"ശ്വേതരക്താണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
ശരീരത്തിലെ ശ്വേതരക്താണുക്കളുടെ എണ്ണം പലപ്പോഴും ആരോഗ്യസ്ഥിതിക്ക് സൂചകമാക്കി എടുക്കാറുണ്ട്. 4×10<sup>9</sup> മുതൽ 1.1×10<sup>10</sup> വരെ ശ്വേതരക്താണുക്കളാണ്‌ സാധാരണ ഒരു ലിറ്റർ രക്തത്തിലുണ്ടാവുക. രക്തത്തിന്റെ ഒരു ശതമാനത്തോളം വരുമിത്. <ref name="alberts table">{{Cite web|url=http://www.ncbi.nlm.nih.gov/books/bv.fcgi?highlight=leukocyte,functions&rid=mboc4.table.4143|title=Leukocyte functions and percentage breakdown|accessdate=2007-04-14|publisher=NCBI Bookshelf|year=2005|author=Alberts, Bruce|work=Molecular Biology of the Cell}}</ref> ഒരു പരിധിയിലേറെ ശ്വേതരക്താണുക്കൾ ശരീരത്തിലുണ്ടാവുന്ന അവസ്ഥയെ [[ശ്വേതകോശികത]] (ല്യൂക്കോസൈറ്റോസിസ്) എന്നും തീരെ കുറവാകുന്ന അവസ്ഥയെ [[ശ്വേതാപക്ഷയം]] (ല്യൂക്കോപ്പീനിയ) എന്നും വിളിക്കുന്നു.
==വർഗീകരണം==
ശ്വേതാണുക്കളിൽ ചിലത് ചുവന്ന രക്താണുക്കളോടൊപ്പം മജ്ജയിൽ നിന്നുണ്ടാവുകയും മജ്ജയിൽ ഭാഗികമായെങ്കിലും [[കോശപരിപക്വനം]] (maturation) സംഭവിക്കുകയും ചെയ്യുന്നവയാണ്. അതിനാൽ അവയെ മജ്ജാജന്യമെന്ന് വിളിക്കുന്നു. മറ്റു ചിലവ [[ലസിക|ലസികയിലും]] [[ലസികാഭകല|ലസികാഭകലകളിലും]] (Lymphoid tissues) ഉണ്ടാവുകയോ പരിപക്വമാവുകയോ ചെയ്യുന്നവയാണ്; ഇവ ലസികാജന്യമാണെന്ന് പറയാം. എന്നാൽ ശ്വേതാണുക്കളെല്ലാം തന്നെ വിവിധാവസരങ്ങളിൽ ഏറിയോ കുറഞ്ഞോ [[രക്തചംക്രമണം|രക്തചംക്രമണവ്യവസ്ഥയിൽ]] കാണപ്പെടുന്നവയാണ്. അതുകൊണ്ട് രൂപരചനാപരമായി ഇവയെ കണികാമയകോശങ്ങളെന്നും അകണകോശങ്ങളെന്നും വർഗ്ഗീകരിക്കുന്നതാണ് കൂടുതൽ പ്രചാരമുള്ള രീതി. രാസവസ്തുക്കൾ നിറഞ്ഞ കണികകളാൽ സമൃദ്ധമായവയെ കണികാമയമെന്നും അല്ലാത്തവയെ അകണകോശങ്ങളെന്നും ഇപ്രകാരം വിളിക്കുന്നു<ref>Hall JE.2006.Resistance of the Body to Infection: I. Leukocytes, Granulocytes, the Monocyte-Macrophage System,and Inflammation in Hall JE, Guyton AC, 2006.Textbook of Medical Physiology.Unit VI Blood Cells, Immunity, and Blood Clotting. Elsevier Saunders, Philadelphia. ISBN 0-7216-0240-1.11th ed.p.429-37.</ref>.
 
===കണികാമയ ശ്വേതകോശങ്ങൾ===
കോശദ്രവ്യത്തിൽ ധാരാളം കണികകളുള്ള ശ്വേതരക്താണുക്കളാണു കണികാമയ ശ്വേതകോശങ്ങൾ. കണികാമയ കോശങ്ങൾ മൂന്നു തരത്തിലുണ്ട് : [[ന്യൂട്രോഫിൽ ശ്വേതരക്താണു|ന്യൂട്രോഫിൽ]] കോശങ്ങൾ, [[ബേയ്സോഫിൽ ശ്വേതരക്താണു|ബേയ്സോഫിൽ]] കോശങ്ങൾ, [[ഇയോസിനോഫിൽ ശ്വേതരക്താണു|ഇയോസിനോഫിൽ]] എന്നിവയാണവ. ഒരു സാധാരണ [[സൂക്ഷ്മദർശിനി]] ഉപയോഗിച്ചു പഠിക്കുമ്പോൾ ഈ കണികകൾ നീല, ചുവപ്പ് തുടങ്ങിയ വർണങ്ങളിൽ അഭിരഞ്ജിക്കപ്പെട്ടതായി (stain) കാണാമെന്നതാണു ഈ പേരുകളുടെ അടിസ്ഥാനം<ref>Gartner LP, Hiatt JL(2007). Color Textbook of Histology, 3rd ed. Saunders Elsevier,Philadelphia,PA. ISBN 978-1-4160-2945-8.p.225</ref>. [[രോഗപ്രതിരോധവ്യവസ്ഥ|പ്രതിരോധ]] പ്രവർത്തനത്തിന്റെ ഭാഗമായി ചില ധർമ്മങ്ങളനുഷ്ഠിക്കാൻ സജ്ജരായി നിൽക്കുന്ന കോശങ്ങളിലാണു കണികകൾ ഏറ്റവും വ്യക്തമായും സമൃദ്ധമായും കാണപ്പെടുന്നത്. കണികാമയ ശ്വേതാണുക്കളുടെ [[കോശമർമ്മം|കോശമർമ്മത്തിനു]] (nucleus) പലവിധരൂപങ്ങൾ കാണാം. ഇക്കാരണത്താൽ അവയെ [[ബഹുരൂപകോശമർമ്മികൾ]] (polymorphonuclear leukocytes) എന്നും വിളിക്കാറുണ്ട്<ref>Gartner LP, Hiatt JL(2007). Color Textbook of Histology, 3rd ed. Saunders Elsevier,Philadelphia,PA. ISBN 978-1-4160-2945-8.p.225</ref>.
 
എണ്ണത്തന്മാത്രകളാൽ നിർമ്മിതമായ ഒരു സ്തരമാണു കണികകളുടെ ആവരണമായി പ്രവർത്തിക്കുന്നത്. കണികകളിൽ അടങ്ങിയിരിക്കുന്ന രാസാഗ്നികളുൾപ്പടെയുള്ള പലതരം വസ്തുക്കളെ [[കണികാധേയഘടകങ്ങൾ]] എന്നുപറയുന്നു. കോശപ്രതിപ്രവർത്തനങ്ങളുടെ ഭാഗമായി ഈ ശ്വേതാണുക്കൾ ഈ കണികാധേയഘടകങ്ങളെ പരിസരങ്ങളിൽ വിതറുന്നു. ചില രസങ്ങൾ [[പ്രത്യൂർജ്ജത|പ്രത്യൂർജ്ജതയുമായി]] ബന്ധപ്പെട്ട പ്രതിക്രിയകൾക്ക് കാരണമാകുന്നു, ചിലത് [[രാസാനുചലകഘടകം|രാസാനുചലകഘടകങ്ങളായി]] വർത്തിച്ച് മറ്റ് കോശങ്ങളെ ആ പരിസരത്തേയ്ക്കാകർഷിക്കുന്നു. [[കോശജ്വലനം]], [[രക്തക്കുഴൽ‌വികാസം]],[[നീർക്കെട്ട്]], [[പേശീസങ്കോചം]] തുടങ്ങിയവയ്ക്ക് കാരണമാകാനും കണികാമയകോശങ്ങളിലെ കണികാധേയഘടകങ്ങൾക്ക് കഴിയും<ref>Hall JE.2006.Resistance of the Body to Infection: I. Leukocytes, Granulocytes, the Monocyte-Macrophage System,and Inflammation in Hall JE, Guyton AC, 2006.Textbook of Medical Physiology.Unit VI Blood Cells, Immunity, and Blood Clotting. Elsevier Saunders, Philadelphia. ISBN 0-7216-0240-1.11th ed.p.429-37.</ref><ref name="Robbins">Cotran RS, Kumar V, Collins T, (1999).Chapter7: Diseases of Immuinity, in Cotran RS, Kumar V, Collins T (1999). Robbins Pathologic Basis of Disease.6th ed.Saunders-Harcourt India,New Delhi. ISBN 81-7867-052-6. p.188-257.</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ശ്വേതരക്താണു" എന്ന താളിൽനിന്ന് ശേഖരിച്ചത്