"സ്വനിമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hi:स्वनिम
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Phoneme}}
ഒരു [[ഭാഷ|ഭാഷയിലെ]] [[അർത്ഥം|അർത്ഥഭേദമുണ്ടാക്കാൻ]] കഴിവുള്ള ഏറ്റവും ചെറിയ ഘടനാപരമായ ഏകകമാണ് '''സ്വനിമം''' (Phoneme). [[ഭാഷണം|ഭാഷണത്തിൽ]] ഒരേ ധർമ്മം നിർവഹിക്കുന്ന, അല്പമാത്രം വ്യത്യസ്തമായ [[സ്വനം|സ്വനങ്ങളുടെ]] ആകെമാനമാണ് ഇത്. സ്വനിമം ഒരു [[ഖണ്ഡം|ഭൗതികഖണ്ഡമല്ല]] (Physical Segment); മറിച്ച് ധാരണാപരവും അമൂർത്തവുമായ സങ്കല്പനമാണ്. ഇതിനെ മാനസിക യൂണിറ്റായി ഭാഷാശാസ്ത്രജ്ഞർ കാണുന്നു. ആന എന്ന വാക്ക് ഓരാളിൽ ഉണ്ടാക്കുന്നത് എങ്ങനെ ഏതെങ്കിലും ഒരു ആനയുടെ മൂർത്തരൂപമല്ലാതെ ആനയെക്കുറിച്ചുള്ള അയാളുടെ വിവിധ ധാരണകളുടെ സമാഹൃതബോധം ആകുന്നു, അതുപോലെ, അർത്ഥപരമായി ഒരേ ധർമ്മം നിർവ്വഹിക്കുന്ന സ്വനങ്ങളെ കേൾവിയിലും പ്രത്യക്ഷീകരണത്തിലും സാമാന്യവത്കരിച്ച് കാണാൻ മനസ്സിനു സാധിക്കുന്നു. സ്വനിമത്തെ അപേക്ഷിച്ച് ഭൗതികമെങ്കിലും സ്വനത്തെയും കേവല ഭൗതികമായി കാണാൻ കഴിയില്ല. ഒരിക്കൽ ഉച്ചരിക്കപ്പെടുന്ന സ്വനം അതിന്റെ എല്ലാ സവിശേഷതകളോടെയും ആവർത്തിക്കുന്നില്ല. ചില ഭാഷാശാസ്ത്രജ്ഞർ സ്വനത്തിനു താഴെ '''അധസ്വനം''' എന്നൊരു തലത്തെ പരിഗണിക്കുന്നു.<ref name="test1">സ്വനിമവിജ്ഞാനം, [[കെ.എം. പ്രഭാകരവാരിയർ|ഡോ. കെ.എം. പ്രഭാകരവാരിയർ‍]], [[കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്]]</ref>
 
"https://ml.wikipedia.org/wiki/സ്വനിമം" എന്ന താളിൽനിന്ന് ശേഖരിച്ചത്