"നൂറിസ്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
→‎മുൻകാലസംസ്കാരം: എൽഫിൻസ്റ്റോൺ ലിങ്ക്
(→‎മുൻകാലസംസ്കാരം: എൽഫിൻസ്റ്റോൺ ലിങ്ക്)
1830-ൽ [[പെഷവാർ|പെഷവാറിൽ]] നിന്നും കാബൂളിലെത്തിയ [[അലക്സാണ്ടർ ബർണസ്]] (Alexander Burnes), കാഫിറുകൾ ഏറ്റവും അപരിഷ്കൃതരായ ജനങ്ങളായിരുന്നുവെന്നാണ്‌ പരാമർശിക്കുന്നത്. ഇവർ [[കരടി|കരടിയേയും]] [[കുരങ്ങ്|കുരങ്ങിനേയും]] ഭക്ഷിച്ചിരുന്നെന്നും, വില്ലാളികളായ ഇവർ ശത്രുക്കളുടെ തലയറുത്തിരുന്നു എന്നും അദ്ദേഹം പറയുന്നു. അഫ്ഗാനിസ്താനിലെ ആദിമനിവാസികളായ ഇവർ [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] സംഘത്തിന്റെ പിന്മുറക്കാരാണെന്നും ബർണസ് കൂട്ടിച്ചേർക്കുന്നു
 
ഇവർ ഗ്രീക്കുകാരെപ്പോലെയിരിക്കുന്നു എന്നും വിഗ്രഹാരാധന നടത്തിയിരുന്നെന്നും വെള്ളിപ്പാത്രങ്ങളിൽ വീഞ്ഞ് കുടിച്ചിരുന്നു എന്നും [[കസേര]], [[മേശ]] തുടങ്ങിയവ ഉപയോഗിച്ചിരുന്നെന്നും സമീപവാസികൾക്ക് മനസ്സിലാകാത്ത ഭാഷയായിരുന്നു സംസാരിച്ചിരുന്നതെന്നും [[മൗണ്ട്സ്റ്റ്യുവാർട്ട് എൽഫീൻസ്റ്റോൺഎൽഫിൻസ്റ്റോൺ]] രേഖപ്പെടുത്തിയിട്ടുണ്ട്.
 
ജന്തുബലി, പൂജകൾ, പൂജാരിമാർ തുടങ്ങിയവയൊക്കെ ഇവരുടെ ആചാരങ്ങളിൽ ഉൾപ്പെട്ടിരുന്നതിനാൽ പുരാതന ഇന്തോ ഇറാനിയൻ മതവുമായി ഇവരുടെ മതത്തിന് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് കരുതുന്നു. നൂറിസ്താനികളുടെ പൗരാണികദൈവങ്ങളുടെ പേരുകൾക്കും ഹിന്ദുമതമടക്കമുള്ള പുരാതന ഇന്തോഇറാനിയൻ മതത്തിലെ ദൈവങ്ങളുടെ പേരുമായി സാമ്യമുണ്ട്. ഇമ്ര, മാറ, യമ്രായ് എന്നീ പേരുകളിലുള്ള ഇവരുടെ പ്രധാന ദേവന്റെ പേര്‌ ഹിന്ദുക്കളുടെ മരണദേവനായ [[യമൻ|യമന്റെ]] പേരിനോട് സാമ്യം പുലർത്തുന്നു. അതുപോലെ [[ഇന്ദ്രൻ|ഇന്ദ്രനോട്]] സാമ്യം പുലർത്തുന്ന ''ഇന്ദ്ര്'' എന്ന ഒരു ദേവനും ഇവർക്കുണ്ടായിരുന്നു. അനവധി ദേവന്മാർക്കും ദേവതകൾക്കും പുറമേ രാക്ഷസരും, ആത്മാക്കളും ഇവരുടെ വിശ്വാസത്തിന്റെ ഭാഗമായിരുന്നു<ref name=afghans2/>.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/796011" എന്ന താളിൽനിന്ന് ശേഖരിച്ചത്