"ഒഡീസ്സി നൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ത്രിഭംഗ
വരി 21:
== അവതരണശൈലി ==
[[ചിത്രം:ഒഡിസ്സിനൃത്തം.jpg|thumb|250px|left|അനുശ്രീ മുദ്ഗൽ, കേരള കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ]]
നാട്യശാസ്ത്രത്തിൽ ദാക്ഷിണാത്യ, പാഞ്ചാലി, ഔഡ്രമാഗധി, അവന്തി എന്നു നാലു തരം പ്രവൃത്തികളെപ്പറ്റി പറയുന്നുണ്ടെങ്കിൽ മഹേശ്വരപത്ര രചിച്ച അഭിനയചന്ദ്രികയിൽ ഒഡീസ്സിക്ക് ഔഡ്രാ ശൈലിയാണ് ആലംബം. നാട്യശാസ്ത്രത്തിലെ “നൃത്തസ്ഥാന”ങ്ങളാണ് ഒഡിസ്സിയിലെ ‘ഭംഗി’കൾ. ശ്രീകൃഷ്ണൻ ഓടക്കുഴൽ ഊതികൊണ്ട് നിൽക്കുന്ന നിലയെ അനുസ്മരിപ്പിക്കുന്നു ഒഡിസ്സിയിലെ ‘ത്രിഭംഗി’‘ത്രിഭംഗ’. മൂന്ന് വളവുകളുണ്ടായിരിക്കും ഈ നിലക്ക്. സം‌യുക്തവും അസം‌യുക്തവും ആയ നൃത്തമുദ്രകൾ ഒഡിസ്സിയിലുണ്ട്. ജംബ, ധ്രുവാ, മാതാ, രൂപക, ത്രിപുട, അട, ഏകതാലി, അടതാലി, ആദിതാളം എന്നിങ്ങനെ ഒമ്പത് തരം താളങ്ങൾ ഒഡിസ്സിക്ക് ഉപയോഗിക്കുന്നു. ഈ താളങ്ങൾ ചവുട്ടുന്നതോടൊപ്പം വൈവിദ്ധ്യമാർന്ന രസഭാവങ്ങളും, ചാരികളും, മണ്ഡലങ്ങളും നൃത്തത്തിൽ പ്രയോഗിക്കുമ്പോൾ ഒഡിസ്സിയുടെ മനോഹാര്യത വർദ്ധിക്കുന്നു. ഏകപാദഭ്രമരിയും, വിപരീതഭംഗിയും ഒഡിസ്സിനൃത്തത്തിന്റെ പ്രത്യേകതകളാണ്. ഒഡിസ്സിയിൽ താണ്ഡവത്തിനും ലാസ്യത്തിനും സ്ഥാനമുണ്ട്. ശബ്ദസ്വരപദം, ബന്ധം, എന്നീ നൃത്തങ്ങൾ താണ്ഡവപ്രധാനമാണ്. ഒറിസയിലെ ഉൾനാടുകളിൽ ശിവൻ, കാളി, വിനായകൻ എന്നീ ദേവതകളെ സ്തുതിക്കുന്ന വിവിധതരം ശബ്ദസ്വരപദം നിലവിലുണ്ട്.
 
==സംഗിതം ഒഡീസി നൃത്തത്തിൽ==
"https://ml.wikipedia.org/wiki/ഒഡീസ്സി_നൃത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്