"ഗസ്നിയിലെ മഹ്‌മൂദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
മഹ്മൂദ്, ഗസ്നവി സാമ്രാജ്യത്തെ [[ഓക്സസ് നദി]] മുതൽ [[സിന്ധൂ നദീതടം]] വരെയും [[ഇന്ത്യൻ മഹാസമുദ്രം]] വരെയും; പടിഞ്ഞാറ് [[റേയ്യ്]], [[ഹമദാൻ]] എന്നിവിടങ്ങൾ വരെയും വ്യാപിപ്പിച്ചു. മഹ്മൂദിന്റേയും പുത്രൻ മസൂദിന്റേയും (ഭരണകാലം:1031-41) കാലത്ത്, ഇറാനിയൻ പീഠഭൂമിയുടേയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റേയും അതിർത്തിപ്രദേശങ്ങൾ ഇസ്ലാമികലോകത്തേക്ക്ക് കൂട്ടിച്ചേർക്കപ്പെട്ടു.
 
ഏതാണ്ട് ഓരോ മഞ്ഞുകാലത്തും ഇത്തരം ആക്രമണം അവാർത്തിച്ചുകൊണ്ടിരുന്ന മഹ്മൂദ്, ഇന്ത്യയിൽ നിന്നും വിലപിടിച്ച വസ്തുവകകൾ അപഹരിക്കുകയും ചെയ്തു. ഇക്കൂട്ടത്തിൽപ്പെടുന്ന [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] ഒരു പ്രതിമ [[ഗസ്നി|ഗസ്നിയിൽ]] നിന്നും പിൽക്കാലത്ത് കണ്ടെടുത്തിട്ടുണ്ട്. 1015/16-ആമാണ്ടുകളിൽ ഇന്നത്തെ [[ഗുജറാത്ത്|ഗുജറാത്തിലെ]] [[സോമനാഥ ക്ഷേത്രം|സോമനാഥ ക്ഷേത്രത്തിൽ]] നടത്തിയ ആക്രമണവും കവർച്ചയുമാണ് ഇതിൽ ഏറ്റവും കുപ്രസിദ്ധമായത്. മനോഹരവും സമ്പൽ‌സമൃദ്ധവുമായിരുന്ന ഈ ക്ഷേത്രം മഹ്മൂദ് കൊള്ളയടിച്ചു. ഇവിടത്തെ പ്രധാനവിഗ്രഹത്തിന്റെ കഷണങ്ങൾ മുസ്ലീങ്ങൾക്ക് ഇതിനുമുകളിൽ ചവിട്ടിനടക്കാനായി [[മക്ക|മക്കയിലേക്കും]] [[മദീന|മദീനയിലേക്കും]] അയച്ചു.{{തെളിവ്}} ക്ഷേത്രത്തിന്റെ വാതിലുകളും ഗസ്നിയിലേക്ക് കൊണ്ടുപോയതായി കരുതുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ [[ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം|ബ്രിട്ടീഷുകാർ, അഫ്ഗാനിസ്താൻ ആക്രമിച്ചപ്പോൾ]] ഈ വാതിലുകൾക്ക് വലിയ രാഷ്ട്രീയപ്രാധാന്യം കൈവന്നിരുന്നു<ref name=afghans12/>.
 
കൊള്ളയടി ആയിരുന്നു മഹ്മൂദിന്റെ പ്രധാനലക്ഷ്യമെങ്കിലും ബാഗ്ദാദിലെ ഖലീഫയെ അംഗീകരിക്കാത്ത എല്ലാ അവിശ്വാസികൾക്കെതിരെയും പോരാടുക എന്ന വിശുദ്ധലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് മഹ്മൂദ് ഉൽഘോഷിച്ചിരുന്നു. ഇതിനു പകരമെന്നോണം ഖലീഫ, മഹ്മൂദിന് പല ബഹുമതികളും നൽകിപ്പോന്നു. തന്റെ സാമ്രാജ്യത്തിന്റെ അതിർത്തിപ്രദേശങ്ങളിൽ പാവഭരണാധികാരികളെ നിയമിക്കുക എന്നതും മഹ്മൂദിന്റെ നടപടികളിലൊന്നായിരുനു. പുറത്തുനിന്നുള്ള ആക്രമണങ്ങളെ തടയുക എന്നതായിരുന്നു ഇത്തരം ഭരണാധികാരികളുടെ ചുമതല<ref name=afghans12/>.
"https://ml.wikipedia.org/wiki/ഗസ്നിയിലെ_മഹ്‌മൂദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്