"പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 32:
{{main|പുനലൂർ തൂക്കുപാലം}}
[[ചിത്രം:PunalurBridge2.jpg|thumb|250px|right]]
പുനലൂരിലെ [http://www.bridgemeister.com/bridge.php?bid=415 തൂക്കുപാലം] ഇത്തരത്തിലെ തെക്കേ ഇന്ത്യയിലെ ഒരേയൊരു തൂക്കുപാലം ആണ്. ആൽബർട്ട് ഹെന്റി എന്ന ബ്രിട്ടീഷ് എഞ്ജിനിയർ 1877-ൽ [[കല്ലടയാറ്|കല്ലടയാറിനു]] കുറുകേ നിർമ്മിച്ച ഈ തൂക്കുപാലം 2 തൂണുകൾ കൊണ്ട് താങ്ങിയിരിക്കുന്നു. വാഹനഗതാഗതത്തിന് മുൻപ് ഈ [[തൂക്കുപാലം]] ഉപയോഗിച്ചിരുന്നു എങ്കിലും ഇന്ന് ഇത് ഒരു സ്മാരകം ആയി നിലനിർത്തിയിരിക്കുന്നു. (ഇന്ന് ഈ പാലത്ത്തിലൂടെപാലത്തിലൂടെ വാഹനഗതാഗതം ഇല്ല). പാലത്തിന്റെ നിർമ്മാണം 6 വർഷം കൊണ്ടാണ് പൂർത്തിയായത്.
 
 
== തീവണ്ടിപ്പാത <ref>മാദ്ധ്യമം ദിനപത്രം 2010 സെപ്റ്റംബർ 13</ref>==
 
തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽ‌പ്പാത പുനലൂർ വഴിയായിരുന്നു. കാർഷികമായും വ്യാവസായികമായും അതിപ്രാധാന്യമുണ്ടായിരുന്ന ഈ ഭൂപ്രദേശങ്ങളിലൂടെ പശ്ചിമഘട്ടത്തിനു് ഇരുവശത്തേക്കും കേരളവും തമിൾനാടുമായി യാത്രാസൌകര്യം ഒരുക്കുന്നതിനു് ഈ പാത നിർണ്ണായകമായിത്തീർന്നു.
 
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂർ രാജാവ് [[ശ്രീമൂലം]] തിരുനാളിന്റെ കാലത്താണു് [[കൊല്ലം |കൊല്ലത്തു]]നിന്നും പുനലൂർ - [[ഇടമൺ]]- [[ഭഗവതിപുരം]] - [[ചെങ്കോട്ട]] വഴി [[തിരുനെൽ‌വേലി]] വരെ [[മീറ്റർഗേജ്]] വീതിയിൽ പണികഴിച്ച ഈ പാത പണി നിർമ്മിക്കപ്പെട്ടതു്. ദുർഘടമായ മലമ്പ്രദേശങ്ങളിലൂടെ കടന്നുപോവുന്ന പാതയ്ക്കു് അന്നത്തെ കണക്കിൽ 1,12,65,637 രൂപയായിരുന്നു നിർമ്മാണച്ചെലവു്. [[തൂത്തുക്കുടി]] തുറമുഖത്തുനിന്നും പത്തേമാരിയിൽ തീവണ്ടിയുടെ എഞ്ചിൻ കൊല്ലം കൊച്ചുപിലാംമൂടു് തുറമുഖത്തെത്തിച്ചു. പിന്നീടു് ഭാഗങ്ങൾ ഓരൊന്നായി വേർപ്പെടുത്തി കാളവണ്ടിയിൽ കയറ്റി പുതുതായി നിർമ്മിക്കപ്പെട്ട കൊല്ലം റെയിൽ‌വേ സ്റ്റേഷനിൽ എത്തിച്ച് കൂട്ടിയോജിപ്പിച്ചു. 1904 ജൂൺ 1നു് ആദ്യത്തെ തീവണ്ടി കൊല്ലം മുതൽ പുനലൂർ വരെ ഓടിച്ചു.
 
രാജ്യത്തെ എല്ലാ മീറ്റർഗേജ് (1000mm) പാതകളും ബ്രോഡ്‌ഗേജ് (1676mm) ആക്കി നവീകരിക്കുന്ന [[യുണിഗേജ്]] പദ്ധതിയനുസരിച്ച് ക്രമേണ ഈ പാതയും പരിഷ്ക്കരിക്കപ്പെടുകയാണു്. ആദ്യഘട്ടം പൂർത്തിയായപ്പോൾ 2010 മേയ് 12നു് കൊല്ലം-പുനലൂർ പാതയിൽ ഗതാഗതം പുനരാരംഭിച്ചു. മീറ്റർഗേജായി ശേഷിച്ചിരുന്ന 45 കിലോമീറ്റർ ദൈർഘ്യമുള്ള പുനലൂർ -ചെങ്കോട്ട പാതയിൽ 2010 സെപ്റ്റംബർ 20നു് ഗതാഗതം താൽക്കാലികമായി നിർത്തലാക്കും. പർവ്വതപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ യാത്രാമാർഗ്ഗം പുനർനിർമ്മാണപ്രവർത്തനങ്ങൾക്കുശേഷം വീണ്ടും ആരംഭിക്കുന്നതു് പുതിയ ബ്രോഡ്‌ഗേജ് പാതയിലൂടെയായിരിക്കും. കഴിഞ്ഞ നൂറ്റാണ്ടിൽ ദക്ഷിണകേരളത്തിലെ സാമ്പത്തിക സാമൂഹ്യചരിത്രത്തിൽ ഗണ്യമായ ഒരു പങ്കുവഹിച്ചിട്ടുള്ള ഈ തീവണ്ടിപ്പാതയുടെ മൂലരൂപം അതോടെ കേവലചരിത്രമായിമാറും.
 
== എത്തിച്ചേരാനുള്ള വഴികൾ ==
"https://ml.wikipedia.org/wiki/പുനലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്