"തേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: so:Malab
No edit summary
വരി 3:
[[പുഷ്പം|പുഷ്പങ്ങളിൽ]] നിന്ന് [[തേനീച്ച|തേനീച്ചകൾ]] ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുപ്പുള്ള ദ്രാവകമാണ്‌ തേൻ. [[മധുരം|മധുരമുള്ള]] ഒരു [[ഔഷധം|ഔഷധവും]] പാനീയവുമാണിത്. പുഷ്പങ്ങളിൽ നിന്നും ശേഖരിച്ച് തേൻ, ഈച്ചയുടെ [[ഉമിനീർ|ഉമിനീരുമായി]] യോജിപ്പിച്ച് വയറിനുള്ളിൽ ആക്കി കൂട്ടിലേക്ക് കൊണ്ടുവരുന്നു. വയറിൽ വച്ച് തേൻ [[ലെവ്ലോസ്]], [[ഫ്രക്ടോസ്]] എന്നീ രണ്ട് തരം [[പഞ്ചസാര|പഞ്ചസാരകളായി]] രൂപാന്തരം പ്രാപിക്കുന്നു. ഉള്ളിൽ സംഭരിച്ചിട്ടുള്ള തേനും വഹിച്ചുകൊണ്ട് ദീർഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടിൽ വന്നാൽ ജോലിക്കാരായ ഈച്ചകൾക്ക് ഇതു കൈമാറുന്നു. 150 മുതൽ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേൻ തേനറകളിൽ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനിൽ കടന്നുകൂടിയിട്ടുള്ള ജലാംശം വറ്റിക്കാൻ വേണ്ടി ചിറകുകൾ കൊണ്ട് വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ്‌‍ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.
 
 
== പോഷക മൂല്യം ==
{{nutritionalvalue| name = തേൻ| kJ=1272 | protein=0.3 g | fat=0 g | carbs=82.4 g | sugars=82.12 g | fiber=0.2 g | sodium_mg=4 | potassium_mg = 52 | vitC_mg=0.5 | riboflavin_mg=.038 | niacin_mg=.121 | pantothenic_mg=.068 | folate_ug=2 | iron_mg=.42 | magnesium_mg=2 | phosphorus_mg=4 | zinc_mg=.22 | calcium_mg=6 | vitB6_mg=.024 | water=17.10 g | right=1 | source_usda=1 | note=Shown is for 100 g, roughly 5 tbsp.}}
== ചരിത്രം ==
വളരെ പുരാതനകാലം മുതൽക്കുതന്നെ തേനിൻറെ മഹത്ത്വവും ഔഷധമൂല്യവും മനസ്സിലാക്കപെട്ടിരിക്കുന്നു. [[വേദങ്ങൾ|വേദങ്ങളിലും]] [[ബൈബിൾ|ബൈബിളിലും]] [[ഖുറാൻ|ഖുറാനിലും]] തേനിന്റെ ഗുണവിശേഷങ്ങൾ‍ വിവരിച്ചിട്ടുണ്ട്. [[ശവശരീരം]] കേടുകൂടാതിരിക്കുവാൻ വേണ്ടി തേൻ പുരട്ടി സൂക്ഷിക്കുന്ന രീതി പുരാതനകാലത്ത് ഉണ്ടായിരുന്നു. യുദ്ധത്തിൽ മുറിവേറ്റവർക്ക് തേൻ നൽകുന്ന പതിവും ഉണ്ടായിരുന്നു. [[ബുദ്ധമതം|ബുദ്ധസന്യാസിമാർ]] തേൻ ഒരു മരുന്നായി ഉപയോഗിച്ചിരുന്നു.
"https://ml.wikipedia.org/wiki/തേൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്