്പിൽ സമർപ്പിക്കേണ്ടതാണ്‌. മൂല്യവർദ്ധിത നികുതി നിയമപ്രകാരം ഓരോ വ്യാപാരിയും എല്ലാ മാസവും ഫാറം നമ്പർ 10 വിശദമായി പൂരിപ്പിച്ച് ഇ-ഫയൽ (E-File [http://comtax.kerala.gov.in/web/iCOMITRAX/loginRPS.jsp] ) ചെയ്യണം. ഓരോ വ്യാപാരിയും ഇന്റർനെറ്റ് മുഖേന വാണിജ്യനികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ ഓൺലൈൻ വഴിയാണ്‌ നികുതി അടയ്ക്കേണ്ടത്. റിട്ടേണുകൾ ഓൺലൈനായി അടയ്ക്കുവാനുള്ള സൗകര്യം ഇന്ത്യയിൽ ആദ്യമായി ഏർപ്പെടുത്തിയത് കേരളമാണ്‌.
 
മൂല്യവർദ്ധിത നികുതി നിയമപ്രകാരം മാസ റിട്ടേൺ സമർപ്പിക്കുമ്പോൾ മൊത്തം നികുതി ഈടാക്കിയതിൽ നിന്നും ഒടുക്കിയ നികുതി കുറച്ച് ബാക്കി നികുതി സർക്കാരിലേയ്ക്ക് അടയ്ക്കേണ്ടതാണ്‌. നികുതി ഈടാക്കിയതിനെ ഔട്ട്പുട്ട് ടാക്സ് കളക്റ്റഡ് എന്നും, നികുതി ഒടുക്കിയതിനെ ഇൻപുട്ട് ടാക്സ് പെയ്‌ഡ് ഓൺ പർച്ചെയ്സ് എന്നും പറയുന്നു. വാറ്റ് നിയമപ്രകാരം ഓരോ വ്യാപാരിയും ഉപഭോക്താവിൽ നിന്നും നിശ്ചിത ശതമാനം നികുതി ഈടാക്കണം.
"https://ml.wikipedia.org/wiki/മൂല്യവർദ്ധിത_നികുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്