"നീളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
പുരാതന കാലം മുതൽക്കു തന്നെ മനുഷ്യ ജീവിതത്തെ കാര്യമായി സ്വാധീനിച്ച ഒന്നായിരുന്നു അളവുകൾ. വസ്തുക്കളുടേയും കെട്ടിടങ്ങളുടേയും നിർമ്മാണം, സ്ഥലം കൈവശം വെക്കൽ, വസ്തുക്കളുടെ വ്യാപാരം മുതലായ ആവശ്യങ്ങൾ വന്നപ്പോൾ അളവുകളുടെ ഉപയോഗം വർദ്ധിച്ചു. സമൂഹം കൂടുതൽ സാങ്കേതികത കൈവരിച്ചപ്പോൾ അളവുകളുടെ കൃത്യതയും കൂടി.
 
നീളം അളക്കാനുള്ള യൂണിറ്റുകളിൽ ഏറ്റവും പഴയതെന്ന് കരുതപ്പെടുന്നത് ക്യുബിക് (Cubit) ആണ്‌. കൈവിരലിന്റെ അറ്റം മുതൽ കൈമുട്ട് വരെയുള്ള നീളമാണിത്. ഇതിനെത്തന്നെ പലതായി ഭാഗിച്ചിരിക്കുന്നു : അടി (Feet), കൈ (Hand) (4 ഇഞ്ച് (Inch) ആണ്‌ ഇത്. കുതിരകളുടേയും മറ്റും ഉയരമളക്കാൻ ഈ അളവ് ഇപ്പോഴും ഉപയോഗിക്കുന്നു.), വിരൽ (Finger) മുതലായവ. ആളുകളുടെ വലിപ്പമനുസരിച്ച് ക്യുബികിന്റെ അളവും മാറും. അളവുകളുടെ കൃത്യതക്കായി, സാക്സൺ എഡ്ഗാർ രാജാവ് ഒരു വാരവടി () സൂക്ഷിച്ചിരുന്നതായി കരുതിപ്പോരുന്നു. പത്താം നൂറ്റാണ്ടിന്റെ മധ്യത്തിലായാണ്‌ ഇത്. ഒരു വാര എന്നാൽ "രാജാവിന്റെ മൂക്കിന്റെ അറ്റം മുതൽ അദ്ദേഹത്തിന്റെ നിവർത്തിപ്പിടിച്ചിരിക്കുന്ന കൈയിന്റെ പെരുവിരൽ വരെയുള്ള നീളമാണ്‌" എന്ന് ഹെന്റി ഒന്നാമൻ (1100 - 1135) നിശ്ചയിച്ചതായി ഒരു പുരാതന കഥ പറയുന്നു.
 
[[af:Lengte]]
"https://ml.wikipedia.org/wiki/നീളം" എന്ന താളിൽനിന്ന് ശേഖരിച്ചത്