"ബാബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 92:
പിന്നീട് ഒളിഞ്ഞും തെളിഞ്ഞു ചെറിയ് ചെറിയ ആക്രമണങ്ങൾ ഇന്ത്യക്കു നേരേ അഴിച്ചുവിട്ടു. ദൂരം കൂടുതൽ വേണ്ടിവന്നതിനാൽ ഇവയ്ക്കെല്ലാം ശക്തി കുറവായിരുന്നു. [[ഹസാറാ]] അസ്ഥാനമാക്കിയിരുന്ന ആര്യൻ വംശജരായിരുന്ന [[ഖക്കർ|ഖക്കറുകളെ]] തോല്പിച്ച് ഫർവാല കീഴടക്കിയതു മുതൽ ഇന്ത്യയിലേയ്ക്കുള്ള പ്രവേശനം കൂടുതൽ സുസാദ്ധ്യ്മാവുകയായിരുന്നു. ഇതിനിടയിൽ [[ഓട്ടൊമൻ]] രാജാവായ [[സുൽത്താൻ സലിം ഒന്നാമൻ]] [[സഫവി സാമ്രാജ്യം|സഫവികളെ]] പരാജയപ്പെടുത്തിയിരുന്നു. അവർ യുദ്ധത്തിൽ അവതരിപ്പിച്ച തോക്കാണ് ഷാ ഇസ്മായിലിന്റെ പട്ടാളത്തെ കീഴ്പ്പെടുത്റ്റിയത്. ബാബർ അധികം വൈകാതെ ഇത്തരം തോക്കുകൾ ഉപയോഗപ്പെടുത്താൻ ആരംഭിച്ചു.
 
തിമൂറുകളെ അപേക്ഷിച്ച് ലോധിയുടെ പട്ടാളത്തിന് ഒരുമയുണ്ടായിരുന്നില്ല. അംഗബലം കൂടുതലെങ്കിലും അവർ തമ്മിൽ ഭിന്നത രൂക്ഷമായിരുന്നു. ബാബർ 12,000 പടയാളികളുമൊന്നിച്ച് ദില്ലിയിലേയ്ക്ക് മുന്നേറി. അവരുടെ യാത്രയിൽ സൈന്യത്തിന്റെ അംഗസംഖ്യ കൂടിക്കൊണ്ടിരുന്നു. അതാത് സ്ഥലത്തെ ചെറുകിട സൈന്യങ്ങൾ ഇവർക്ക് ഒപ്പം കൂടി. ആദ്യത്തെ യുദ്ധം നയിച്ചത് ബാബറിന്റെ മകൻ [[ഹുമായൂൺ]] ആയിരുന്നു. അദ്ദേഹത്തിന്ബാബറിന്റെ അന്ന്നിയന്ത്രണത്തിലായിരുന്ന [[ബദാഖ്ശാൻ|ബദാഖ്ശാനിൽ]] ഭരണം നടത്തിയത് ഹുമായൂൺ ആയിരുന്നു. യുദ്ധസമയത്ത് ഹുമായൂണിന് 17 വയസ്സേ ഊണ്ടായിരുന്നുള്ളൂ. പാനിപ്പത്ത് എന്ന സ്ഥലത്തു വച്ചാണ് പ്രധാന യുദ്ധം ആരംഭിച്ചത്. 1526 ഫെബ്രുവരി അവസാനമായിരുന്നു ഈ യുദ്ധം നടന്നത്. ഹുമായൂണിന്റെ ആദ്യത്തെ ശക്തിയേറിയ യുദ്ധാനുഭവമായിരുന്നു ഇത്. ലോധിയുടെ സൈന്യം ഇതിൽ പരാജയപ്പെട്ടു. പിടിക്കപ്പെട്ട സൈനികരെ അടിമകളാക്കുയൊ സ്വതന്ത്രരാക്കുകയോ ചെയ്യാതെ വെടിവച്ചു കൊല്ലുകയായിരുന്നു. എട്ട് പടയാനകളെയും പിടിച്ചെടുത്തു.
 
ഇതേ സമയത്ത് ഇബ്രാഹിം ലോധി 100,000 വരുന്ന കാലാൾപ്പടയും 100 ഓളം ആനകളുമായി പട പുറപ്പെട്ടു.
"https://ml.wikipedia.org/wiki/ബാബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്