"വെബ് ബ്രൗസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: la:Navigatrum
(ചെ.) യന്ത്രം പുതുക്കുന്നു: ur:متصفح حبالہ; cosmetic changes
വരി 1:
{{Prettyurl|Web browser}}
[[ചിത്രംപ്രമാണം:WorldWideWeb FSF GNU.png|ലഘുചിത്രം|വലത്ത്‌| ആദ്യ ബ്രൗസർ:WorldWideWeb for NeXT computer (1991) <ref>{{cite web |url=http://www.livinginternet.com/w/wi_browse.htm |title=Web Browser History |last=Stewart |first=William |accessdate=2008-02-02}}</ref>]]
 
ഒരു [[വെബ് താൾ|വെബ് താളിലോ]], [[വെബ്‌സൈറ്റ്|വെബ്‌സൈറ്റിലോ]], [[വേൾഡ് വൈഡ് വെബ്|വേൾഡ് വൈഡ് വെബിലോ]], [[ഇൻട്രാനെറ്റ്|ലോക്കൽ ഇൻട്രാനെറ്റിലോ]] ഉള്ള വാക്ക്‌, ചിത്രം, വീഡീയോ, സംഗീതം തുടങ്ങിയ വിവരരൂപങ്ങളുമായി സംവദിക്കുന്നതിനു വേണ്ടി രൂപപ്പെടുത്തിയിട്ടുള്ള ഒരു [[ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ|സോഫ്റ്റ്‌വെയർ അപ്ലിക്കേഷൻ]] ആണ്‌ '''വെബ് ബ്രൌസർ'''. [[ഇന്റർനെറ്റ് എക്സ്പ്ലോറർ]], [[മോസില്ല ഫയർഫോക്സ്]], [[സഫാരി]], [[ഗൂഗിൾ ക്രോം]], [[ഓപ്പറ (വെബ് ബ്രൗസർ)|ഓപ്പറ]], [[നെറ്റ്സ്കേപ് നാവിഗേറ്റർ]], [[മോസില്ല]],[[എപിക് (ബ്രൗസർ)|എപിക്]] എന്നിവയാണ്‌ പ്രധാനപ്പെട്ട ചില വെബ് ബ്രൌസറുകൾ.
വരി 25:
{{വിവിധ ബ്രൗസറുകളുടെ മാർക്കറ്റ് ഷെയർ}}
 
== വെബ് ബ്രൌസറുകളുടെ ലഘു ചരിത്രം ==
 
ബ്രൌസറുകളൂടെ ചരിത്രം ബ്രൌസർ യുദ്ധങ്ങളുടേതു കൂടിയാണ്. ബ്രൌസർ നിർമ്മാതാക്കൾ തമ്മിലുള്ള മത്സരം നാമിന്നു കാണുന്ന രീതിയിലുള്ള മികച്ച ബ്രൌസറുകളുടെ പിറവിക്ക് വഴി തെളിച്ചു. എന്നാൽ ഓരൊ
വരി 47:
നെറ്റ്സ്കേപ്പ് നാവിഗേറ്ററായിരുന്നു ആദ്യം ബ്രൌസർ വിപണിയിൽ ആധിപത്യം പുലർത്തിയിരുന്നതെങ്കിലും മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലോറർ പുറത്തിറക്കുന്നതോട് കൂടി ആ സ്ഥാനം എക്സ്പ്ലൊററിനായി. അക്കാലത്ത് മൈക്രോസോഫ്റ്റിന്റെ ധാർമ്മികതക്ക് നിരക്കാത്ത രീതിയിലുള്ള വിപണിയിലെ ഇടപെടലുകളും ഏറ്റെടുക്കലും കമ്പ്യൂട്ടർ ലോകത്തിന്റെ നിശിത വിമർശനങ്ങൾക്കും തുടർന്ന് നിയമയുദ്ധത്തിനു വരെ കളമൊരുക്കിയ രീതിയിലേക്കും വളർന്നു. നെറ്റ്സ്കേപ്പ് നാവിഗേറ്റർ ചിത്രത്തിലേയില്ലാത്ത രീതിയിലായിരുന്നു പിന്നീടുള്ള ഒരു കാലഘട്ടം. എന്നാൽ മോസില്ല ഫൌണ്ടേഷന്റെ വരവോട് കൂടി ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ സ്ഥാനം ഫയർ ഫോക്സ് ഏറ്റെടുക്കുവാൻ തൂടങ്ങി. ഓരൊ ദിവസം കഴിയുന്തോറും മൈക്രോസോഫ്റ്റിന്റെ വിപണി പങ്കാളിത്തത്തെ തകർക്കുന്ന രീതിയിൽ ഫയർ ഫോക്സ് വളർന്ന് കൊണ്ടെയിരിക്കുന്നു. ഗൂഗിൾ ക്രോം ബ്രൌസർ പുറത്തിറക്കുന്നതോടു കൂടി ബ്രൌസർ യുദ്ധങ്ങൾക്ക് വേഗത കൂടി. മറ്റു ബ്രൌസറുകൾക്ക് കാഴ്ചക്കാരായി നിൽക്കുവാൻ മാത്രമെ ഇപ്പോഴും കഴിയുന്നു.ള്ളു ബ്രൌസർ വമ്പന്മാർ തമ്മിലുള്ള ഈ മത്സരത്തിൽ എങ്ങനെ വന്നാലും ഉപയോക്താക്കൾക്ക് ഗുണം മാത്രമെയുള്ളൂ.
 
== ബ്രൌസറുകളുടെ രംഗപ്രവേശം ==
 
വേൾഡ് വൈഡ് വെബിന്റെ തുടക്കകാലത്തു നാമിന്നു കാണുന്ന രീതിയിലുള്ള ബ്രൌസറുകൾ നിലവിലില്ലായിരുന്നു. ഹൈപ്പർ ടെക്സ്റ്റിൽ എഴുതപ്പെട്ട വിവരങ്ങൾ ടെക്സ്റ്റ് ഫോർമാറ്റിൽ മാത്രമെ അന്നു വെബ് വഴി ലഭിച്ചിരുന്നുള്ളു. ചിത്രങ്ങൾ ഒന്നും തന്നെ അക്കാലത്ത് വെബ് വഴി സ്വീകരിക്കാൻ കഴിഞ്ഞില്ല. ടിം ബർണർ ലീ കണ്ടുപിടിച്ച വേൾഡ് വൈഡ് വെബ് ആയിരുന്നു ആദ്യത്തെ ബ്രൌസർ. പിന്നീട് ഈ ബ്രൌസറിനെ നെൿസസ് എന്ന് പേരുമാറ്റുകയുണ്ടായി.
വരി 77:
എക്സ്സ്പ്ലൊററും നാവിഗേറ്ററും തമ്മിലുണ്ടായ മത്സരം ബ്രൌസറുകളൂടെ ഗുണനിലവാരത്തെ കാര്യമായി ഇക്കാലയളവിൽ ബാധിക്കുകയുണ്ടായി. പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർക്കാനായിരുന്നു അതിലൂണ്ടായിരുന്ന ബഗുകൾ തീർക്കുന്നതിനേക്കാൾ ബ്രൌസർ നിർമ്മാതാക്കൾ ശ്രദ്ധ ചെലുത്തിയത്. നിലവാരങ്ങൾ ഒന്നും പാലിക്കാതെ പ്രൊപ്പൈറ്ററി സോഫ്റ്റ്‌വെയറുകൾ വാങ്ങിക്കൂട്ടി ബ്രൌസറിൽ കൂട്ടീച്ചേർക്കാനായിരുന്നു ഇക്കാലയളവിൽ ഇവർ ശ്രദ്ധിച്ചിരുന്നത്. മാത്രമല്ല ഈ മത്സരത്തിനിടയിൽ ബ്രൌസർ നിർമ്മാതാക്കാൾ ശ്രദ്ധിക്കാതെ പോയതു ബ്രൌസറുകളൂടെ സുരക്ഷയായിരുന്നു. ബ്രൌസർ സുരക്ഷയിലുണ്ടായ പാളിച്ച ദുരുപയോഗം ചെയ്ത് ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലേക്ക് കടന്നു കയറുവാനായി ഹാക്കർമാർ ഇവയെ ഉപയോഗിച്ചു തുടങ്ങുകയുണ്ടായി.. ഡ്രൈവ് ബൈ ഡൌൺലോഡുകൾ വഴി സിസ്റ്റത്തിലേക്ക് മാൽ‌വെയറുകളൂം മറ്റു രീതിയിലുള്ള വൈറസുകളും ഉപയോക്താവിന്റെ സിസ്റ്റത്തിലേക്ക് ഇൻസ്റ്റാൾ ചെയ്യാനായി ബ്രൌസറുകളിലെ സുരക്ഷാ പാളിച്ചകൾ ഇവർ മുതലെടുത്തു.
 
== മോസില്ല ഫൌണ്ടേഷന്റെ പിറവിയെടുക്കുന്നു ==
 
ബ്രൌസറുകളുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു നാഴികകല്ലായിരുന്നു മോസില്ല പ്രോജക്റ്റിന്റെ ഉദ്ഭവം.നേരത്തെ ബ്രൌസർ വിപണിയിൽ എക്സ്പ്ലോററിനോട് ഏറ്റുമുട്ടി പരാജയപ്പെട്ട നെറ്റ്സ്കേപ്പ് അവരുടെ സോഴ്സ് കോഡ് പരസ്യമാക്കുകയുണ്ടായി.ഇതു മോസില്ല ഫൌണ്ടെഷനു വഴി തെളിച്ചു. ആദ്യം ഒരു പ്രോജക്റ്റ് പോലെയായിരുന്നു ഇതിന്റെ പ്രവർത്തനം ലോകത്തെമ്പാടുമുള്ള ഒരു കൂട്ടം പ്രോഗ്രാമർമാർ പുതിയ ബ്രൌസറീന്റെ നിർമ്മാണത്തിൽ പങ്കു ചേർന്നു. അമേരിക്കൻ ഓൺലൈൻ കമ്പനി മോസില്ല പ്രോജക്റ്റിനായി ഏകദേശം 2 മില്യൺ ഡോളർ വകയിരുത്തി. വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിൽ 2002 ൽ മോസില്ല പ്രോജക്റ്റിൽ നിന്നും ആദ്യമായി അവരുടെ ബ്രൌസർ ഫിനിക്സ് (മോസില്ല 1.0) എന്ന പേരിൽ പുറത്തിറക്കി. കോപ്പിറൈറ്റ് പ്രശ്നങ്ങൾ ഉള്ളതിനാൽ ഈ ബ്രൌസറിന്റെ പേരു ആദ്യം ഫയർബേഡ് എന്നും പിന്നീട് ഫയർഫോക്സ് എന്നും മാറ്റുകയുണ്ടായി. ഇമെയിൽ ക്ലയന്റുകളും മറ്റു നിരവധി ഫീച്ചറുകളും ഒത്തു ചേർന്നതായിരുന്നു ഈ ബ്രൌസർ. എന്നാൽ ബ്രൌസർ വിപണി മൈക്രോസോഫ്റ്റിന്റെ കുത്തകയായിരുന്നതിനാൽ തീരെ ശ്രദ്ധിക്കപ്പെടാതെ പോയി മോസില്ലയുടെ ആദ്യ വരവ്. ഫെബ്രുവരി 2003 ആയതോടു കൂടി മോസില്ല പ്രോജക്റ്റിനെ എ ഓ എല്ലിന്റെ സഹായത്തോടെ മോസില്ല ഫൌണ്ടേഷൻ എന്നു നാമകരണം ചെയ്തു .
വരി 178:
[[tr:Web tarayıcısı]]
[[uk:Браузер]]
[[ur:متصفح جالحبالہ]]
[[uz:Brauzer]]
[[vi:Trình duyệt web]]
"https://ml.wikipedia.org/wiki/വെബ്_ബ്രൗസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്