"ഗസ്നിയിലെ മഹ്‌മൂദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
[[പ്രമാണം:Asia 1025ad.jpg|thumb|300px|ഗസ്നവി സാമ്രാജ്യം, ക്രി.വ. 1025 AD]]
മഹ്മൂദിന്റെ കാലത്ത്, ഗസ്നി, ഇസ്ലാമികലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യമായി വളർന്നു. 999-വരെയും, [[സമാനി സാമ്രാജ്യം|സമാനികളുടെ]] പ്രതിനിധി എന്ന നിലയിലായിരുന്നു മഹ്മൂദും ഭരണം നടത്തിയിരുന്നത്. എന്നാൽ ഈ വർഷം, വടക്കുനിന്നുള്ള മറ്റൊരു തുർക്കിക് വിഭാഗക്കാരായ [[ഖ്വാറക്കനിഡുകൾ]] അഥവാ ഐലക് ഖാൻ‌മാർ, സമാനിദകളെ തോൽപ്പിച്ചതോടെ മഹ്മൂദ് സ്വതന്ത്രഭരണം ആരംഭിച്ചു.<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=193–199|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA193#v=onepage&q=&f=false}}</ref> സമാനികളെ തോൽപ്പിച്ച തുർക്കിക് വിഭാഗക്കാർ അമു ദര്യ കടന്ന് തെക്കോട്ടെത്തിയെങ്കിലും മഹ്മൂദിന് ഇവരെ പരാജയപ്പെടുത്താനായി.<ref name=afghanI3>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter 3 - THe rise of Islam in Centreal Asia|pages=26|url=}}</ref>
=== യുദ്ധങ്ങൾ‌ ===
നിരവധി യുദ്ധങ്ങളിലൂടെ മഹ്മൂദ്, കാബൂൾ മേഖലയിലെ ഹിന്ദു ശാഹി രാജാക്കന്മാരെ പരാജയപ്പെടുത്തി. 1000-മാണ്ടിൽ ഹിന്ദു ശാഹി രാജാവായ ജയ്പാലിനെ അന്തിമമായി പരാജയപ്പെടുത്തുകയും തടവുകാരനായി പിടിച്ച അദ്ദേഹത്തെ ഖുറാസാനിൽ അടിമയായി വിൽക്കുകയും ചെയ്തു. ജയ്പാലിന്റെ പിൻ‌ഗാമിയായിരുന്ന അനന്തപാലും സഖ്യവും പിന്നീടും പൊരുതിയെങ്കിലും 1008-ൽ മഹ്മൂദിനോട് പരാജയപ്പെട്ടു.<ref name=afghans12/>.
==== ഇന്ത്യയിലേക്കുള്ള ആക്രമണങ്ങൾ ====
അതിർത്തിപ്രദേശങ്ങൾ നിയന്ത്രണത്തിലായതിനുശേഷം നിരവധി ആക്രമണങ്ങൾ മഹ്മൂദ് ഇന്ത്യക്കകത്തേക്ക് നടത്തി. ഏതാണ്ട് ഓരോ മഞ്ഞുകാലത്തും ഇത്തരം ആക്രമണം അവാർത്തിച്ചുകൊണ്ടിരുന്ന മഹ്മൂദ്, ഇന്ത്യയിൽ നിന്നും വിലപിടിച്ച വസ്തുവകകൾ അപഹരിക്കുകയും ചെയ്തു. ഇക്കൂട്ടത്തിൽപ്പെടുന്ന [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] ഒരു പ്രതിമ [[ഗസ്നി|ഗസ്നിയിൽ]] നിന്നും പിൽക്കാലത്ത് കണ്ടെടുത്തിട്ടുണ്ട്. 1015/16-ആമാണ്ടുകളിൽ ഇന്നത്തെ [[ഗുജറാത്ത്|ഗുജറാത്തിലെ]] [[സോംനാഥ് ക്ഷേത്രം|സോംനാഥ് ക്ഷേത്രത്തിൽ]] നടത്തിയ ആക്രമണവും കവർച്ചയുമാണ് ഇതിൽ ഏറ്റവും കുപ്രസിദ്ധമായത്. മനോഹരവും സമ്പൽ‌സമൃദ്ധവുമായിരുന്ന ഈ ക്ഷേത്രം മഹ്മൂദ് കൊള്ളയടിച്ചു. ഇവിടത്തെ പ്രധാനവിഗ്രഹത്തിന്റെ കഷണങ്ങൾ മുസ്ലീങ്ങൾക്ക് ഇതിനുമുകളിൽ ചവിട്ടിനടക്കാനായി [[മക്ക|മക്കയിലേക്കും]] [[മദീന|മദീനയിലേക്കും]] അയച്ചു. ക്ഷേത്രത്തിന്റെ വാതിലുകളും ഗസ്നിയിലേക്ക് കൊണ്ടുപോയതായി കരുതുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ [[ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം|ബ്രിട്ടീഷുകാർ, അഫ്ഗാനിസ്താൻ ആക്രമിച്ചപ്പോൾ]] ഈ വാതിലുകൾക്ക് വലിയ രാഷ്ട്രീയപ്രാധാന്യം കൈവന്നിരുന്നു<ref name=afghans12/>.
"https://ml.wikipedia.org/wiki/ഗസ്നിയിലെ_മഹ്‌മൂദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്