"നീളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
ഭൗതിക ശാസ്ത്രത്തിലും എഞ്ചിനീയറിങ്ങിലും "നീളത്തിന്റെ ഏകകങ്ങൾ" എന്ന് പറയുമ്പോൾ അതിലെ "നീളം" എന്ന വാക്ക് ദൂരത്തെ സൂചിപ്പിക്കുന്നു. ദൂരമളക്കാൻ ധാരാളം ഏകകങ്ങൾ നിലവിലുണ്ട്. ഇത് മനുഷ്യശരീരത്തിലെ അവയവങ്ങൾ തമ്മിലുള്ള ദൂരത്തേയോ ഭൂമിയിലെ പ്രധാന സ്ഥലങ്ങൾ തമ്മിലുള്ള ദൂരത്തേയോ അല്ലെങ്കിൽ രണ്ട് നിശ്ചിത വസ്തുക്കൾ തമ്മിലുള്ള ദൂരത്തേയോ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.
 
ഇന്റർനാഷണൽ സിസ്റ്റം ഓഫ് യൂണിറ്റ്സ് (SI Units), നീളത്തിന്റെ അന്താരാഷ്ട്ര ഏകകമായി ''''''മീറ്റർ''''' (Meter) നിശ്ചയിച്ചിരിക്കുന്നു. മീറ്റർ എന്ന ഏകകം, പ്രകാശത്തിന്റെ വേഗതയെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഇപ്പോൾ നിർവചിച്ചിരിക്കുന്നത്. മീറ്ററിൽ നിന്നും ഉല്പാദിപ്പിക്കപ്പെട്ട ഏകകങ്ങളാണ്‌ ''സെന്റിമീറ്റർ'' (Centimeter), ''കിലോമീറ്റർ'' (Kilometer) മുതലായവ. ഇവയും അളക്കേണ്ട നീളത്തിന്റെ വലിപ്പമനുസരിച്ച് സാധാരണയായി ഉപയോഗിക്കുന്നു. യു. എസ്. കസ്റ്റമറി യൂണിറ്റ്സിലും ഇംപീരിയൽ സിസ്റ്റം ഓഫ് യൂണിറ്റ്സിലും സാധാരണയായി ഉപയോഗിക്കുന്ന ഏകകങ്ങൾ ഇവയാണ്‌ : ഇഞ്ച് (Inch), അടി (Foot), വാര (Yard), മൈൽ (Mile).
 
ജ്യോതിശാസ്ത്രത്തിൽ പ്രപഞ്ചത്തിന്റെ വിശാലതയെ സൂചിപ്പിക്കാനായി ഏകകങ്ങൾ ഉപയോഗിക്കുന്നു. ഭൂമിയിലെ ദൂരങ്ങൾക്കൊപ്പം പറയുന്ന ഏകകങ്ങളല്ല ഇവിടെ ഉപയോഗിക്കുന്നത്. ഇവ സാധാരണ ഏകകങ്ങളേക്കാൾ വലുതാണ്‌. ആസ്ട്രോണമിക്കൽ യൂണിറ്റ് (), പ്രകാശവർഷം (), പാഴ്സെക് () മുതലായ ഏകകങ്ങളാണ്‌ ജ്യോതിശാസ്ത്രത്തിൽ സാധാരണയായി ഉപയോഗിക്കുന്നത്.
 
 
"https://ml.wikipedia.org/wiki/നീളം" എന്ന താളിൽനിന്ന് ശേഖരിച്ചത്