"ഒരു സങ്കീർത്തനം പോലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കൃതിയിൽ നിന്ന്' പുതിയ ഉപവിഭാഗം തുടങ്ങുന്നു.
→‎കൃതിയിൽ നിന്ന്: ഉള്ളടക്കം അല്പം ചേർക്കുന്നു.
വരി 6:
ബൈബിളിലെ ചില സങ്കീർത്തനങ്ങളിൽ ഉള്ളതു പോലെയുള്ള അനുതാപത്തിന്റെയും ആത്മവ്യഥയുടെയും ഒരു സ്വരം ദസ്തയേവ്‌സ്കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ് ആദ്ദേഹത്തെ മുഖ്യ കഥാപാത്രമാക്കിയ തന്റെ നോവലിനു 'ഒരു സങ്കീർത്തനം പോലെ' എന്ന പേര് പെരുമ്പടവം നൽകിയത്.
==കൃതിയിൽ നിന്ന്==
ദസ്തയേവ്‌സ്കി,അന്ന,ദസ്തയേവ്‌സ്കിയുടെ വീട്ടുജോലിക്കാരി ഫെദോസ്യ എന്നിവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരെക്കൂടാതെ നോവൽ നിശ്ചിത കാലത്തിനുള്ളിൽ തീർത്തു കൊടുക്കണമെന്നുള്ള കരാറിൻ മേൽ ദസ്തയേവ്‌സ്കിക്ക് മുൻ‌കൂർ പണം നൽകിയ പുസ്തകപ്രസാധകൻ സ്റ്റെല്ലോവിസ്കി,ദസ്തയേവ്‌സ്കിയെപ്പോലെയുള്ള ചൂതുകളിക്കാർക്ക് പണം കടം കൊടുക്കുന്ന കിഴവൻ യാക്കോവ്, വാടകക്കുടിശിക കിട്ടാനുണ്ടെങ്കിലും ദസ്തയേവ്‌സ്കിയോട് സ്നേഹത്തോടെ പെരുമാറുന്ന വീട്ടുടമസ്ഥൻ അലോൻ‌കിൻ, അന്നയുടെ കുടുംബാംഗങ്ങൾ തുടങ്ങിയ കഥാപാത്രങ്ങൾ കഥാഗതിക്കിടെ വല്ലപ്പോഴും വന്നു പോകുന്നവരോ സംഭാഷണമദ്ധ്യേ പരാമർശിക്കുന്നവരോ ആണ്.എന്നാൽ ആദിയോടന്തം ഒരദൃശ്യ സാന്നിദ്ധ്യമായി പെരുമ്പടവം അവതരിപ്പിക്കുന്ന കഥാപാത്രമാണ് ''ദൈവം''. തന്റെ വീഴ്ചകൾക്കു ദസ്തയേവ്‌സ്കി ദൈവത്തെയും പങ്കുകാരനാക്കുകയും സമൂഹത്തിലെ അസംതുലിതാവസ്ഥക്ക് ദൈവത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഒരു_സങ്കീർത്തനം_പോലെ" എന്ന താളിൽനിന്ന് ശേഖരിച്ചത്