"ട്രാൻസ്ഫോർമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: mk:Трансформатор
(ചെ.) യന്ത്രം ചേർക്കുന്നു: pnb:ٹرانسفارمر; cosmetic changes
വരി 1:
{{prettyurl|Transformer}}
[[ചിത്രംപ്രമാണം:PoleMountTransformer02.jpg|thumb|200px|സാധാരണ 3 ഫേസ് സ്റ്റെപ് ഡൗൺ ട്രാൻസ്ഫോർമർ]]
താഴ്ന്ന [[വിദ്യുത്ധാര|വിദ്യുത്ധാരയും]] ഉയർന്ന [[വോൾട്ടത|വോൾട്ടതയുള്ള]] [[വൈദ്യുതി|വൈദ്യുതിയെ]] താഴ്ന്ന വോൾട്ടതും ഉയർന്ന ധാരയും ഉള്ള വൈദ്യുതിയാക്കാനും, തിരിച്ചും ചെയ്യുവാനുള്ള ഉപകരണമാണ് '''ട്രാൻസ്ഫോർമർ'''. വൈദ്യുതി ഫലപ്രദമായി ഉത്പാദിപ്പിക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും താഴ്ന്ന വോൾട്ടതകളിലും, ഫലപ്രദമായി പ്രേഷണം ചെയ്യപ്പെടുന്നത് ഉയർന്ന വോൾട്ടതകളിലും ആണ് എന്ന വസ്തുത വൈദ്യുത വിതരണ സംവിധാനങ്ങളിൽ ട്രാൻസ്ഫോർമർ സുപ്രധാനമായ ഉപകരണമാക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിൽ കണ്ടെത്തിയ ഈ യന്ത്രം ഇന്നും എല്ലാ വൈദ്യുതോപകരണങ്ങളിലും സുപ്രധാനമാണ്. വൈദ്യുതിയുടെ പിതാവായ [[മൈക്കേൽ ഫാരഡേ|ഫാരഡേ]] തന്നെ കണ്ടെത്തിയിട്ടുള്ള [[വിദ്യുത് കാന്തിക പ്രേരണം|വിദ്യുത് കാന്തിക പ്രേരണമാണ്]] ട്രാൻസ്ഫോർമറിന്റേയും അടിസ്ഥാന തത്ത്വം.
 
== പ്രവർത്തനം ==
[[ചിത്രംപ്രമാണം:Transformer3d col3.svg|thumb|200px|ട്രാൻസ്ഫോർമറിന്റെ മാതൃക]]
[[കാന്തികക്ഷേത്രം|കാന്തികക്ഷേത്രത്തിലൂടെ]] ചലിക്കുന്ന അഥവാ കാന്തിക ബലരേഖകളെ മുറിച്ചുകടക്കുന്ന [[വൈദ്യുത ചാലകം|ചാലകത്തിൽ]] വൈദ്യുതി ഉത്പാദിക്കപ്പെടും. ചാലകം ചലിക്കുന്നതിനു പകരം വ്യതിയാനം വന്നുകൊണ്ടിരിക്കുന്ന കാന്തികക്ഷേത്രമായാലും മതി. വിദ്യുത് കാന്തിക പ്രേരണം എന്ന ഈ തത്ത്വമനുസരിച്ചു തന്നെയാണ് ട്രാൻസ്ഫോർമറും പ്രവർത്തിക്കുന്നത്. ഒരു കമ്പിച്ചുരുളിലൂടെ വ്യതിയാനം വന്നുകൊണ്ടിരിക്കുന്ന വൈദ്യുതധാര കടന്നു പോകുമ്പോൾ അത് ചുരുളിനു ചുറ്റും ഒരു കാന്തികക്ഷേത്രം സൃഷ്ടിക്കുന്നു. ഈ കാന്തികക്ഷേത്രത്തിനുള്ളിലിരിക്കുന്ന മറ്റൊരു കമ്പിച്ചുരുൾ അക്കാരണം കൊണ്ട് വൈദ്യുതി പ്രേരണം ചെയ്യുന്നു. ഇതാണ് ട്രാൻസ്ഫോർമറിൽ സംഭവിക്കുന്നത്. രണ്ടാമത്തെ ചുരുളിൽ പ്രേരണം ചെയ്യപ്പെടുന്ന വോൾട്ടത അതിലെ ചുറ്റിന്റെ എണ്ണത്തിനനുസരിച്ച് മാറുന്നു. അതായത് എണ്ണത്തിനു [[നേരനുപാതം|നേരനുപാതത്തിൽ]] ആയിരിക്കും വോൾട്ടതയും. ആദ്യത്തെ കമ്പിച്ചുരുൾ സൃഷ്ടിക്കുന്ന കാന്തിക ക്ഷേത്രം മിക്കവാറും പൂർണ്ണമായി രണ്ടാമത്തെ കമ്പിച്ചുരുളിലൂടെ കടന്നു പോകുന്നു എന്നുറപ്പാക്കാൻ രണ്ടും ഒരേ കോർ ആയിട്ടാവും സൃഷ്ടിക്കുക. [[കാന്തികശീലത]] കൂടുതലുള്ള [[പച്ചിരുമ്പ്]] കോർ ആയിട്ട് ഉപയോഗിച്ചു വരുന്നു. ട്രാൻസ്ഫോർമറിൽ പുറത്തുനിന്നും വൈദ്യുതി നൽകുന്ന ചുരുളിനെ പ്രാഥമിക ചുരുൾ (Primary) എന്നും ഏതിൽ നിന്നാണോ വൈദ്യുതി പ്രേരണം ചെയ്യുന്നത് അതിനെ ദ്വിതീയ ചുരുൾ (Secondary) എന്നും വിളിക്കുന്നു<ref name = "ശാസ്ത്രകേരളം”> ട്രാൻസ്ഫോർമറിന്റെ കഥ, ഗോപാലകൃഷ്ണൻ, മാർച്ച് 1991, ലക്കം = 247, [[ശാസ്ത്രകേരളം]], [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] </ref>. പച്ചിരുമ്പേൽ ചുറ്റിയ ചാലക ചുരുളിലൂടെ വൈദ്യുതി കടന്നു പോകുമ്പോൾ അതൊരു [[വൈദ്യുതകാന്തം]] ആവുകയും ഒരു കാന്തിക ക്ഷേത്രമുണ്ടാവുകയും ചെയ്യുന്നു. ഈ കാന്തിക ക്ഷേത്രം ദ്വിതീയ ചുരുളിലൂടെ കടന്നു പോകുമ്പോൾ വിദ്യുത് കാന്തിക പ്രേരണം സംഭവിക്കുന്നു. നൽകുന്ന വൈദ്യുതി [[പ്രത്യാവർത്തിധാരാ വൈദ്യുതി]] ആയതുകൊണ്ടാണ് കാന്തികക്ഷേത്രത്തിനു തുടർച്ചയായി മാറ്റം ഉണ്ടാകുന്നതും വിദ്യുത് കാന്തിക പ്രേരണം സംഭവിക്കുന്നതും. നേർധാരാ വൈദ്യുതി ആണുപയോഗിക്കുന്നതെങ്കിൽ വൈദ്യുതിയുടെ ഒഴുക്കിനു വ്യതിയാനം സൃഷ്ടിക്കാൻ ധാരാ ബ്രേക്കർ (Current Braker) ഉപയോഗിക്കുന്നു. ട്രാൻസ്ഫോർമറുകൾ വലിയതോതിൽ ഉപയോഗിക്കുന്നത് പ്രത്യാവർത്തി ധാരാ വൈദ്യുതിക്കായാണ്.
 
വരി 12:
</math>
 
അതുകൊണ്ട് ചുരുളുകളുടെ എണ്ണം കൂട്ടിയും കുറച്ചും ആവശ്യാനുസരണം വോൾട്ടത കൂട്ടാനും കുറയ്ക്കാനും സാധിക്കുന്നതാണ്. ഒരു ഉത്തമ ട്രാൻസ്ഫോർമർ സാധാരണ രീതിയിൽ അസാധ്യമാണെന്നും [[അതിചാലകത]] ഉപയോഗിച്ച് മാത്രമേ സൃഷ്ടിക്കാനാകൂ എന്നും കരുതപ്പെടുന്നു. ഒരു ഉത്തമ ട്രാൻസ്ഫോർമർ സൃഷ്ടിക്കാൻ പ്രാഥമിക ചുരുൾ സൃഷ്ടിക്കുന്ന കാന്തികക്ഷേത്രം പൂർണ്ണമായും ദ്വിതീയ ചുരുളിലൂടെ കടന്നു പോവുകയും വേണം, ഇതും ഏറെക്കുറേ അസാദ്ധ്യമാണ്. എന്നിരുന്നാലും ട്രാൻസ്ഫോർമറുകൾ കാര്യക്ഷമതയിൽ മറ്റുപകരണങ്ങളേക്കാളും വളരെ മുന്നിൽ നിൽക്കുന്നു<ref name= "flanagan_p2.1">{{cite book
| last = Flanagan
| first = William M.
വരി 26:
 
=== വിഭജനങ്ങൾ ===
[[ചിത്രംപ്രമാണം:Transformer-hightolow smaller.jpg|thumb|200px|സ്റ്റെപ്-ഡൗൺ ട്രാൻസ്ഫോർമറിന്റെ മാതൃക]]
പ്രവർത്തനത്തിനനുസരിച്ച് പൊതുവേ ട്രാൻസ്ഫോർമറുകളെ സ്റ്റെപ്-അപ് ട്രാൻസ്ഫോർമറുകൾ, സ്റ്റെപ്-ഡൌൺ ട്രാൻസ്ഫോർമറുകൾ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. താഴ്ന്ന വോൾട്ടതയിൽ സൃഷ്ടിക്കുന്ന വൈദ്യുതിയെ ഫലപ്രദമായ വിതരണത്തിനായി ഉപയോഗിക്കാനാണ് ആദ്യ വിഭാഗത്തെ കൂടുതലായി ഉപയോഗിക്കുന്നത്. ഉയർന്ന വോൾട്ടതയിൽ പ്രസരണ നഷ്ടം കുറവായിരിക്കും പക്ഷേ ചാലകത്തിന്റെ സമീപത്തു ചെല്ലുന്നതുപോലും [[വൈദ്യുതാഘാതം]] ഏൽക്കാനിടയായേക്കാം. അതുകൊണ്ട് ഇങ്ങനെ കൊണ്ടുവരുന്ന വൈദ്യുതിയെ അപകടരഹിതമായി ദൈനംദിന ജീവിതാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പ്രാപ്തമായ വിധത്തിൽ വോൾട്ടേജ് കുറക്കേണ്ടിയിരിക്കുന്നു. അങ്ങനെ വോൾട്ടേജ് കുറയ്ക്കാനായാണ് രണ്ടാമത്തെ വിഭാഗത്തെ പ്രധാനമായും ഉപയോഗിക്കുന്നത്. പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ വോൾട്ടത പലരാജ്യങ്ങളിലും ([[ഭാരതം|ഭാരതത്തിലടക്കം]]) 220 വോൾട്ട് ആണ്. വൈദ്യുതോപകരണങ്ങൾക്കുള്ളിൽ ഉപകരണത്തിനനുസൃതമായി വൈദ്യുതധാരയുടെ വോൾട്ടത നിയന്ത്രിക്കാൻ ട്രാൻസ്ഫോർമറുകൾ ഉണ്ടായിരിക്കും. അവയും അധികവും സ്റ്റെപ്-ഡൌൺ ട്രാൻസ്ഫോർമറുകളായിരിക്കും.
 
വരി 96:
[[no:Transformator]]
[[pl:Transformator]]
[[pnb:ٹرانسفارمر]]
[[pt:Transformador]]
[[ro:Transformator]]
"https://ml.wikipedia.org/wiki/ട്രാൻസ്ഫോർമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്