"നീഡ് ഫോർ സ്പീഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: it:Need for Speed
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Need for Speed}}
[[ചിത്രം:Nfs-logo.png|thumb|right|256px|നീഡ് ഫോർ സ്പീഡിന്റെ ചിഹ്നം]]
'''നീഡ് ഫോർ സ്പീഡ്''' (എൻ.എഫ്.എസ്.) ഒരു കാറോട്ട [[വീഡിയോ ഗെയിം]] പരമ്പരയാണ്. ഇതിന്റെ സ്രഷ്ടാക്കൾ [[കാനഡ]] ആസ്ഥാനമായ ഇഎ ബ്ലാക്ക് ബോക്സും പ്രസാധകർ ഇലക്ട്രോണിക് ആർട്ട്‌സുമാണ്. കനേഡിയൻ കമ്പനിയായ ഡിസ്റ്റിൻക്ടീവ് സോഫ്റ്റ്വെയർ (പിന്നീട് ഇഎ കാനഡ ആയി മാറി) ആണ് ഇതിന്റെ ആദ്യ സ്രഷ്ടാക്കൾ. 1994-ൽ വടക്കേ [[അമേരിക്ക]], [[ജപ്പാൻ]], [[യൂറോപ്പ്]] എന്നിവിടങ്ങളിൽ ആദ്യ കളിയായ ദ നീഡ് ഫോർ സ്പീഡ് പുറത്തിറക്കിക്കൊണ്ടാണ് പരമ്പര തുടക്കം കുറിച്ചത്. ആദ്യകാലത്ത് അഞ്ചാം തലമുറ ഗെയിം കൺസോളുകളിൽ മാത്രം ലഭ്യമായിരുന്ന ഈ കളി 2008-ഓടെ എല്ലാ ഏഴാം തലമുറ ഗെയിം കൺസോളുകളിലും ലഭ്യമായി. പല ട്രാക്കുകളിൽ പല കാറുകൾ ഉപയോഗിച്ചുള്ള മത്സരങ്ങളാണ് ഈ കളികളിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത്. പൊലീസിന്റെ പിന്തുടരൽ പോലെ മറ്റ് ചില പ്രത്യേകതകളും മത്സരങ്ങളിലുണ്ടാകും. ജപ്പാനിൽ ഓവർ ഡ്രൈവിൻ എന്ന പേരിലാണ് ഈ പരമ്പര പുറത്തിറങ്ങിയിരുന്നത്.നീഡ് ഫോർ സ്പീഡ്: ഹൈ സ്റ്റേക്ക്‌സ് പുറത്തിറങ്ങിയ ശേഷം ജപ്പാനിലും പാശ്ചാത്യ പേര് സ്വീകരിക്കപ്പെട്ടു. നീഡ് ഫോർ സ്പീഡ്: അണ്ടർഗ്രൗണ്ട് മുതൽ കാറിന്റെ ശരീരം രൂപകൽപ്പന ചെയ്യാനുള്ള സൗകര്യവും കളികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/നീഡ്_ഫോർ_സ്പീഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്