"അക്ഷകുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
[[രാമായണം|രാമായണത്തി]]ലെ ഒരു കഥാപാത്രമാണ് '''അക്ഷകുമാരൻ'''. [[രാവണൻ|രാവണന്റെയും]] [[മണ്ഡോദരി|മണ്ഡോദരിയുടെയും]] ഇളയമകൻ<ref>[http://www.hindupedia.com/en/Ramayana ഹിന്ദുപീഡിയ]</ref><ref name="sundara">[http://www.celextel.org/stotras/vishnu/sundarakandam.html സുന്ദരകാണ്ഡം]</ref>, [[ഇന്ദ്രജിത്ത്|ഇന്ദ്രജിത്തിന്റെ]] അനുജൻ. ''അക്ഷൻ, അക്ഷയൻ, അക്ഷയകുമാരൻ'' എന്നീ പേരുകളിലും അറിയപ്പെടുന്നു. [[വാല്മീകീരാമായണം|വാല്മീകി രാമായണത്തിൽ]] സുന്ദരകാണ്ഡത്തിലാണ്<ref name="sundara"></ref> അക്ഷകുമാരനെപ്പറ്റിയുള്ള പരാമർശം ആദ്യമായിക്കാണുന്നത്. [[അശോകവനി|അശോകവനികയിലെത്തി]] [[സീത|സീതാദേവിയെക്കണ്ടശേഷം]] ഉദ്യാനഭഞ്ജനം ചെയ്തുകൊണ്ടിരുന്ന [[ഹനുമാൻ|ഹനുമാനെ]] വധിക്കുന്നതിന് രാവണൻ അയച്ച പഞ്ചസേനാപതികളടക്കമുള്ള രാക്ഷസവീരൻമാർ പോരിൽ മരിച്ചപ്പോൾ, ആ കപിവീരനെ എതിർക്കുവാൻ അക്ഷകുമാരൻ വളരെ ഉൽസാഹത്തോടുകൂടി പുറപ്പെട്ടതായി ആദികവി വർണിച്ചിട്ടുണ്ട്. എട്ടു കുതിരകളെ പൂട്ടിയ തേരിൽക്കയറി, വില്ലും ധരിച്ചു ശബ്ദമുഖരമായ സൈന്യവുമൊത്തുചെന്ന്, അക്ഷകുമാരൻ ഹനുമാനോട് ഗംഭീരമായി യുദ്ധം ചെയ്ത് തന്റെ പരാക്രമം പ്രകടമാക്കി. ഹനുമാൻ ആണ് അക്ഷകുമാരനെ വധിക്കുന്നത്.<ref name="sundara"></ref>
 
'മുഴങ്ങിമന്നർക്കനുമുഷ്ണ രശ്മിയായ്,
 
മരുത്തു വീശീല വിറച്ചുപോയ് ഗിരി,
വരി 8:
കുമാരനും കീശനുമിട്ടപോരുക-
 
ണ്ടിരമ്പിവാനങ്ങു, കലങ്ങിയാഴിയും.'
 
എന്നിങ്ങനെയുള്ള യുദ്ധവർണനയിൽ അത് വ്യക്തമാണ്. യുദ്ധവേളയിൽ മായാവിദ്യകൊണ്ട് ആകാശത്തേക്കുയർന്ന അക്ഷകുമാരനെ ഹനുമാൻ കൈത്തലംകൊണ്ട് അടിച്ചു കൊന്ന് ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു. [[ഇന്ദ്രൻ|ഇന്ദ്രാദി]] ദേവഗണങ്ങളെയും യക്ഷപന്നഗ ഭൂതാദികളെയും മറ്റും പരാക്രമംകൊണ്ട് വിസ്മയിപ്പിച്ച അക്ഷകുമാരനെ ഇന്ദ്രപുത്രനായ ജയന്തനോടാണ് വാല്മീകി ഉപമിച്ചിട്ടുള്ളത്.
"https://ml.wikipedia.org/wiki/അക്ഷകുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്