"ശങ്കർ മഹാദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ta:சங்கர் மகாதேவன்; cosmetic changes
വരി 19:
[[ഭാരതം|ഭാരതത്തിലെ]] ഒരു ചലച്ചിത്ര പിന്നണിഗായകനും സംഗീത രചയിതാവുമാണ്‌ '''ശങ്കർ മഹാദേവൻ'''. തമിഴ് ചലച്ചിത്രരംഗത്തെ മികവുറ്റ ഒരു സംഗീതജ്ഞനായ ഇദ്ദേഹം, [[ബോളിവുഡ്]] ചിത്രങ്ങൾക്ക് സംഗീതം നൽകുന്ന ശങ്കർ-ഇഹ്സാൻ-ലോയ് ത്രയത്തിന്റെ ഭാഗമാണ്‌.
 
== ആദ്യകാല ജീവിതം ==
[[പാലക്കാട്]] നിന്നുള്ള ഒരു [[അയ്യർ]] കുടുബാംഗമായ ശങ്കർ മഹാദേവൻ, ജനിച്ചതും വളർന്നതും [[മുംബൈ|മുംബൈയുടെ]] പ്രാന്തപ്രദേശത്തുള്ള [[ചെമ്പൂർ|ചെമ്പൂരിലാണ്]]. <ref name="Palghat">{{cite web|url=http://www.youtube.com/watch?v=PPcyXZgW8EA&feature=related|title=I am a Malayali grew up in Mumbai. Shankar Mahadevan's Interview with [[John Brittas]] on [[Kairali TV]]}}</ref><ref name="ti">{{cite web|url=http://www.tribuneindia.com/2002/20021021/login/music.htm|title=Nerd who started at 5 and still not Breathless|last=Puri|first=Amit|date=21 October 2002|publisher=Tribune India|accessdate=20 November 2009|archiveurl=http://web.archive.org/web/20070310201553/http://www.tribuneindia.com/2002/20021021/login/music.htm|archivedate=10 March 2007}}</ref> ഇന്ത്യൻ [[ക്ലാസിക്കൽ സംഗീതം|ക്ലാസിക്കൽ സംഗീതവും]] [[കർണ്ണാടകസംഗീതം|കർണ്ണാടിക് സംഗീതവും]] ചെറുപ്പത്തിലേ പഠിച്ചുവന്ന ശങ്കർ തന്റെ അഞ്ചാം വയസ്സിൽ [[വീണ]] വായിക്കൻ തുടങ്ങി.
[[പണ്ഡിറ്റ് ഭീംസെൻ ജോഷി|ഭീംസൺ ജോഷിയും]] [[ലതാ മങ്കേഷ്കർ|ലതാമങ്കേഷക്കറും]] ചേർന്ന് ആദ്യമായി ആലപിച്ച ഗാനത്തിൽ വീണ വായിച്ചത് ശങ്കർ മഹാദേവനായിരുന്നു.<ref>[http://www.tribuneindia.com/2002/20021021/login/music.htm Nerd who started at 5 and still not Breathless]</ref>.
വരി 25:
ഇപ്പോൾ ഹിന്ദി, [[തമിഴ്]], [[കന്നട]], [[തെലുഗ്]], മലയാളം, [[മറാത്തി]] ഭാഷകളിൽ ശങ്കർ ഗാനങ്ങൾ ആലപിക്കുന്നു.
 
== സംഗീത ജീവിതം ==
സോഫ്റ്റ്‌വെയർ എൻ‌ജിനിയറായി ഒറാക്കിൾ കോർപറേഷനിൽ ജോലിചെയ്ത ശങ്കർ സംഗീതമാണ്‌ തന്റെ മേഖല എന്ന് തിരിച്ചറിഞ് അതിലേക്ക് ചുവടുമാറ്റുകയായിരുന്നു. [[എ.ആർ. റഹ്മാൻ|എ.ആർ.റഹ്മാനുമായുള്ള]] 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ" എന്ന ചിത്രത്തിലെ ഗാനാലാപനത്തിന്‌ ലഭിച്ച ദേശീയ ചലച്ചിത്ര പുരസ്കാരമാണ്‌ പിന്നണി ഗായകനെന്ന നിലയിൽ ശങ്കറിന്‌ ലഭിക്കുന്ന ആദ്യ പുർസ്കാരം. "ബ്രീത്‌ലസ്സ്" എന്ന സംഗീത ആൽബത്തിലൂടെ ശങ്കർ കൂടുതൽ പ്രസിദ്ധനായി. പിന്നിടദ്ദേഹം സംഗീതസം‌വിധാന രംഗത്തേക്ക് വരികയും ബോളിവുഡിലെ ശങ്കർ-ഇഹ്സാൻ-ലോയ് സംഘത്തിന്റെ ഭാഗമാവുകയും ചെയ്തു.
സിൽക് എന്ന ജാസ്സ് -ഫ്യൂഷൻ ബാൻഡിൽ [[ലൂയിസ് ബാങ്ക്|ലൂയിസ് ബാങ്കിന്റെ]] കീബോർഡ്,[[ശിവമണി|ശിവമണിയുടെ]] മേളപ്പെരുക്കം,ശ്രീധർ പാർത്ഥസാരതിയുടെ മൃദംഗം,[[കാൾ പീറ്റേഴ്സ്|കാൾ പീറ്റേഴ്സിന്റെ]] ബാസ്സ് ഗിറ്റാർ എന്നിവയുടെ കൂടെ ശങ്കർ വിയജകരമായി പ്രവർത്തിക്കുന്നു. [[സീ ടി.വി|സീ ടി.വിയുടെ]] സംഗീത റിയാലിറ്റി ഷൊ ആയ "സ രി ഗ മ പ ചാലഞ്ച് 2009" ൽ ശങ്കർ ഉപദേശകനായി പ്രവർത്തിക്കുന്നു<ref>[http://entertainment.in.msn.com/tv/article.aspx?cp-documentid=1502783 Sa Re Ga Ma Pa Challenge 2009 Mentors]</ref>. [[ദൂരദർശൻ]] പ്രക്ഷേപണം ചെയ്തുവരാറുള്ള പ്രശസ്തമായ ചലേ ഹം ഗാനത്തിന്റെ സംഗീത സം‌വിധായകനുമാണ്‌ ശങ്കർ. ആ ഗാനത്തിന്റെ ഗായകനും അദ്ദേഹം തന്നെ.
 
== ആൽബങ്ങൾ ==
* ബ്രീത്‌ലസ്സ്
* നയൻ
 
== പുരസ്കാരങ്ങൾ ==
* 2007 ലെ ഏറ്റവും മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം-[[താരെ സമീൻ പർ(ഹിന്ദി ചലച്ചിത്രം)|താരെ സമീൻ പർ]] എന്ന ചിത്രത്തിലെ ഗാനാലാപനത്തിന്‌<ref>[http://beta.thehindu.com/arts/movies/article16297.ece?homepage=true ഹിന്ദു ഓൺലൈൻ] 07/09/2009 ന്‌ ശേഖരിച്ചത്</ref>
* സ്വരലയ കൈരളി-യേശുദാസ് പുരസ്കാരം (2007)-ഇന്ത്യൻ സംഗീതത്തിന്‌ നൽകിയ സംഭാവനകളെ പരിഗണിച്ച് നൽ‍കപെട്ടത്.
* ദേശിയ ചലച്ചിത്ര പുരസ്കാരം‌(2000)-ഏറ്റവും മികച്ച ഗായകൻ‌(കണ്ടുകൊണ്ടൈൻ കണ്ടുകൊണ്ടൈൻ എന്ന ചിത്രത്തിലെ "യെന്ന സൊല്ല പൊഗിരൈ" എന്ന ഗാനത്തിന്‌)
* കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം(2009)-ഏറ്റവും മികച്ച പിന്നണി ഗായകൻ,[[മാടമ്പി]] എന്ന ചിത്രത്തിലെ "കല്യാണ കച്ചേരി" എന്ന ഗാനത്തിന്‌
* ഫിലിംഫെയർ അവാർഡ്
2003-ഏറ്റവും മികച്ച സംഗീത സം‌വിധായകൻ-ചിത്രം കൽ ഹോ ന ഹോ
2005-ഏറ്റവും മികച്ച സംഗീത സം‌വിധായകൻ-ചിത്രം ബുൻഡി ഔർ ബബ്‌ലി
 
== അവലംബം ==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb name|0536708}}
* [http://www.shankarehsaanloy.com/ Shankar-Ehsaan-Loy (official site)]
* [http://music.indya.com/biographies/ind/shankar_mahadevan.html Biography]
* [http://shankarmahadevan.com Shankar Mahadevan Official Site]
വരി 64:
[[en:Shankar Mahadevan]]
[[mr:शंकर महादेवन]]
[[ta:சங்கர் மகாதேவன்]]
"https://ml.wikipedia.org/wiki/ശങ്കർ_മഹാദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്