"അക്വാഡക്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
[[നദി|നദീതടങ്ങളിൽ]] [[അണക്കെട്ട്|അണക്കെട്ടുകൾ]] പണിഞ്ഞ് [[ജലസംഭരണി|ജലസംഭരണം]] നടത്തിയാണ് പലപ്പോഴും ഈ ആവശ്യം നിർവഹിക്കുന്നത്. ഇവിടെനിന്നെല്ലാം ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് വെള്ളംകൊണ്ടുപോകുന്നത് [[ഇരുമ്പ്|ഇരുമ്പോ]] കല്ക്കെട്ടോകൊണ്ടുള്ള [[കുഴൽ|കുഴലുകൾ]], ചാലുകൾ, തുരങ്കങ്ങൾ എന്നിവയിലൂടെയാണ്. ഈ ജലവാഹിമാർഗങ്ങൾ നിമ്നോന്നതങ്ങളായ ഭൂതലത്തിലൂടെവേണം കടന്നുപോകുവാൻ. മലകൾ, മലയിടുക്കുകൾ, [[നദി|നദികൾ]] മുതലായവ മാർഗമധ്യത്തിൽ ഉണ്ടായേക്കാം; അതുകൊണ്ട് ഉയർന്ന നിരപ്പിൽക്കൂടി വേണം വെള്ളം നിർദിഷ്ട സ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാൻ. സ്വാഭാവികമായി ജലം ഒഴുകിപ്പോകാവുന്നതരത്തിൽ ജലനിർഗമന മാർഗങ്ങൾ ഉണ്ടാക്കുകയാണ് നല്ലത്. പലപ്പോഴും അതിന് കഴിയാതെവരും. ചിലപ്പോൾ അടച്ചുറപ്പാക്കിയ തുരങ്കങ്ങളിൽക്കൂടിയും വെള്ളം കൊണ്ടുപോകേണ്ട ആവശ്യമുണ്ടാകാം. മലയിടുക്കുകളോ നദികളോ കടന്ന് അവയുടെ മുകളിൽക്കൂടിയും ജലംകൊണ്ടുപോകേണ്ടതായിവരാം. ഇത്തരം അവസരങ്ങളിൽ അതിനുവേണ്ടി പ്രത്യേകം ചാലുകൾ ഒരു പാലംപോലെ കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇങ്ങനെ സ്വാഭാവികമായി ഒഴുകുന്ന ജലമാർഗങ്ങളെ തുരങ്കങ്ങളിലോ പാലങ്ങളിലോ കുഴലുകളിലോ കൂടി കൃത്രിമമായി കടത്തിവിടുന്നതിനുള്ള സജ്ജീകരണങ്ങളെയാണ് സാധാരണയായി '''അക്വാഡക്റ്റ്''' എന്നു പറയുന്നത്.
[[File:Hampi aqueduct.JPG|thumb|250px|left|[[ഇന്ത്യ|ഇന്ത്യയിലെ]] [[ഹമ്പി|ഹമ്പിയിലെ]] ഒരു പുരാതന അക്വിഡക്റ്റ് ഹമ്പിഅക്വഡക്റ്റ്]]
ജലസേചന ശാസ്ത്രത്തിൽ ഈ പദം ചില പരിമിതികളോടുകൂടിയേ ഉപയോഗിക്കാറുള്ളൂ. നദിക്കോ മലയിടുക്കിനോ മറ്റു താഴ്ന്ന നിരപ്പുകൾക്കോ വിലങ്ങനെ അവയ്ക്കു മുകളിൽക്കൂടി ജലം ഒഴുക്കിക്കൊണ്ടുപോകുന്ന പാലംപോലെയുള്ള തുറന്ന ചാലുകൾ, പ്രഷർ പൈപ്പുകൾ മുതലായവയെ ആണ് സാങ്കേതികാർഥത്തിൽ അക്വിഡക്റ്റ് എന്നു പറയുന്നത്. വയനാട് ജില്ലയിലെ തിരുനെല്ലി ക്ഷേത്രത്തിലേക്ക് സമീപസ്ഥമായ [[ബ്രഹ്മഗിരി]] കുന്നുകളിൽ നിന്നും ശുദ്ധജലം കൊണ്ടുവരുന്നതിനായി കരിങ്കൽ തൂണുകളിൽ ഉറപ്പിച്ച കരിങ്കൽ പാത്തികൾ ചേർത്തു വച്ചിട്ടുള്ള സംവിധാനം അക്വിഡക്റ്റുകളുടെ ആദിമരൂപമായി കണക്കാക്കാവുന്നതാണ്. കന്യാകുമാരി ജില്ലയിലുള്ള പേച്ചിപ്പാറ [[അണക്കെട്ട്|അണക്കെട്ടിൽ]] നിന്നും പുറപ്പെടുന്ന ഇടതുകരച്ചാൽ മെയിൻ സെൻട്രൽ റോഡ് കടന്നുപോകുന്നത് വില്ലിക്കുറി എന്ന സ്ഥലത്താണ്. ഇവിടെ ചാൽ എത്തുന്നത് റോഡ് നിരപ്പിൽനിന്ന് അഞ്ചാറു മീറ്റർ ഉയരത്തിലാണ്. അത്രയും ഉയരത്തിൽ റോഡിനു വിലങ്ങനെ ദീർഘവൃത്ത രൂപത്തിലുള്ള ഒരു ആർച്ചുകെട്ടി അതിന് മുകളിൽക്കൂടി ചാൽ കടത്തിവിടുകയാണ് ചെയ്തിട്ടുള്ളത്. ഇതാണ് പഴയ തിരുവിതാംകൂർ സംസ്ഥാനത്തെ ആദ്യകാല അക്വിഡക്റ്റുകളിലൊന്ന്. പിന്നീട് [[കേരളം|കേരളത്തിൽ]] നടപ്പാക്കിയിട്ടുള്ള പല ജലസേചനപദ്ധതികളിലും പലയിടങ്ങളിലും ഇതിനേക്കാൾ വലിയ അക്വിഡക്റ്റുകൾ പണിതിട്ടുണ്ട്. [[പീച്ചി]] അണക്കെട്ടിൽനിന്നുള്ള വലതുകരച്ചാല്, [[തൃശൂർ]] [[പാലക്കാട്]] റോഡ് കടന്നുപോകുന്നിടത്ത് പട്ടിക്കാടിന് കുറച്ചു കിഴക്കായി സാമാന്യം ഉയരവും നീളവുമുള്ള ഒരു അക്വിഡക്റ്റ് ഉണ്ട്. ആ അക്വിഡക്റ്റിന്റെ ഒരു വശത്തുകൂടി ഒരു നടപ്പാതയും നിർമിച്ചിരിക്കുന്നു.
 
"https://ml.wikipedia.org/wiki/അക്വാഡക്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്