"ഹ്യൂമൻ പാപ്പിലോമ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'[http://en.wikipedia.org/wiki/File:Papilloma_Virus_(HPV)_EM.jpg] എച്ച്.പി.വി എന്നത് ഹ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
എച്ച്.പി.വി എന്നത് ഹ്യൂമൻ പാപ്പിലോമ വൈറസ് എന്നതിന്റെ ചുരുക്കപ്പേരാണ്. പാപ്പിലോമാ വൈറസ് കുടുംബത്തിലെ മറ്റു വൈറസുകളെ പോലെ മനുഷ്യരെ ദോഷകരമായി ബാധിക്കുന്ന ഒരിനം വൈറസാണ് എച്ച്.പി.വി. എച്ച്.പി.വി വൈറസുകളിൽ തന്നെ 200 എണ്ണത്തോളം യാതൊരു അടയാളവും കാണിക്കാതെ മനുഷ്യനിൽ നിലനിൽക്കാൻ കഴിവുള്ളവയാണ് എന്നാൽ ചില എച്ച്.പി.വി വൈറസുകൾ മനുഷ്യരെ ഹാനികരമായി ബാധിച്ച് ഗുദം, വായ, ലിംഗം, യോനി എന്നിവിടുങ്ങളിൽ അർബ്ബുദവും, പുണ്ണുകളും സൃഷ്ടിക്കുന്നു. ചിലരിൽ ദോഷകരമല്ലാത്ത വൈറസുകൾ മറ്റുള്ളവരിലേക്ക് പടരുമ്പോൾ ദോഷകരമായി തീരുന്നതായും കണ്ടുവരുന്നു.
 
[രോഗ സംക്രമണം]
എച്ച്.പി.വി യും എച്ച്.ഐ.വി പോലെ തന്നെ ലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നത്. എച്ച്.ഐ.വി പകരുവാൻ സാധ്യതയില്ലാത്ത സാഹചര്യത്തിലും എച്ച്.പി.വി പകരാം. എച്ച്.പി.വി ബാധിതന്റെ ഉമിനീരിൽ പോലും ധാരാളം വൈറസുകൾ കണ്ടു വരുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ജീവിതം നയിക്കുന്ന സ്വവർഗ്ഗ സ്നേഹികളിലും, ലൈംഗിക തൊഴിലാളികളിലും എച്ച്.പി.വി ധാരാളമായി കണ്ടു വരുന്നു.
 
"https://ml.wikipedia.org/wiki/ഹ്യൂമൻ_പാപ്പിലോമ_വൈറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്