"കോപ്പൻഹേഗൻ വ്യാഖ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നിലവിലുണ്ടായിരുന്ന തിരിച്ചുവിടൽ താളിലേക്ക് തലക്കെട്ടു മാറ്റം: കോപ്പൺഹെഗൻ വ്യാഖ്യാനം >>> [[ക...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Copenhagen interpretation}}
ക്വാണ്ടംബലതന്ത്രസിദ്ധാന്തങ്ങളെ കുറിച്ചുളള ആദ്യത്തെ വ്യാഖ്യാനമാണിത്‌. 1930-കളിൽ ഇത്‌ ഔദ്യോഗികവ്യാഖ്യാനമായി സ്വീകരിക്കപ്പെട്ടു. ഈ വ്യാഖ്യാനത്തിന്റെ നിർമ്മാതാവും പ്രധാനവക്താവും പ്രശസ്ത ഭൌതികശാസ്ത്രജ്ഞനായ നീൽസ് ബോറായിരുന്നു. ക്വാണ്ടം സിദ്ധാന്തം അണുപ്രതിഭാസങ്ങളുടെ പൂർണ്ണവും ശാസ്ത്രീയവുമായ വിശദീകരണം നൽകുന്നുണ്ടെന്നും ഒരു സിദ്ധാന്തത്തെ അതിന്റെ പ്രയോജനത്തിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കണമെന്നുമുള്ള കാര്യങ്ങളാണ്‌ കോപ്പൺഹെഗൻ വ്യാഖ്യാനത്തിന്റെ നിയാമകസത്തയെന്നു പറയാം. പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ കഴിയുന്ന അണുപ്രതിഭാസങ്ങളെ ക്വാണ്ടം സിദ്ധാന്തത്തിന്‌ വിശദീകരിക്കാൻ കഴിയില്ലെങ്കിൽ മറ്റൊരു സൈദ്ധാന്തികനിർമ്മിതിക്കും അതിനു കഴിയില്ല എന്ന അർത്ഥത്തിലാണ്‌, ക്വാണ്ടം സിദ്ധാന്തം പൂർണ്ണമാണെന്ന് കോപ്പൺഹെഗൻ വ്യാഖ്യാനം പറയുന്നത്‌.
 
"https://ml.wikipedia.org/wiki/കോപ്പൻഹേഗൻ_വ്യാഖ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്