"കുശാനസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
 
== ആരംഭം ==
128 ബി.സി.ഇയിൽ [[ശകർ|ശകരിൽപ്പെട്ട]] [[യൂഷി|യൂഷികൾ]] മദ്ധ്യേഷ്യയിൽ നിന്നും [[അമു ദര്യ]] കടന്ന് [[ബാക്ട്രിയ|ബാക്ട്രിയയിലെത്തുകയും]], തെക്ക് [[ഹിന്ദുകുഷ്]] വരെയുള്ള പ്രദേശങ്ങൾ ആക്രമിച്ചു നശിപ്പിക്കുകയും ഇവിടെയുള്ള [[ഗ്രീക്കോ ബാക്ട്രിയർ|ഗ്രീക്ക് ഭരണാധികാരികളെ]] തുരത്തുകയുംചെയ്തു. യൂഷികൾ ഏതു വംശക്കാരാണെന്ന് വ്യക്തമായി തിട്ടപ്പെടുത്തിയിട്ടില്ല. ഇവർ [[മംഗോളിയർ|മംഗോളിയരല്ല]] എന്നും ഇറാനിയരുടെ വംശത്തിൽപ്പെടുന്നവരാണെന്നും [[ഗോബി മരുഭൂമി|ഗോബി മരുഭൂമിയിൽ]] ഷ്വാൻസാങ് കണ്ടുമുട്ടിയ കുചരുമായി ബന്ധപ്പെട്ടവരാണെന്നും കരുതപ്പെടുന്നു. ബാക്ട്രിയയിലെത്തിയ യൂഷികൾ കുശാനസാമ്രാജ്യത്തിന് അടിത്തറ പാകി.<ref name=afghanI2>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter 2 - THe Early Empires 500 BC-AD650|pages=20-21|url=}}</ref>
 
== ഭരണാധികാരികൾ ==
30 മുതൽ 80-ആമാണ്ടുവരെ രാജാവായിരുന്ന [[കുജൂല കാഡ്ഫൈസസ്|കുജൂല കാഡ്ഫൈസസിന്റെ]] കാലത്താണ്‌ കുശാനസാമ്രാജ്യം [[ഹിന്ദുകുഷ്|ഹിന്ദുകുഷിന്‌]] തെക്കേക്ക് വ്യാപിച്ചത്. ഇദ്ദേഹത്തിന്റെ പുത്രൻ [[വിമാ താക്തോ]] അഥവാ യാങ്കോ ചെൻ -ന്റെ കാലത്ത് (80 - 105) സാമ്രാജ്യം [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് വികസിച്ചു.
"https://ml.wikipedia.org/wiki/കുശാനസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്