"അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം ചേർക്കുന്നു: sv:All India Trade Union Congress; cosmetic changes
വരി 6:
|full_name= അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്
|native_name=
|image= [[Imageപ്രമാണം:aituc-flag.svg|200px|center]] |
|founded= 1920
|current=
വരി 21:
[[ഇന്ത്യ|ഇന്ത്യൻ]] കമ്യൂണിസ്റ്റുപാർട്ടിയുടെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനയാണിത്. 1920-ൽ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കൾ രൂപം നൽകിയ ഈ സംഘടന പിന്നീട് അവിഭക്ത കമ്യൂണിസ്റ്റുപാർട്ടിയുടെ പോഷക സംഘടനയാവുകയും 1964-ലെ പാർട്ടി പിളർപ്പിനെ തുടർന്ന് സി.പി.ഐ.യുടെ നിയന്ത്രണത്തിലാവുകയും ചെയ്തു. 1915-ലെ ഹോംറൂൾ പ്രസ്ഥാനം, 1919-ലെ റൗലറ്റ് സത്യഗ്രഹം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ തൊഴിലാളികൾ ദേശീയാടിസ്ഥാനത്തിലുള്ള ഒരു സംഘടനയ്ക്കു രൂപംനൽകിയത്.
 
== രൂപീകരണം ==
[[Fileപ്രമാണം:Lala lajpat Rai.jpg|thumb|150px|right|ലാലാ ലജ്പത് റായ്]]
[[Fileപ്രമാണം:Chittaranjan Das.JPG|thumb|150px|right|സി. ആർ. ദാസ്]]
[[Fileപ്രമാണം:Subhas Bose.jpg|thumb|150px|right|സുഭാഷ് ചന്ദ്ര ബോസ്]]
[[Fileപ്രമാണം:Jawaharlal Nehru.jpg|thumb|150px|ജവഹർലാൽ നെഹ്രു]]
 
ബോംബെയിലെ തൊഴിലാളി പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയിരുന്ന ബാലഗംഗാധര തിലകൻ, പഞ്ചാബിലെ തീവ്രദേശീയവാദി നേതാവായിരുന്ന ലാലാ ലജ്പത് റായ് എന്നിവരുടെ ശ്രമഫലമായി 1920-ൽ എ.ഐ.ടി.യു.സി. രൂപീകരിക്കപ്പെട്ടു.<ref>[http://www.aituc.org/ All India Trade Union Congress]</ref> ലാലാ ലജ്പത് റായ് പ്രസിഡന്റും ദിവാൻ ചമൻ ലാൽ ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. രൂപീകരണ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനയുടെ നയപ്രഖ്യാപനം, തൊഴിലാളികൾ സ്വയം സംഘടിക്കുക മാത്രമല്ല, ദേശീയ സ്വാതന്ത്യസമരത്തിൽ സജീവമായി പങ്കെടുക്കണമെന്നും' തൊഴിലാളികളോട് ആഹ്വാനം ചെയ്തു. രണ്ടാം സമ്മേളനത്തിൽ ''സ്വരാജി''നെ പിന്തുണച്ചുകൊണ്ട് അവതരിപ്പിച്ച പ്രമേയത്തിൽ, സ്വരാജിനെ ''തൊഴിലാളിവർഗ സ്വരാജ്'' എന്നാണ് വിശേഷിപ്പിച്ചത്. സി.ആർ. ദാസ്, സി.എഫ്. ആൻഡ്രൂസ്, സുഭാഷ് ചന്ദ്രബോസ്, ജവഹർലാൽ നെഹ്രു തുടങ്ങിയ ദേശീയ നേതാക്കൾ എ.ഐ.ടി.യു.സി.യുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. 1922-ൽ ഗയയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനം ഈ സംഘടനയുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനുവേണ്ടി ഒരു പ്രത്യേക കമ്മിറ്റിയ്ക്കു രൂപം നൽകുകയുണ്ടായി. എ.ഐ.ടി.യു.സി. നിലവിൽവന്നതോടെ പ്രാദേശികതലത്തിൽ പ്രവർത്തിച്ചിരുന്ന അസംഖ്യം യൂണിയനുകൾ ഈ സംഘടനയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടു. 1920-ൽ തന്നെ ഏകദേശം രണ്ടരലക്ഷം അംഗങ്ങളുള്ള 125 യൂണിയനുകൾ എ.ഐ.ടി.യു.സി.യിൽ ചേർന്നു. ഇന്ത്യയിലെ ട്രേഡ് യൂണിയൻ ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1919-21-ലെ റെയിൽവെ തൊഴിലാളി സമരത്തിനു നേതൃത്വം നൽകിയതിലൂടെ, എ.ഐ.ടി.യു.സി. ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായി.<ref>http://www.aituc.org/aim.html Aime and Objectives</ref>
 
== കമ്മ്യൂണിസ്റ്റു സ്വാധീനം ==
 
1920-കളുടെ രണ്ടാംപകുതിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇടതുപക്ഷ-കമ്യൂണിസ്റ്റു ഗ്രൂപ്പുകൾ രൂപംകൊണ്ടു. ഈ ഗ്രൂപ്പുകൾ 1927-ൽ 'വർക്കേഴ്സ് ആൻഡ് പെസന്റ്സ് പാർട്ടീസ്' എന്ന പേരിൽ സംഘടിച്ചു. എസ്.എ. ഡാങ്കെ, മുസഫർ അഹമ്മദ്, പി.സി. ജോഷി തുടങ്ങിയവരാണ് ഇതിനു നേതൃത്വം നൽകിയത്. 1928 ആകുമ്പോഴേക്കും എ.ഐ.ടി.യു.സി.യിൽ കമ്യൂണിസ്റ്റു സ്വാധീനം ശക്തമായി. ഇതേവർഷം ബോംബെയിൽ നടന്ന തുണിമിൽ തൊഴിലാളി സമരത്തെത്തുടർന്ന്, കമ്യൂണിസ്റ്റു നിയന്ത്രണത്തിലുണ്ടായിരുന്ന ഗിർനി കാംകർ യൂണിയന്റെ, സ്വാധീനം നിർണായകമായി. റെയിൽവെ, ചണമില്ലുകൾ, മുനിസിപ്പാലിറ്റികൾ, പേപ്പർമില്ലുകൾ, ഓയിൽ കമ്പനികൾ തുടങ്ങിയ വിവിധ മേഖലകളിൽ കമ്യൂണിസ്റ്റു തൊഴിലാളി യൂണിയനുകൾ രൂപംകൊണ്ടു. ഈ പശ്ചാത്തലത്തിലാണ് 1928-ലെ വാർഷിക സമ്മേളനത്തിൽ വച്ച് എ.ഐ.ടി.യു.സി.യുടെ നിയന്ത്രണം കമ്യൂണിസ്റ്റുകാരുടെ കൈകളിലെത്തുന്നത്. ഈ കാലഘട്ടത്തിൽ മിതവാദികളുടെ എതിർപ്പുണ്ടായിട്ടും കമ്യൂണിസ്റ്റുകാർ ചില പ്രമേയങ്ങൾ പാസ്സാക്കി. സാമ്രാജ്യത്വവിരുദ്ധ ലീഗ് (League against Imperialism )<ref>http://www.iisg.nl/archives/en/files/l/10758517.php League against Imperialism</ref> പാൻപസിഫിക് ട്രേഡ് യൂണിയൻ സെക്രട്ടേറിയറ്റ് (Pan Pacific Trade Union Secretariat) ഗ്രേറ്റ് ബ്രിട്ടനിലെ വർക്കേഴ്സ് വെൽഫെയർ ലീഗ് ഒഫ് ഇന്ത്യ (Workers Welfare League of India in Great Britain) എന്നിവയുമായി സഖ്യമുണ്ടാക്കുകയായിരുന്നു പ്രധാന പ്രമേയങ്ങളുടെ ലക്ഷ്യം.
 
== മിതവാതികളും കമ്യൂണിസ്റ്റുകാരും ==
 
മിതവാദികളും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടർന്ന്, വി.വി. ഗിരി, ചമൻ ലാൽ, എൻ.എം. ജോഷി എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ ട്രേഡ് യൂണിയൻ ഫെഡറേഷൻ എന്നൊരു സംഘടന രൂപീകരിക്കപ്പെട്ടു. എന്നാൽ, കരിനിയമങ്ങളിലൂടെയും അടിച്ചമർത്തലിലൂടെയും തൊഴിലാളിപ്രസ്ഥാനത്തെ തകർക്കുന്ന സമീപനമാണ് ബ്രിട്ടിഷ് ഭരണാധികാരികൾ സ്വീകരിച്ചത്. ''പബ്ളിക് സേഫ്റ്റി ആക്ട്'', ''ട്രേഡ് ഡിസ്പ്യൂട്ട്സ് ആക്ട്'' തുടങ്ങിയ നിയമങ്ങളുടെ മറവിൽ ആയിരക്കണക്കിന് തൊഴിലാളി നേതാക്കളെ അറസ്റ്റുചെയ്തു. മാത്രവുമല്ല, മീററ്റ് ഗൂഢാലോചനാ കേസ്സിൽ പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തുകയും ചെയ്തു. 1929-ൽ തൊഴിലാളികളുടെ സ്ഥിതിയെക്കുറിച്ച് പഠിക്കാൻ ''റോയൽകമ്മിഷ''നെ നിയമിച്ച ഗവ. ഒരു വിഭാഗം നേതാക്കളെ പ്രീണിപ്പിക്കാനും ശ്രമിച്ചു. ഇത് ദേശീയ പ്രസ്ഥാനത്തിൽ മാത്രമല്ല തൊഴിലാളിരംഗത്തും കമ്യൂണിസ്റ്റുകാർ ഒറ്റപ്പെടുന്നതിനിടയാക്കി. 1931-ലെ സമ്മേളനം കമ്യൂണിസ്റ്റുകാരെ എ.ഐ.ടി.യു.സി. നേതൃത്വത്തിൽനിന്ന് ഏതാണ്ട് പൂർണമായി ഒഴിവാക്കി. 1935-ൽ കമ്യൂണിസ്റ്റുകാർ വീണ്ടും എ.ഐ.ടി.യു.സി.യിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. നെഹ്രുവിന്റെയും സുഭാഷ്ചന്ദ്രബോസിന്റെയും പിന്തുണ ലഭിച്ച കമ്യൂണിസ്റ്റു-ഇടതുപക്ഷ വിഭാഗങ്ങൾക്ക് ക്രമേണ തൊഴിലാളി രംഗത്തും സ്വാധീനം വർധിപ്പിക്കാൻ കഴിഞ്ഞു. 1937-ലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ എ.ഐ.ടി.യു.സി. കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു.
 
== സംഘടനയുടെ ഭരണഘടനാ പരിഷ്കരണം ==
 
1945-ൽ സംഘടനയുടെ ഭരണഘടന പരിഷ്കരിച്ചു. ഒരു സോഷ്യലിസ്റ്റുരാഷ്ട്രം കെട്ടിപ്പടുക്കുക, ഉത്പാദനം വിതരണം കൈമാറ്റം എന്നിവ ദേശസാത്കരിക്കുക, തുടങ്ങിയവ സംഘടനയുടെ ഉദ്ദേശ്യങ്ങളിൽപ്പെടുന്നു. രാഷ്ട്രീയോദ്ദേശ്യങ്ങൾക്കു മുൻതൂക്കം കൊടുത്തുകൊണ്ടാണ് ഈ സംഘടന പ്രവർത്തിച്ചുവന്നത്. തൊഴിലാളിവർഗത്തിന്റെ സാമ്പത്തിക സാമൂഹികസ്ഥിതി മെച്ചപ്പെടുത്തുന്നതിൽ വളരെയധികം ശ്രദ്ധിക്കുന്നു. വിദ്യാഭ്യാസം, പൊതുസമ്മേളനങ്ങൾ, ചർച്ചകൾ, പ്രകടനങ്ങൾ എന്നീ മാർഗങ്ങളിലൂടെയും പണിമുടക്കും മറ്റു സമരമുറകളും ഉപയോഗിച്ചും ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. വർഗസമരത്തിനുള്ള ഒരു വേദിയാണ് തൊഴിൽസംഘടനയെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വർഗസമരം, തൊഴിലാളിവർഗ സ്വേച്ഛാധിപത്യം എന്നിവയ്ക്ക് വളരെ പ്രാധാന്യം നല്കിക്കൊണ്ടാണ് ഭരണഘടന പുതുക്കിയത്.<ref>[http://www.aituc.org/demands.html Demand]</ref>
വരി 43:
രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ, എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തിൽ രാജ്യമെമ്പാടും യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങൾ സജീവമായി. 1945-47 കാലഘട്ടത്തിൽ നിർണായകമായ പല പ്രക്ഷോഭങ്ങളിലും സംഘടന പങ്കെടുത്തു. കൽക്കട്ടയിൽ ഐ.എൻ.എ. വിചാരണ പ്രശ്നത്തിലും ബോംബെയിലെ നാവിക കലാപത്തിലും എ.ഐ.ടി.യു.സി. സജീവമായി ഇടപെട്ടിരുന്നു. 1946 ഫെ. 22-ന് മൂന്നു ലക്ഷം തൊഴിലാളികളാണ് നാവികകലാപത്തെ പിന്തുണച്ചുകൊണ്ട് പണിമുടക്കി പ്രകടനം നടത്തിയത്.
 
== ഐ. എൻ. ടി. യൂ. സി. യുടെ രൂപീകരണം ==
 
1947 ഫെ.-ൽ കൊൽക്കത്തയിൽ നടന്ന വാർഷികസമ്മേളനത്തിൽ ഹിന്ദുസ്ഥാൻ മസ്ദൂർ സേവക് സംഘത്തിലെ അംഗങ്ങൾ എ.ഐ.ടി.യു.സി.യിൽ നുഴഞ്ഞു കയറാനും, അതിന്റെ നിയന്ത്രണം കൈക്കലാക്കാനും ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. കോൺഗ്രസ് ഗവൺമെന്റിന്റെ നയങ്ങൾക്കു പിന്തുണ പ്രഖ്യാപിക്കുന്ന ഒരു പ്രമേയം പാസ്സാക്കിയെടുക്കാനാണ് അവർ ശ്രമിച്ചത്. അതിനെത്തുടർന്ന് 1947 മേയിൽ ഹിന്ദുസ്ഥാൻ മസ്ദൂർ സേവക് സംഘവും കോൺഗ്രസ് കക്ഷിയും ചേർന്ന് ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപവത്കരിച്ചു. കോൺഗ്രസ് കക്ഷിയുടെ താത്പര്യങ്ങൾക്കും രാഷ്ട്രതാത്പര്യങ്ങൾക്കും എതിരാണ് എ.ഐ.ടി.യു.സി. എന്ന് ഗുൽസാരിലാൽ നന്ദയും സർദാർ പട്ടേലും പ്രസ്താവിച്ചു.
 
== കമ്യൂണിസ്റ്റു പാർട്ടിയുടെ പിളർപ്പിനു ശേഷം ==
 
കമ്യൂണിസ്റ്റുപാർട്ടിയിലെ പിളർപ്പിനെ തുടർന്ന് എ.ഐ.ടി.യു.സി.യും രണ്ടായിത്തീർന്നു. കമ്യൂണിസ്റ്റുപാർട്ടി(മാർക്സിസ്റ്റ്)യുടെ നേതൃത്വത്തിൽ 1970-ൽ സെന്റർ ഒഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് എന്ന പുതിയ തൊഴിലാളി സംഘടനയുണ്ടായി.
വരി 53:
എ.ഐ.ടി.യു.സി.യുടെ സ്ഥാപകനേതാക്കളിലൊരാളായ എസ്.എ. ഡാങ്കേയാണ് ഏറ്റവും ദീർഘകാലം സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചത്. 1954 മുതൽ 1980 വരെ ഇദ്ദേഹം തുടർച്ചയായി പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1981-ൽ വിശാഖപട്ടണം സമ്മേളനം ഇന്ദ്രജിത് ഗുപ്തയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. തുടർന്നുള്ള സമ്മേളനങ്ങളിൽ ചതുരാനൻമിശ്ര, എം.എസ്. കൃഷ്ണൻ, ജെ. ചിത്തരഞ്ജൻ എന്നിവരെ പ്രസിഡന്റുമാരായും ഹോമിദാജി, എ.ബി. ബർദാൻ, കെ.എൽ. മഹേന്ദ്ര, ഗുരുദാസ് ദാസ് ഗുപ്ത എന്നിവരെ ജനറൽ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 2005-ൽ ന്യൂഡൽഹിയിൽ വച്ച് നടന്ന സമ്മേളനം പ്രമോദ് ഗോഗോയിയെ പ്രസിഡന്റായും ഗുരുദാസ് ദാസ് ഗുപ്തയെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
 
== അവലംബം ==
 
{{reflist}}
 
== പുറംകണ്ണികൾ ==
 
* [http://www.bms.org.in/pdf/trade_union.pdf The Role of Trade Union Trade unions are unique organisations]
വരി 67:
 
[[en:All India Trade Union Congress]]
[[sv:All India Trade Union Congress]]