"ഗസ്നവി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഗസ്നിയിലെ മഹ്മൂദ്: ചുരുക്കുന്നു
വരി 58:
സെബുക്റ്റ്ജിന്റെ മരണത്തിന് ഒരു വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ പുത്രൻ ഷാ മഹ്മൂദ്, ഗസ്നവി സാമ്രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തു. ഇദ്ദേഹം ഗസ്നിയിലെ മഹ്മൂദ് എന്ന പേരിലും പ്രശസ്തനാണ്. 998 മുതൽ 1030 വരെയാണ് മഹ്മൂദിന്റെ ഭരണകാലം. മഹ്മൂദിന്റെ കാലത്ത്, ഗസ്നി, ഇസ്ലാമികലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യമായി വളർന്നു. 999-വരെയും, സമാനിദുകളുടെ പ്രതിനിധി എന്ന നിലയിലായിരുന്നു മഹ്മൂദും ഭരണം നടത്തിയിരുന്നത്. എന്നാൽ ഈ വർഷം, വടക്കുനിന്നുള്ള മറ്റൊരു തുർക്കിക് വിഭാഗക്കാരായ [[ഖ്വാറക്കനിഡുകൾ]] അഥവാ ഐലക് ഖാൻ‌മാർ, സമാനിദുകളെ തോൽപ്പിക്കുകയും, ഇതോടെ മഹ്മൂദ് സ്വതന്ത്രഭരണം ആരംഭിക്കുകയും ചെയ്തു.
 
കാബൂളിലെ ഹിന്ദു ശാഹി രാജാക്കന്മാരെ അന്തിമമായി പരാജയപ്പെടുത്തിയ മഹ്മൂദ് തുടർന്ന് നിരവധി തവണ ഇന്ത്യയിലേക്ക് ആക്രമണം അഴിച്ചു വിടുകയും സമ്പന്നമായ ഇന്ത്യൻ നഗരങ്ങൾ കൊള്ളയടിക്കുകയും ചെയ്തു.<ref name=afghans12/>.
നിരവധി യുദ്ധങ്ങളിലൂടെ മഹ്മൂദ്, കാബൂൾ മേഖലയിലെ ഹിന്ദു ശാഹി രാജാക്കന്മാരെ പരാജയപ്പെടുത്തി. 1000-മാണ്ടിൽ ജയ്പാലിനെ അന്തിമമായി പരാജയപ്പെടുത്തുകയും തടവുകാരനായി പിടിച്ച അദ്ദേഹത്തെ ഖുറാസാനിൽ അടിമയായി വിൽക്കുകയും ചെയ്തു. ജയ്പാലിന്റെ പിൻ‌ഗാമിയായിരുന്ന അനന്തപാലും സഖ്യവും പിന്നീടും പൊരുതിയെങ്കിലും 1008-ൽ മഹ്മൂദിനോട് പരാജയപ്പെട്ടു<ref name=afghans12/>.
 
ഇതിനു പുറമേ വടക്ക് ട്രാൻസോക്ഷാനയിൽ നിന്നുള്ള തുർക്കിക് ആക്രമണങ്ങളെ ഫലപ്രദമായി നേരിട്ട മഹ്മൂദ്, 1017-ൽ [[അറാൾ കടൽ|അറാൾ കടലിന്]] തെക്കുള്ള [[ഖ്വാറസം]] തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കുകയും ചെയ്തു. വടക്കൻ ഇറാനിലെ [[ഷിയ|ഷിയാക്കളുടെ]] [[ബുയിദ് സാമ്രാജ്യം|ബുയിദ് സാമ്രാജ്യത്തിനെതിരെയുള്ള]] നടപടികളിൽ, [[സുന്നി|സുന്നികളായ]] ഖലീഫമാരെ സഹായിക്കുകയും [[ഹമദാൻ|ഹമദാനും]] [[റായ്യ്|റായ്യും]] ബുയിദുകളിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു.
മഹ്മൂദ്, ഗസ്നവി സാമ്രാജ്യത്തെ വടക്ക് [[Oxus river|ഓക്സസ് നദി]] മുതൽ തെക്ക് [[Indian Ocean|ഇന്ത്യൻ മഹാസമുദ്രം]] വരെയും; കിഴക്ക് [[Indus Valley|സിന്ധൂ നദീതടം]] മുതൽ പടിഞ്ഞാറ് [[Rayy|റേയ്യ്]], [[Hamadan|ഹമദാൻ]] എന്നിവിടങ്ങൾ വരെയും വ്യാപിപ്പിച്ചു.
മഹ്മൂദിന്റേയും പുത്രൻ മസൂദിന്റേയും (ഭരണകാലം:1031-41) കാലത്ത്, ഇറാനിയൻ പീഠഭൂമിയുടേയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റേയും അതിർത്തിപ്രദേശങ്ങൾ ഇസ്ലാമികലോകത്തേക്ക് കൂട്ടിച്ചേർക്കപ്പെട്ടു.
==== ഇന്ത്യയിലേക്കുള്ള ആക്രമണങ്ങൾ ====
അത്രിത്തിപ്രദേശങ്ങൾ നിയന്ത്രണത്തിലായതിനുശേഷം നിരവധി ആക്രമണങ്ങൾ മഹ്മൂദ് ഇന്ത്യക്കകത്തേക്ക് നടത്തി. ഏതാണ്ട് ഓരോ മഞ്ഞുകാലത്തും ഇത്തരം ആക്രമണം അവാർത്തിച്ചുകൊണ്ടിരുന്ന മഹ്മൂദ്, ഇന്ത്യയിൽ നിന്നും വിലപിടിച്ച വസ്തുവകകൾ അപഹരിക്കുകയും ചെയ്തു. ഇക്കൂട്ടത്തിൽപ്പെടുന്ന [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] ഒരു പ്രതിമ [[ഗസ്നി|ഗസ്നിയിൽ]] നിന്നും പിൽക്കാലത്ത് കണ്ടെടുത്തിട്ടുണ്ട്. 1015/16-ആമാണ്ടുകളിൽ ഇന്നത്തെ [[ഗുജറാത്ത്|ഗുജറാത്തിലെ]] [[സോംനാഥ് ക്ഷേത്രം|സോംനാഥ് ക്ഷേത്രത്തിൽ]] നടത്തിയ ആക്രമണവും കവർച്ചയുമാണ് ഇതിൽ ഏറ്റവും കുപ്രസിദ്ധമായത്. മനോഹരവും സമ്പൽ‌സമൃദ്ധവുമായിരുന്ന ഈ ക്ഷേത്രം മഹ്മൂദ് കൊള്ളയടിച്ചു. ഇവിടത്തെ പ്രധാനവിഗ്രഹത്തിന്റെ കഷണങ്ങൾ മുസ്ലീങ്ങൾക്ക് ഇതിനുമുകളിൽ ചവിട്ടിനടക്കാനായി [[മക്ക|മക്കയിലേക്കും]] [[മദീന|മദീനയിലേക്കും]] അയച്ചു. ക്ഷേത്രത്തിന്റെ വാതിലുകളും ഗസ്നിയിലേക്ക് കൊണ്ടുപോയതായി കരുതുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ [[ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം|ബ്രിട്ടീഷുകാർ, അഫ്ഗാനിസ്താൻ ആക്രമിച്ചപ്പോൾ]] ഈ വാതിലുകൾക്ക് വലിയ രാഷ്ട്രീയപ്രാധാന്യം കൈവന്നിരുന്നു<ref name=afghans12/>.
 
1030-ൽ മഹ്മൂദ്, മരണമടഞ്ഞു. ഗസ്നവി സാമ്രാജ്യത്തെ വടക്ക് [[Oxus river|ഓക്സസ് നദി]] മുതൽ തെക്ക് [[Indian Ocean|ഇന്ത്യൻ മഹാസമുദ്രം]] വരെയും; കിഴക്ക് [[Indus Valley|സിന്ധൂ നദീതടം]] മുതൽ പടിഞ്ഞാറ് [[Rayy|റേയ്യ്]], [[Hamadan|ഹമദാൻ]] എന്നിവിടങ്ങൾ വരെയും മഹ്മൂദ് വ്യാപിപ്പിച്ചു. മഹ്മൂദിന്റേയും പുത്രൻ മസൂദിന്റേയും (ഭരണകാലം:1031-41) കാലത്ത്, ഇറാനിയൻ പീഠഭൂമിയുടേയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റേയും അതിർത്തിപ്രദേശങ്ങളും ഇസ്ലാമികലോകത്തേക്ക് കൂട്ടിച്ചേർക്കപ്പെട്ടു.
കൊള്ളയടി ആയിരുന്നു മഹ്മൂദിന്റെ പ്രധാനലക്ഷ്യമെങ്കിലും ബാഗ്ദാദിലെ ഖലീഫയെ അംഗീകരിക്കാത്ത എല്ലാ അവിശ്വാസികൾക്കെതിരെയും പോരാടുക എന്ന വിശുദ്ധലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് മഹ്മൂദ് ഉൽഘോഷിച്ചിരുന്നു. ഇതിനു പകരമെന്നോണം ഖലീഫ, മഹ്മൂദിന് പല ബഹുമതികളും നൽകിപ്പോന്നു. തന്റെ സാമ്രാജ്യത്തിന്റെ അതിർത്തിപ്രദേശങ്ങളിൽ പാവഭരണാധികാരികളെ നിയമിക്കുക എന്നതും മഹ്മൂദിന്റെ നടപടികളിലൊന്നായിരുനു. പുറത്തുനിന്നുള്ള ആക്രമണങ്ങളെ തടയുക എന്നതായിരുന്നു ഇത്തരം ഭരണാധികാരികളുടെ ചുമതല<ref name=afghans12/>.
 
==== വടക്കും പടിഞ്ഞാറുമുള്ള സൈനികനീക്കങ്ങൾ ====
[[File:Tomb of Sultan Mahmud of Ghazni in 1839-40.jpg|right|thumb|ഗസ്നിയിലെ മഹ്മൂദിന്റെ ശവകുടീരം - ലെഫ്റ്റനന്റ് ജെയിംസ് റാട്രേ 1839-40 കാലത്ത് ചിത്രീകരിച്ചത്]]
1006-ൽ [[സമർഖണ്ഡ്|സമർഖണ്ഡിലും]] [[ബുഖാറ|ബുഖാറയിലുമായി]] കേന്ദ്രീകരിച്ചിരുന്ന [[ക്വാറക്കനിഡ്]] വംശജർ, വടക്കുനിന്നും മഹ്മൂദിന്റെ പ്രതിരോധം ഭേദിച്ച്, [[അമു ദാര്യ|അമു ദാര്യയുടെ]] തെക്കുഭാഗത്തേക്ക് കടന്നു. ഈ സമയത്ത് ഇന്ത്യയിലായിരുന്ന മഹ്മൂദ്, ഉടൻ തന്നെ വടക്കൻ അഫ്ഘാനിസ്ഥാനിലെത്തുകയും [[ബാൾഖ്|ബാൾഖിൽ]] വച്ച് ക്വാറക്കനിഡൂകളെ പരാജയപ്പെടുത്തി അമു ദാര്യക്ക് വടക്കോട്ട് പായിച്ചു. 1017-ൽ മഹ്മൂദ്, [[അറാൾ കടൽ|അറാൾ കടലിന്]] തെക്കുള്ള [[ഖ്വാറസം]] തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു.
 
വടക്കൻ ഇറാനിലെ [[ഷിയ|ഷിയാക്കളുടെ]] [[ബുയിദ് സാമ്രാജ്യം|ബുയിദ് സാമ്രാജ്യത്തിനെതിരെയുള്ള]] നടപടികളിൽ, [[സുന്നി|സുന്നികളായ]] ഖലീഫമാരെ മഹ്മൂദ് സഹായിക്കുകയും ചെയ്തു. 1029-ൽ തന്റെ ജീവിതത്തിന്റെ അന്ത്യഘട്ടത്തിൽ [[ഹമദാൻ|ഹമദാനും]] [[റായ്യ്|റായ്യും]] ബുയിദുകളിൽ നിന്നും പിടിച്ചെടുക്കുന്നതിനും മഹ്മൂദിന് സാധിച്ചു.
 
1030-ൽ മരണമടഞ്ഞ മഹ്മൂദിന്റെ ശരീരം [[ഗസ്നി|ഗസ്നിയിലാണ്]] അടക്കം ചെയ്തിരിക്കുന്നത്. ഗസ്നിക്കടുത്തുള്ള '''റാവ്സയി സുൽത്താൻ''' എന്ന ഗ്രാമത്തിലാണ് ഇദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്<ref name=afghans12/>.
 
== അധഃപതനം ==
"https://ml.wikipedia.org/wiki/ഗസ്നവി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്