"വേണു നാഗവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സിനിമാജീവിതം: -ആദ്യസിനിമയെപ്പറ്റി അല്പം കൂടി
വരി 66:
 
== സിനിമാജീവിതം ==
''ഉൾക്കടൽ'' എന്ന [[ജോർജ്ജ് ഓണക്കൂർ|ജോർജ്‌ ഓണക്കൂറിന്റെ]] നോവൽ [[കെ.ജി. ജോർജ്]] ചലച്ചിത്രമാക്കിയപ്പോൾ രാഹുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ്‌ വേണു നാഗവള്ളി മലയാള ചലച്ചിത്രവേദിയിലേക്ക്‌ കടന്നു വന്നത്‌. 1979-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ''[[ശാലിനി എന്റെ കൂട്ടുകാരി]]''(1978) , ''[[ചില്ല്]]''(1982), ''[[ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്]]''(1983), ''[[എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി]]''(1985), ''[[ദേവദാസ് ]]''(1989), ''[[മിന്നാരം]]''(1994), ''[[ഭാഗ്യദേവത]]'' (2009) തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്. ''[[സുഖമോ ദേവി]]'' (1986) എന്ന ചലച്ചിത്രമാണ് ആദ്യമായി വേണു സംവിധാനം ചെയ്തത്. ''സുഖമോ ദേവി'' തനിക്ക് പരിചയമുള്ള വ്യക്തികളുടെ കഥയാണെന്ന് വേണുനാഗവള്ളി പറഞ്ഞിട്ടുണ്ട്, അതിലെ ആത്മാംശമുള്ള കഥാപാത്രമായ ''നന്ദനെ'' [[ശങ്കർ (ചലച്ചിത്രനടൻ)|ശങ്കർ]] അവതരിപ്പിച്ചു<ref name="സണ്ണി-സൈമൺ">{{cite web|title=മോഹൻലാലും ഗീതയും സണ്ണിയും താരയുമല്ല|url=http://www.manoramaonline.com/advt/movie/venu-nagavally/venuarticle04.htm|publisher=[[മലയാള മനോരമ]]|accessdate=9 സെപ്റ്റംബർ 2010|author=ഗായത്രി മുരളീധരൻ}}</ref>. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഇദ്ദേഹത്തിന്റേത് തന്നെയായിരുന്നു. ''സുഖമോ ദേവിയ്ക്ക്'' പുറമേ [[അർത്ഥം (ചലച്ചിത്രം|''അർത്ഥം'']], ''[[കിലുക്കം (മലയാളചലച്ചിത്രം)|കിലുക്കം]]'', ''[[അഹം]]'' എന്നിവയിൽ തുടങ്ങി 2009-ൽ പുറത്തിറങ്ങിയ ''[[ഭാര്യ സ്വന്തം സുഹൃത്ത്]]'' എന്നീ ചിത്രങ്ങളൊക്കെ വേണു നാഗവള്ളി തിരക്കഥയെഴുതിയതാണ്<ref name="മാതൃഭൂമി" />. ''[[സുഖമോ ദേവി]]'' (1986), ''[[സർവ്വകലാശാല]]'' (1987), ''[[കിഴക്കുണരും പക്ഷി (മലയാളചലച്ചിത്രം)|കിഴക്കുണരും പക്ഷി]]'' (1991), ''[[ഏയ് ഓട്ടോ]]''(1990), ''[[ലാൽസലാം (മലയാളചലച്ചിത്രം)|ലാൽ സലാം]]'' (1990) തുടങ്ങിയ ചിത്രങ്ങൾ വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.<br/>
വാണിജ്യ സിനിമകൾക്കും ആർട്ട്‌ സിനിമകൾക്കും ഇടയിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയ വേണു നാഗവള്ളിയുടെ ചലച്ചിത്ര സംഭാവനകളുടെ പട്ടിക ഇപ്രകാരമാണ്:<ref name="മാതൃഭൂമി2">{{cite news|title=വേണു നാഗവള്ളിയുടെ ചലച്ചിത്രജീവിതം |url=http://www.mathrubhumi.com/static/others/newspecial/index.php?id=125029&cat=659|publisher=[[മാതൃഭൂമി]]|accessdate=9 സെപ്റ്റംബർ 2010|date=9 സെപ്റ്റംബർ 2010}}</ref>
 
"https://ml.wikipedia.org/wiki/വേണു_നാഗവള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്