"അടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
==ഇന്ത്യയിൽ==
വിറകുപയോഗിക്കുന്ന നാടൻ അടുപ്പ്, കരിയടുപ്പ്, മരപ്പൊടിയടുപ്പ്, ഇരുമ്പടുപ്പ്, ലിഗ്നൈറ്റ് അടുപ്പ്, മണ്ണെണ്ണ സ്റ്റൌവ്, രാജു അടുപ്പ് എന്നിവയാണ് ഇന്ത്യയിൽ സാർവത്രികമായി ഉപയോഗിച്ചുവരുന്നത്. വൈദ്യുത- അടുപ്പുകൾ ഉയർന്ന ജീവിതനിലവാരമുള്ളവർ മാത്രമേ ഉപയോഗിക്കുന്നുള്ളു. വിറകൊഴിച്ചാൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇന്ധനം കല്ക്കരിയാണ്. എടുത്തുമാറ്റാൻ സൌകര്യമുള്ളസൗകര്യമുള്ള ഇരുമ്പടുപ്പുകളിലാണ് കരി ഉപയോഗിക്കുന്നത്. കരിയടുപ്പിൽ പുകയില്ലെങ്കിലും അതിൽനിന്ന് കാർബൺ മോണോക്സൈഡ് ഉണ്ടാകുന്നു. ഇത് അന്തരീക്ഷത്തെ ദുഷിപ്പിക്കുന്നു.
 
പുക നിറഞ്ഞ അടുക്കളകൾ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതുകൊണ്ട് പുകയില്ലാത്തതും, അതേസമയം ചെലവു കുറഞ്ഞതുമായ പുതിയതരം അടുപ്പുകൾ കണ്ടുപിടിക്കുന്നതിനു ശ്രമങ്ങൾ നടന്നു. [[ഹൈദരാബാദ്|ഹൈദരാബാദിലെ]] ഗവൺമെന്റ് എൻജിനീയറിങ് ഗവേഷണവകുപ്പിന്റെ ഡയറക്ടറായിരുന്ന ഡോ.എസ്.പി. രാജു പുകയില്ലാത്ത ഒരുതരം അടുപ്പ് കണ്ടുപിടിച്ചു. ഇത് [[രാജു അടുപ്പ്]] എന്നറിയപ്പെടുന്നു. എൽ (L) എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ ആകൃതിയിലുള്ള ഒരു കുഴൽ ആണിത്. മൂന്നു പാത്രങ്ങൾ വയ്ക്കുന്നതിനുള്ള ദ്വാരങ്ങൾ ഇതിൽ ഉണ്ട്. അതിന്റെ തുറന്നു കിടക്കുന്ന വശത്ത് വിറകു കത്തിച്ചാൽ മൂന്നടുപ്പുകളിലും ചൂടു കിട്ടും. അടുപ്പിന്റെ അഗ്രഭാഗത്തു നിർമിച്ചിരിക്കുന്ന പുകക്കുഴലിൽകൂടി പുക പുറത്തുപോകും. ഇത്തരം അടുപ്പുകൾ മണ്ണുകൊണ്ടും ഇഷ്ടികകൊണ്ടും ലോഹംകൊണ്ടും നിർമിച്ചുവരുന്നു. എഫ്.എ.ഒ., ഗാർഹികശാസ്ത്രവകുപ്പ്, [[യുനെസ്കോ]], സാമൂഹ്യക്ഷേമസംഘടനകൾ എന്നിവയുടെ പ്രവർത്തനം മൂലം ഈ അടുപ്പുകൾ [[ഇന്ത്യ|ഇന്ത്യയിൽ]] മാത്രമല്ല [[ശ്രീലങ്ക]], [[പാകിസ്താൻ]], [[ഇന്തോനേഷ്യ]] മുതലായ രാജ്യങ്ങളിലും പ്രചരിച്ചിട്ടുണ്ട്.
 
==ആധുനിക അടുപ്പുകൾ==
പുതിയ തലമുറയുടെ രുചിഭേദങ്ങൾക്കനുസരിച്ച് പാചക സാമഗ്രികളും പാചകസംവിധാനവും മാറിക്കൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിൽ മൈക്രോവേവ് അവനുകൾക്ക് ഏറെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്. ആധുനിക പാചക സംവിധാനങ്ങളിൽ ഏറ്റവും മികവുറ്റതും, ആരോഗ്യപ്രദവും സൌകര്യപ്രദവുമാണ് മൈക്രോവേവ് അവനുകൾ. [[ഇലക്ട്രിക് അവൻ]] പോലെ വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്നവയാണിവയും. പക്ഷേ ഇവിടെ [[മാഗ്നട്രോൺ]] എന്ന ലോഹക്കഷണത്തിൽ വൈദ്യുതി പ്രവേശിക്കുമ്പോൾ അതിൽനിന്ന് ഉയർന്ന ആവൃത്തിയുള്ള വിദ്യുത്കാന്ത തരംഗങ്ങൾ പുറത്തുവരികയും ഭക്ഷണ സാധനങ്ങൾക്കകത്തുള്ള വെള്ളം, കൊഴുപ്പ് എന്നിവയിൽ പ്രവർത്തിക്കുകയും താപം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇവിടെ പാത്രം ചൂടുപിടിക്കുന്നതിന് മുൻപ് ഭക്ഷണ സാധനങ്ങൾ പാകമാകുന്നു. സാധാരണ പാചകസമയത്തിന്റെ മൂന്നിലൊന്നുസമയം ഇവയിലെ പാചകത്തിന് മതിയാകും.
"https://ml.wikipedia.org/wiki/അടുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്