2,857
തിരുത്തലുകൾ
==ചരിത്രം==
മനുഷ്യൻ ആഹാരപദാർഥങ്ങൾ ചുട്ടുതിന്നിരുന്ന കാലത്ത് അടുപ്പിന്റെയോ പാത്രങ്ങളുടെയോ ആവശ്യം ഉണ്ടായിരുന്നില്ല. വേവിച്ചും പുഴുങ്ങിയും പലതരത്തിൽ പാകം ചെയ്ത് ആഹാരസാധനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് അടുപ്പിന്റെ ആവശ്യം നേരിട്ടത്. പാത്രത്തിൽ ചുട്ടുപഴുത്ത കല്ലുകളിട്ടാണ് [[നവീനശിലായുഗം|നവീനശിലായുഗത്തിൽ]] ആഹാരപദാർഥങ്ങൾ പാകംചെയ്തിരുന്നത്. കുഴികളുണ്ടാക്കി അടിവശത്തും പാർശ്വങ്ങളിലും ചുട്ടുപഴുത്ത കല്ലുകൾ നിരത്തി അതിനുള്ളിൽ പാത്രങ്ങൾ വച്ച് ആഹാരം പാകം ചെയ്തെടുക്കുന്ന ഒരു രീതി പിന്നീട് കുറെക്കാലത്തേക്ക് നിലനിന്നു. അതിനുശേഷമാണ് ശാസ്ത്രീയരീതിയിലുള്ള അടുപ്പുകൾ കണ്ടുപിടിച്ചത്. [[പൊംപേയ്]], [[ഹെർക്കുലേനിയം]] എന്നിവിടങ്ങളിൽ 2,000 വർഷങ്ങൾക്കു മുമ്പ് ഉപയോഗിച്ചിരുന്ന പല ഗൃഹോപകരണങ്ങളിൽ ചുടുകട്ടകൊണ്ട് നിർമിച്ചിട്ടുള്ള അടുപ്പുകളും ഉൾപ്പെടുന്നു. കരിയാണ് ഇന്ധനമായി അന്ന് ഉപയോഗിച്ചിരുന്നത്. മധ്യകാലഘട്ടങ്ങളിൽ വിറകും കരിയും ഉപയുക്തമാക്കി. 19-ാം
==ഇന്ത്യയിൽ==
വിറകുപയോഗിക്കുന്ന നാടൻ അടുപ്പ്, കരിയടുപ്പ്, മരപ്പൊടിയടുപ്പ്, ഇരുമ്പടുപ്പ്, ലിഗ്നൈറ്റ് അടുപ്പ്, മണ്ണെണ്ണ സ്റ്റൌവ്, രാജു അടുപ്പ് എന്നിവയാണ് ഇന്ത്യയിൽ സാർവത്രികമായി ഉപയോഗിച്ചുവരുന്നത്. വൈദ്യുത-അടുപ്പുകൾ ഉയർന്ന ജീവിതനിലവാരമുള്ളവർ മാത്രമേ ഉപയോഗിക്കുന്നുള്ളു. വിറകൊഴിച്ചാൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇന്ധനം കല്‍ക്കരിയാണ്. എടുത്തുമാറ്റാൻ സൌകര്യമുള്ള ഇരുമ്പടുപ്പുകളിലാണ് കരി ഉപയോഗിക്കുന്നത്. കരിയടുപ്പിൽ പുകയില്ലെങ്കിലും അതിൽനിന്ന് കാർബൺ മോണോക്സൈഡ് ഉണ്ടാകുന്നു. ഇത് അന്തരീക്ഷത്തെ ദുഷിപ്പിക്കുന്നു.
|
തിരുത്തലുകൾ