"ഗോറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Ghurids}}
{{Infobox Former Country
|native_name = ''Shansabānīഷൻസബാനി''
|conventional_long_name = ഗോറി സുൽത്താനത്ത്
|common_name = ഗോറി സുൽത്താനത്ത്
വരി 47:
അഫ്ഗാനിസ്താനിലെ ഹെറാത്തിന് കിഴക്കുള്ള ഒരു മലമ്പ്രദേശമാണ് ഗോർ. പതിനൊന്നാം നൂറ്റാണ്ടുവരേയും ഗോറിലെ ജനങ്ങളിൽ ഇസ്ലാം മതം വ്യാപിച്ചിരുന്നില്ല. ഇക്കാലത്ത് [[ഗസ്നിയിലെ മഹ്മൂദ്|ഗസ്നിയിലെ മഹ്മൂദിന്റെ]] പുത്രനും ആ സമയത്തെ ഹെറാത്തിന്റെ ഭരണാധിപനുമായിരുന്ന മസൂദിന്റെ നേതൃത്വത്തിൽ [[ഗസ്നവി സാമ്രാജ്യം|ഗസ്നവികൾ]] ഗോർ ആക്രമിക്കുകയും അവിടത്തെ ഷൻസബാനി എന്ന തദ്ദേശീയകുടുംബക്കാരെ പക്ഷം ചേർത്ത് സാമന്തരാക്കുകയും ചെയ്തു.
 
ഗസ്നവികളുടെ അധഃപതനകാലത്ത് ഷൻസബാനി കുടുംബത്തിലെ ഇസ്സ് അൽ-ദിൻ ഹുസൈൻ (ഭരണകാലം 1100-1146), അക്കാലത്ത് പ്രബലശക്തിയായി ഉയർന്നുവന്ന [[സാൽജ്യൂക്ക് സാമ്രാജ്യം|സാൽജൂക്ക് തുർക്കികളുടെ]] പക്ഷം ചേരുകയും സാൽജൂക്ക് നേതാവ് സുൽത്താൻ സഞ്ജാറിന് കപ്പം കൊടുത്തും പോന്നു. ഇക്കാലത്ത് ഗോറികൾ [[ബാമിയാൻ|ബാമിയാനിൽ]] ആധിപത്യം സ്ഥാപിച്ച്, ഇവിടം തലസ്ഥാനമാക്കി. ആധുനിക അഫ്ഘാനിസ്താന്റെഅഫ്ഗാനിസ്താന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളും ഇക്കാലത്ത് ഇവരുടെ നിയന്ത്രണത്തിൽ വന്നിരുന്നു<ref name=afghans12/>.
 
== സ്വതന്ത്രഭരണം ==
{{History of Afghanistan}}
1141-ൽ മറ്റൊരു തുർക്കിക് വിഭാഗമായ ക്വാറകിറ്റായ് വിഭാഗക്കാർ സുൽത്താൻ സഞ്ജാറിനെ പരാജയപ്പെടുത്തിയെങ്കിലും അവർ അമു ദാര്യക്ക് തെക്കോട്ട് തുടർന്ന് ആക്രമണങ്ങൾ നടത്തിയില്ല. ഇങ്ങനെ സുൽത്താൻ സഞ്ജാറിന്റെ ആധിപത്യം ക്ഷയിച്ചതോടെ ഗോറികൾ സ്വതന്ത്രരായി അവരുടെ ആധിപത്യം വർദ്ധിപ്പിക്കാൻ ശ്രമം തുടങ്ങി. 1150-ഓടെ ഇസ്സ് അൽ-ദിൻ ഹുസൈന്റെ നിരവധി മക്കളിലൊരാളായ അലാവുദ്ദീൻ ഹുസൈന്റെ നേതൃത്വത്തിൽ ഇന്നത്തെ അഫ്ഘാനിസ്താന്റെഅഫ്ഗാനിസ്താന്റെ കിഴക്കും തെക്കും ഭാഗങ്ങളിൽ ആക്രമണമാരംഭിച്ചു. 1150-51 കാലത്ത് ഇവർ [[ഗസ്നവി സാമ്രാജ്യം|ഗസ്നവികളുടെ]] തലസ്ഥാനമായിരുന്ന [[ഗസ്നി]] പിടിച്ചടക്കി.
 
ഗസ്നി നഗരം അഗ്നിക്കിരയാക്കിയതോടെ [[അലാവുദ്ദീൻ ഹുസൈൻ|അലാവുദിൻ ഹുസൈന്]], '''ജഹാം സൂജ്''' അഥവാ ലോകം കത്തിച്ചവൻ എന്ന സ്ഥാനപ്പേര് ലഭിച്ചു. ഇതിനെത്തുടർന്ന് ഹുസൈനും സൈന്യവും തെക്ക് ലഷ്കരി ബസാറും ആക്രമിച്ചു കൊള്ളയടിച്ചു ചെയ്തു. എന്നാൽ ഹുസൈന്റെ വിജയം അധികകാലം നീണ്ടുനിന്നില്ല. 1152-ൽ സെൽജ്യൂക്ക് സുൽത്താൻ സഞ്ജാർ തന്നെ ഗോറികളെ പരാജയപ്പെടുത്തുകയും ഹുസൈനെ തടവുകാരനായി പിടിക്കുയും ചെയ്തു. എന്നാൽ അല്പകാലത്തിനകം സെൽജ്യൂക്കുകളുമായി ധാരണയിലെത്തിയതോടെ ഹുസൈനെ ഇവർ വിട്ടയക്കുകയും തുടർന്ന് ഹുസൈൻ വടക്കുഭാഗത്തേക്ക്ക് തന്റെ ഭരണം വികസിപ്പിക്കുകയും ചെയ്തു<ref name=afghans12/>.
വരി 63:
പ്രായാധിക്യം മുഹമ്മദ് സഹോദരന്മാരെ ബാധിച്ചതോടെ സാമ്രാജ്യവും അധഃപതനത്തിലേക്ക് നീങ്ങി. ഗോറികളുടെ ഭരണകൂടം വിവിധ ഗോത്രനേതാക്കൾക്കു കീഴിൽ വികേന്ദ്രീകൃതമായി. ഇതിനുപുറമേ വടക്കുനിന്നുള്ള സമ്മർദ്ദത്തെ അതിജീവിക്കാനുള്ള കരുത്തും ഗോറി സൈന്യത്തിനുണ്ടായിരുന്നില്ല. ഘിയാസ് അൽദീന്റെ മരണത്തിനു ശേഷം ഘൂറിദ് സാമ്രാജ്യം മുയിസ് അൽദീന്റെ (മുഹമ്മദ് ഗോറിയുടെ) കീഴിലായി. ഇക്കാലത്ത് 1204-ൽ [[ഖോറസ്മിയ|ഖോറസ്മിയയിലെ]] രാജാവായിരുന്ന [[ഖ്വാറസം ഷാ|ഖ്വാറസം ഷായുടേയും]] [[ക്വാറകിതായ്]] തുർക്കികളുടേയും സംയുക്തസേന ഗോറികളെ പരാജയപ്പെടുത്തി. 1215-ൽ ഖ്വാറസം ഷാ, അവസാന ഗോറി സുൽത്താനേയ്യും സ്ഥാനഭ്രഷ്ടനാക്കി ഗോറി സാമ്രാജ്യത്തിന് അന്ത്യം വരുത്തി.
 
അഫ്ഘാനിസ്താനിൽഅഫ്ഗാനിസ്താനിൽ ഗോറികളുടെ സ്ഥാനം പുരാതന ഖോറസ്മിയയുടെ ഭരണാധികാരികൾ (മദ്ധ്യകാല ഖ്വാറസം ഭരണാധികാരികൾ) ഏറ്റെടുത്തു. 1200 മുതൽ 1220 വരെ ഭരണത്തിലിരുന്ന അലാ അൽദീൻ മുഹമ്മദ് ആയിരുന്നു ഖ്വാറസം ഭരണാധികാരികളീൽ ഏറ്റവും പ്രധാനി. 1215-16 കാലത്ത് ഇദ്ദേഹം ഗോറും ഗസ്നിയും പൂർണ്ണനിയന്ത്രണത്തിലാക്കി.
 
അഫ്ഘാനിസ്താനിൽഅഫ്ഗാനിസ്താനിൽ ഗോറി സാമ്രാജ്യം നശിച്ചെങ്കിലും, ഇന്ത്യയിൽ ഇവരുടെ സ്ഥാനം [[ദില്ലിയിലെ മം‌ലൂക്ക് രാജവംശം|മം‌ലൂക്ക് വംശം (അടിമവംശം)]] ഏറ്റെടുത്തു. ഈ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ഖുത്ബ് ദ്ദീൻ ഐബക്, മുഹമ്മദ് ഗോറിയുടെ അടിമയായിരുന്ന സൈന്യാധിപനായിരുന്നു<ref name=afghans12/>.
== ചരിത്രാവശിഷ്ടങ്ങൾ ==
[[പ്രമാണം:Jam Qasr Zarafshan.jpg|right|thumb|300px|ജാമിലെ മിനാർ - മിനാറും പരിസരപ്രദേശങ്ങളും യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്]]
ആദ്യകാല ചരിത്രഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാൽ ഗോറികളുടെ തലസ്ഥാനം, [[ഫിറൂസ് കൂഹ്]] ആണ്. [[ഹെറാത്ത്|ഹെറാത്തിന്]] 220 കിലോമീറ്റർ കിഴക്ക് മദ്ധ്യ അഫ്ഘാനിസ്ഥാനിൽഅഫ്ഗാനിസ്താനിൽ [[ജാം മിനാർ|ജാമിലെ പ്രശസ്തമായ മിനാറിനടുത്തായിരുന്നു]] ഈ നഗരം നിലനിന്നിരുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഹാരി റുദ് നദിയുടെ തെക്കൻ തീരത്ത് നദിയുടെ തെക്കൻ കൈവഴിയായ ജാം റൂദുമായി ചേരുന്നിടത്താണ് ഈ പ്രദേശം.
 
ജാം മിനാറിലെ ഒന്നാമത്തെ നിലയിലെ ഒരു ലിഖിതരേഖ, ഘൂറീദ് ഭരണാധികാരിയായ ഘിയാസ് അൽദിൻ മുഹമ്മദുമായി (ഭ.കാ. 1163-1202/3) ബന്ധപ്പെട്ടതാണ്. 65 മീറ്റർ ഉയരമുള്ള ഈ മിനാറിന്റെ അസ്ഥിവാരം, അഷ്ടഭുജാകൃതിയിലുള്ളതാണ്. 9 മീറ്റർ വീതി ഈ ഭാഗത്തിനുണ്ട്. ഈ നിലക്കുമുകളിൽ ക്രമേണ വ്യാസം കുറഞ്ഞു വരുന്നു. വൃത്താകൃതിയിലുള്ള നാലുനിലകളുണ്ട്. താഴത്തെ രണ്ടു നിലകളിൽ ഇരട്ട കോണീപ്പടികളുണ്ട്. പൂർണ്ണമായും ചുടുകട്ട കൊണ്ട് നിർമ്മിച്ച ഈ മിനാറിന്റെ ബാഹ്യഭാഗം, ഇഷ്ടികയിലുള്ള അലങ്കാരപ്പണികളും ലിഖിതങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഖുറാനിൽ നിന്നുള്ള പത്തൊമ്പതാം സുരയായ sura of mary -യും ഇക്കൂട്ടത്തിലുണ്ട്.
"https://ml.wikipedia.org/wiki/ഗോറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്