"അജാതശത്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Ajatashatru}}
[[File:Ajatasatru.jpg|right|thumb|രാജഗിരിയിലുള്ള അജാതശത്രുവിന്റെ സ്തൂപം]]
മഗധയിലെ രാജാവായിരുന്നു അജാതശത്രു. (ഭരണകാലം: ബി.സി. 494-467). [[ബിംബിസാരൻ|ബിംബിസാരന്റെ]] പുത്രനും പിൻഗാമിയുമാണ് ഇദ്ദേഹം. [[ബുദ്ധൻ|ബുദ്ധന്റെ]] അകന്ന സഹോദരനും എതിരാളിയുമായിരുന്ന ദേവദത്തന്റെ പ്രേരണയാൽ അജാതശത്രു സ്വന്തം പിതാവായ ബിംബിസാരനെ വധിച്ച് രാജാവായി എന്നാണ് ചില ബുദ്ധമതഗ്രന്ഥങ്ങളിൽ കാണുന്നത്. എന്നാൽ മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. ബിംബിസാരന് നിരവധി പുത്രൻമാരുണ്ടായിരുന്നു. അതിനാൽ തനിക്ക് സിംഹാസനം ലഭിക്കുമോ എന്ന് ഭയന്ന് അജാതശത്രു പിതാവായ ബിംബിസാരനെ ജയിലിൽ അടച്ചു. കുറേക്കാലം കഴിഞ്ഞ് തന്റെ പ്രവൃത്തി തെറ്റാണെന്ന് ബോധ്യംവന്ന അജാതശത്രു പിതാവിനെ മോചിപ്പിക്കാൻ തയ്യാറായി. കൈയിൽ ഒരിരുമ്പു ദണ്ഡുമായി, പിതാവിനെ ബന്ധിച്ചിരിക്കുന്ന ചങ്ങല തല്ലിപ്പൊട്ടിക്കാൻ മുന്നോട്ടാഞ്ഞു. ഇത് തന്നെ വധിക്കാനാണെന്ന് തെറ്റിദ്ധരിച്ച ബിംബിസാരൻ വിഷംകഴിച്ച് ആത്മഹത്യ ചെയ്തു
 
 
അജാതശത്രു [[ബുദ്ധമതം|ബുദ്ധമത]] വിശ്വാസിയായിരുന്നുവെന്ന് ബുദ്ധമതരേഖകളും [[ജൈനമതം|ജൈനനായിരുന്നുവെന്ന്]] ജൈനരേഖകളും അവകാശപ്പെടുന്നു. ഇദ്ദേഹം [[മഹാവീരൻ|മഹാവീരനെ]] സന്ദർശിച്ച് ശിഷ്യത്വം സ്വീകരിച്ചതായി ഔപപാതികസൂത്രം തെളിവുതരുന്നു. എന്നാൽ ബി.സി. രണ്ടാം ശതകത്തിലെ ഭാർഹട്ട് രേഖയനുസരിച്ച് ഇദ്ദേഹം ബുദ്ധമതവിശ്വാസിയായിരുന്നുവെന്ന് കാണുന്നു. അതുപോലെ തലസ്ഥാനനഗരിയായ രാജഗൃഹത്തിൽ നശിച്ചുകിടന്ന 18 ബുദ്ധവിഹാരങ്ങൾ ഇദ്ദേഹം പുതുക്കി പണിതതായി രേഖകളുമുണ്ട്.
"https://ml.wikipedia.org/wiki/അജാതശത്രു" എന്ന താളിൽനിന്ന് ശേഖരിച്ചത്