"കുശാനസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
[[റോം]], [[പേർഷ്യ]], [[ചൈന]] എന്നീ ദേശങ്ങളുമായി കുശാനർക്ക് നയത്രന്ത്രബന്ധങ്ങളുണ്ടായിരുന്നു. നൂറ്റാണ്ടുകളോളം കിഴക്കും പടിഞ്ഞാറുമായുള്ള വ്യാപാരകൈമാറ്റങ്ങളുടെ കേന്ദ്രമായി ഈ സാമ്രാജ്യം വർത്തിച്ചു. ചൈനയിൽ നിന്നും യുറോപ്പിലേക്കുള്ള [[പട്ടുപാത|പട്ടുപാതയുടെ]] ഒരു പ്രധാനഭാഗം നിയന്ത്രിച്ചിരുന്നത് കുശാനരായിരുന്നു. ഉപഭൂഖണ്ഡത്തിൽത്തന്നെ സ്വർണനാണയങ്ങൾ പുറത്തിറക്കിയ ആദ്യരാജവംശങ്ങളിലൊന്നാണ് കുശാനർ. കുശാനരുടെ സ്വർണ്ണനാണയങ്ങൾ [[പട്ടുപാത|പട്ടുപാതയിലുടനീളം]], വ്യാപാരികൾ ക്രയവിക്രയത്തിനായി ഉപയോഗിച്ചിരുന്നു<ref name=ncert6-10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 10 - TRADERS, KINGS AND PILGRIMS|pages=101–102|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
 
== ആരംഭം ==
128 ബി.സി.ഇയിൽ ശകരിൽപ്പെട്ട യൂഷികൾ മദ്ധ്യേഷ്യയിൽ നിന്നും അമു ദര്യ കടന്ന് ബാക്ട്രിയയിലെത്തുകയും, തെക്ക് ഹിന്ദുകുഷ് വരെയുള്ള പ്രദേശങ്ങൾ ആക്രമിച്ചു നശിപ്പിക്കുകയും ഇവിടെയുള്ള [[ഗ്രീക്കോ ബാക്ട്രിയർ|ഗ്രീക്ക് ഭരണാധികാരികളെ]] തുരത്തുകയുംചെയ്തു. യൂഷികൾ ഏതു വംശക്കാരാണെന്ന് വ്യക്തമായി തിട്ടപ്പെടുത്തിയിട്ടില്ല. ഇവർ [[മംഗോളിയർ|മംഗോളിയരല്ല]] എന്നും ഇറാനിയരുടെ വംശത്തിൽപ്പെടുന്നവരാണെന്നും [[ഗോബി മരുഭൂമി|ഗോബി മരുഭൂമിയിൽ]] ഷ്വാൻസാങ് കണ്ടുമുട്ടിയ കുചരുമായി ബന്ധപ്പെട്ടവരാണെന്നും കരുതപ്പെടുന്നു. ബാക്ട്രിയയിലെത്തിയ യൂഷികൾ കുശാനസാമ്രാജ്യത്തിന് അടിത്തറ പാകി.<ref name=afghanI2>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter 2 - THe Early Empires 500 BC-AD650|pages=20-21|url=}}</ref>
== ഭരണാധികാരികൾ ==
30 മുതൽ 80-ആമാണ്ടുവരെ രാജാവായിരുന്ന [[കുജൂല കാഡ്ഫൈസസ്|കുജൂല കാഡ്ഫൈസസിന്റെ]] കാലത്താണ്‌ കുശാനസാമ്രാജ്യം [[ഹിന്ദുകുഷ്|ഹിന്ദുകുഷിന്‌]] തെക്കേക്ക് വ്യാപിച്ചത്. ഇദ്ദേഹത്തിന്റെ പുത്രൻ [[വിമാ താക്തോ]] അഥവാ യാങ്കോ ചെൻ -ന്റെ കാലത്ത് (80 - 105) സാമ്രാജ്യം [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് വികസിച്ചു.
Line 32 ⟶ 34:
 
കനിഷ്കനോടൊപ്പം പിൻഗാമികളായ ഹുവിഷ്കൻ, വസിഷ്കൻ എന്നീ രാജാക്കന്മാരെ '''മഹാകുശാനർ''' എന്നറിയപ്പെടുന്നു<ref name=afghans9/>.
 
== ചരിത്രാവശിഷ്ടങ്ങൾ ==
അഫ്ഘാനിസ്താനിലെ ഹിന്ദുകുഷ് ചുരങ്ങൾക്ക് വടക്കുള്ള [[സുർഖ് കോട്ടൽ]] പ്രദേശത്തുള്ള ക്ഷേത്രസമുച്ചയം, ഇതിന്‌ തൊട്ടു വടക്കുള്ള [[റബാതാക്ക്]] തുടങ്ങിയ ചരിത്രാവശിഷ്ടങ്ങൾ, കുശാനരുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രേഖകൾ പ്രദാനം ചെയ്യുന്നു.<ref name=afghans9/>.
"https://ml.wikipedia.org/wiki/കുശാനസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്