"മണിപ്രവാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Manipravalam}}
{{ഫലകം: പ്രാചീനമലയാളസാഹിത്യം}}
ആര്യന്മാർ [[കേരളം|കേരളത്തിൽ]] ആധിപത്യം നേടിയതിനുശേഷം പതിമൂന്നാം നൂറ്റാണ്ടിൽ പാട്ടിന് സമാന്തരമായിത്തന്നെ ആവിർഭവിച്ച കാവ്യരീതിയാണ് 'മണിപ്രവാളം.(Manipravalam). സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാൻ കഴിയാത്ത വിധം കലർത്തിയുള്ള കാവ്യരചനാ സന്പ്രദായമാണ് ഇത്. പതിനാലാം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ രചിക്കപ്പെട്ട ലീലാ തിലകം എന്ന ഗ്രന്ഥമാണ് മണിപ്രവാളത്തിൻറെയും പാട്ടിൻറെയും ലക്ഷണങ്ങൾ നിർവചിച്ചിട്ടുള്ളത്. ''ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം''. മണി എന്നാൽ [[മാണിക്യം]] (റൂബി) എന്ന ചുവപ്പു കല്ല്‌. "പ്രവാളം" എന്നാൽ [[പവിഴം]]. മണി [[ദ്രാവിഡം|ദ്രാവിഡ ഭാഷയും]], പ്രവാളം [[സംസ്കൃതം|സംസ്കൃത ഭാഷയും]] എന്നാണ് സങ്കൽപം. മാണിക്യവും പവിഴവും ഒരേ നിറമാണ്. ഇവ ചേർത്ത് ഒരു മാല നിർമ്മിച്ചാൽ മണിയും പ്രവാളവും തമ്മിൽ തിരിച്ചറിയാൻ കഴിയുകയില്ല. അതുപോലെ മലയാളവും സംസ്കൃതവും അന്യൂനമായി കൂടിച്ചേർന്ന് ഒരു പുതിയ ഭാഷ ഉണ്ടായി എന്ന് സങ്കൽപ്പം. കൂത്ത്, കൂടിയാട്ടം എന്നീ കലാരൂപങ്ങൾ മണിപ്രവാളത്തിൻറെ വളർച്ചയെ സഹായിച്ചു.
"https://ml.wikipedia.org/wiki/മണിപ്രവാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്