"അദിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: bg, ca, cy, de, es, fr, hi, id, it, lt, mr, nl, pl, pt, ru, sv, ta, te
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Aditi}}
അനന്തത, സ്വാതന്ത്ര്യം, സർഗശക്തി, സമഗ്രത, സമൃദ്ധി തുടങ്ങിയ പല വിവക്ഷിതാർഥങ്ങളുമുള്ള ഈ പദം പ്രപഞ്ചത്തിലെ എല്ലാ സത്പ്രഭാവങ്ങളുടെയും ജ്ഞാനവിജ്ഞാനങ്ങളുടെയും മാതൃസ്ഥാനത്ത് ഭാരതീയർ സങ്കല്പിക്കുന്ന അനാദ്യന്തസ്വരൂപിണിയും മൗലികശക്തിയുടെ മൂർത്തിമദ്ഭാവവുമായ ദേവിയുടെ പേരാണ്. പരിമിതമായ [[ഭൂമി|ഭൂമിയുമായി]] താരതമ്യപ്പെടുത്തുമ്പോൾ അമേയമായ സ്വർഗമാണ് അദിതി. തൻമൂലം ആകാശത്തിന്റെ അധിദേവതയായും ഭൂമിയെ താങ്ങിനിർത്തുന്ന ദേവിയായും സങ്കല്പിക്കപ്പെടുന്നു. എല്ലാ ദേവൻമാരുടെയും അമ്മ എന്ന അർഥത്തിൽ ദേവമാതാവ് എന്നും അദിതിയെ വിളിക്കുന്നു. ഗോക്കളെയും ശിശുക്കളെയും സംരക്ഷിക്കുന്നതിനും അവരുടെ അജ്ഞാനത്തിനു മാപ്പുകൊടുത്ത് അവരെ അനുഗ്രഹിക്കുന്നതിനും അർഹതയുള്ള ദേവിയാണ് അദിതി എന്ന് [[ഋഗ്വേദം]] പറയുന്നു.
 
"https://ml.wikipedia.org/wiki/അദിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്