"അടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Oven}}
[[പ്രമാണം:പാതകം.JPG|thumb|വിറകുപയോഗിക്കുന്ന നാടൻ അടുപ്പ്]]
[[ഭക്ഷണം]] പാകംചെയ്യാനും മറ്റും പാത്രങ്ങൾ വച്ച് അവയ്ക്കു താഴെ [[തീ]] കത്തിക്കത്തക്കവണ്ണം ഒരുക്കിയിട്ടുള്ള സ്ഥലമാണ് '''അടുപ്പ്'''. മൂന്നു കല്ലുകൾ ത്രികോണരൂപത്തിൽ അടുക്കിവച്ചാണ് സാധാരണ അടുപ്പുണ്ടാക്കുന്നത്. തറ കുഴിച്ച് തറനിരപ്പിൽനിന്ന് അല്പം ഉയർത്തി, 'റ'യുടെ ആകൃതിയിൽ കല്ല് അടുക്കിയോ ചുവരു വയ്ക്കുന്ന മട്ടിൽ മണ്ണു കുഴച്ചുപിടിപ്പിച്ചോ അടുപ്പുണ്ടാക്കാം.
 
==ചരിത്രം==
മനുഷ്യൻ ആഹാരപദാർഥങ്ങൾ ചുട്ടുതിന്നിരുന്ന കാലത്ത് അടുപ്പിന്റെയോ പാത്രങ്ങളുടെയോ ആവശ്യം ഉണ്ടായിരുന്നില്ല. വേവിച്ചും പുഴുങ്ങിയും പലതരത്തിൽ പാകം ചെയ്ത് ആഹാരസാധനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് അടുപ്പിന്റെ ആവശ്യം നേരിട്ടത്. പാത്രത്തിൽ ചുട്ടുപഴുത്ത കല്ലുകളിട്ടാണ് നവീനശിലായുഗത്തിൽ ആഹാരപദാർഥങ്ങൾ പാകംചെയ്തിരുന്നത്. കുഴികളുണ്ടാക്കി അടിവശത്തും പാർശ്വങ്ങളിലും ചുട്ടുപഴുത്ത കല്ലുകൾ നിരത്തി അതിനുള്ളിൽ പാത്രങ്ങൾ വച്ച് ആഹാരം പാകം ചെയ്തെടുക്കുന്ന ഒരു രീതി പിന്നീട് കുറെക്കാലത്തേക്ക് നിലനിന്നു. അതിനുശേഷമാണ് ശാസ്ത്രീയരീതിയിലുള്ള അടുപ്പുകൾ കണ്ടുപിടിച്ചത്. പൊംപേയ്, ഹെർക്കുലേനിയം എന്നിവിടങ്ങളിൽ 2,000 വർഷങ്ങൾക്കു മുമ്പ് ഉപയോഗിച്ചിരുന്ന പല ഗൃഹോപകരണങ്ങളിൽ ചുടുകട്ടകൊണ്ട് നിർമിച്ചിട്ടുള്ള അടുപ്പുകളും ഉൾപ്പെടുന്നു. കരിയാണ് ഇന്ധനമായി അന്ന് ഉപയോഗിച്ചിരുന്നത്. മധ്യകാലഘട്ടങ്ങളിൽ വിറകും കരിയും ഉപയുക്തമാക്കി. 19-ാം ശ. ആയപ്പോഴേക്കും ഇരുമ്പുകൊണ്ടു നിർമിച്ച അടുപ്പുകൾ പ്രചാരത്തിൽ വന്നു. ഗ്യാസ് ഉപയോഗിക്കുന്ന അടുപ്പ് കണ്ടുപിടിച്ചത് 1830-ൽ ആണ്. 19-ാം ശ.-ത്തിന്റെ അവസാനത്തോടെ അതിന് വമ്പിച്ച പ്രചാരം സിദ്ധിച്ചു. വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന സ്റ്റൌവ്, അവൻ, ഹോട്ട് പ്ളേറ്റ്, വിവിധ താപനിലകളിൽ പാചകപ്രക്രിയകൾ നടത്താവുന്ന കുക്കിംഗ്റേഞ്ച്, മൈക്രോവേവ് അവനുകൾ എന്നിവ 20-ാം ശ.-ത്തിലാണ് പ്രചാരത്തിൽ വന്നത്.
"https://ml.wikipedia.org/wiki/അടുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്