"ഒരു സങ്കീർത്തനം പോലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
== കഥാസാരം ==
'ചൂതാട്ടക്കാരൻ' എന്ന നോവലിന്റെ രചനയിൽ ഏർപ്പെട്ടിരുന്ന ദസ്തയേവ്‌സ്കിയുടെ അരികിൽ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാൾ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്‌സ്കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവിൽ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തർമുഖനായ ദസ്തയേവ്‌സ്കിയുടെ ആത്മസംഘർഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം.
അഴിഞ്ഞാട്ടക്കാരനും അരാജക വാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്കിയെ ''ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ആൾ'' ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. അന്നയുടെ തന്നെ ഓർമ്മക്കുറിപ്പുകൾ ഈ നോവലിന്റെ രചനയിൽ ഏറെ സഹായകമായി എന്നു പെരുമ്പടവം ഈ നോവലിന്റെ ആമുഖത്തിൽ പറഞ്ഞിട്ടുണ്ട്<ref>പെരുമ്പടവം,.ബൈബിളിലെ ചില സങ്കീർത്തനങ്ങളിൽ ഉള്ളതു പോലെയുള്ള അനുതാപത്തിന്റെയും ആത്മവ്യഥയുടെയും ഒരു സങ്കീർത്തനംസ്വരം പോലെ,ദസ്തയേവ്‌സ്കിയുടെ സെപ്തംബെർമിക്ക 1999,കൃതികളിലും കറന്റ്കാണപ്പെടുന്നതു ബുക്സ്,കൊണ്ടാണ് ആദ്ദേഹത്തെ മുഖ്യ കഥാപാത്രമാക്കിയ തന്റെ നോവലിനു ''അൾത്താരക്കരികിൽഒരു നിന്ന്'സങ്കീർത്തനം പോലെ' എന്ന ആമുഖത്തിൽപേര് പെരുമ്പടവം </ref>നൽകിയത്.
 
ബൈബിളിലെ ചില സങ്കീർത്തനങ്ങളിൽ ഉള്ളതു പോലെയുള്ള അനുതാപത്തിന്റെയും ആത്മവ്യഥയുടെയും ഒരു സ്വരം ദസ്തയേവ്‌സ്കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ് ആദ്ദേഹത്തെ മുഖ്യ കഥാപാത്രമാക്കിയ തന്റെ നോവലിനു 'ഒരു സങ്കീർത്തനം പോലെ' എന്ന പേര് പെരുമ്പടവം നൽകിയത്.
==കൃതിയിൽ നിന്ന്==
ദസ്തയേവ്‌സ്കി,അന്ന,ദസ്തയേവ്‌സ്കിയുടെ വീട്ടുജോലിക്കാരി ഫെദോസ്യ എന്നിവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരെക്കൂടാതെ നോവൽ നിശ്ചിത കാലത്തിനുള്ളിൽ തീർത്തു കൊടുക്കണമെന്നുള്ള കരാറിൻ മേൽ ദസ്തയേവ്‌സ്കിക്ക് മുൻ‌കൂർ പണം നൽകിയ പുസ്തകപ്രസാധകൻ സ്റ്റെല്ലോവിസ്കി,ദസ്തയേവ്‌സ്കിയെപ്പോലെയുള്ള ചൂതുകളിക്കാർക്ക് പണം കടം കൊടുക്കുന്ന കിഴവൻ യാക്കോവ്, വാടകക്കുടിശിക കിട്ടാനുണ്ടെങ്കിലും ദസ്തയേവ്‌സ്കിയോട് സ്നേഹത്തോടെ പെരുമാറുന്ന വീട്ടുടമസ്ഥൻ അലോൻ‌കിൻ, അന്നയുടെ കുടുംബാംഗങ്ങൾ തുടങ്ങിയ കഥാപാത്രങ്ങൾ കഥാഗതിക്കിടെ വല്ലപ്പോഴും വന്നു പോകുന്നവരോ സംഭാഷണമദ്ധ്യേ പരാമർശിക്കുന്നവരോ ആണ്.എന്നാൽ ആദിയോടന്തം ഒരദൃശ്യ സാന്നിദ്ധ്യമായി പെരുമ്പടവം അവതരിപ്പിക്കുന്ന കഥാപാത്രമാണ് ''ദൈവം''. തന്റെ വീഴ്ചകൾക്കു ദസ്തയേവ്‌സ്കി ദൈവത്തെയും പങ്കുകാരനാക്കുകയും സമൂഹത്തിലെ അസംതുലിതാവസ്ഥക്ക് ദൈവത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. കൈവശമുണ്ടായിരുന്ന കാശെല്ലാം ചൂതുകളി കേന്ദ്രത്തിൽ നഷ്ടപ്പെടുത്തിയ ശേഷം നേർത്ത മഞ്ഞും നിലാവും പെയ്യുന്ന രാത്രിയിൽ വീട്ടിലേക്കു മടങ്ങുമ്പോൾ ദസ്തയേവ്‌സ്കി ദൈവത്തോടു സംസാരിക്കാൻ തുടങ്ങുന്നത് ഇപ്രകാരമാണ്:
"https://ml.wikipedia.org/wiki/ഒരു_സങ്കീർത്തനം_പോലെ" എന്ന താളിൽനിന്ന് ശേഖരിച്ചത്