"ധാതുവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
1700 വരെ ഭൂമിക്കടിയിൽനിന്നു ലഭിക്കുന്ന പദാർഥങ്ങളെ മുഴുവൻ സൂചിപ്പിക്കുവാൻ പൊതുവേ 'ഫോസിൽസ്' എന്ന പദമാണ് ഉപയോഗിച്ചുകാണുന്നത്. എന്നാൽ 12-ാം ശ.-ത്തിന്റെ അവസാനത്തോടെ 'മിനെറലെ' എന്ന സംജ്ഞ ലാറ്റിൻ പദാവലിയിൽ സ്ഥാനം നേടി. അതുവരെ മെറ്റല്ലം, ലാപിസ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പദാർഥങ്ങളെയാണ് 'മിനെറലെ' എന്ന പേരിൽ വിശേഷിപ്പിക്കാൻ തുടങ്ങിയത്. 1690-ൽ ഇംഗ്ലീഷ് ഭൂവിജ്ഞാനിയായ റോബർട്ട് ബോയിൽ (1627-91) മിനറോളജി എന്ന പദം ധാതുപഠനങ്ങളിൽ ആദ്യമായി ഉപയോഗിച്ചു. ബോയിലിനു മുമ്പ് 1646-ൽ ഇംഗ്ലീഷ് ഭിഷഗ്വരനായ സർ തോമസ് ബ്രൊനി (1605-82) മിനറോളജി എന്ന പദം ഉപയോഗിച്ചു കാണുന്നുണ്ടെങ്കിലും റോബർട്ട് ബോയിലാണ് പ്രസ്തുത പദത്തെ വ്യാപകമായി പ്രചരിപ്പിച്ചത്.
 
നിരവധി പുതിയ ധാതുക്കളുടെ കണ്ടെത്തലും വിശദീകരണവും സാധ്യമായ 18-ാം ശ.-ത്തിലാണ് സാവധാനമെങ്കിലും ധാതുവിജ്ഞാനീയം നിർണായകമായ വളർച്ച കൈവരിച്ചത്. ഭൂവിജ്ഞാനീയത്തിന്റെ ഒരു പ്രധാന ശാഖയായി സർവകലാശാലകളിൽ ധാതുവിജ്ഞാനീയം പാഠ്യവിഷയമാക്കുന്നതും ഈ കാലഘട്ടത്തിലാണ്. ഈ കാലഘട്ടത്തിലെ ശ്രദ്ധേയമായ ധാതുവിജ്ഞാനീയ അദ്ധ്യാപകൻ പ്രൊഫ. എ.ജി. വെർനർ (1750-1818), ധാതുക്കളുടെ നാമകരണം, വിവരണം എന്നിവയിൽ ശ്രദ്ധേയമായ സംഭാവനകൾ നല്കി. 18-ാം ശ.-ത്തിന്റെ അവസാന ദശാബ്ദങ്ങളിൽ ഉണ്ടായ ക്രിസ്റ്റലോഗ്രഫിയുടെ വികാസവും ധാതുക്കളുടെ പരൽഘടനാ പഠനത്തിൽ നിർണായകമായി. തുടർന്ന് ഫ്രഞ്ച് ശാസ്ത്രജ്ഞരായ ജീൻ ബാപ്റ്റിസ്റ്റെ ലൂയിസ് റോമെ ഡെ ഇസിലെ(1736-90)യും റിനെ ജെസ്റ്റ് ഹൌയിയും ക്രിസ്റ്റലോഗ്രഫിയുടെ സാധ്യതകൾ ധാതുപഠനത്തിൽ സന്നിവേശിപ്പിച്ചു. ധാതുവിജ്ഞാനീയത്തെ ഒരു വ്യത്യസ്ത ശാസ്ത്രശാഖയായി വികസിപ്പിക്കുന്നതിൽ ഹൌയി നല്കിയ സംഭാവനകളുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ 'ഗണിത-ക്രിസ്റ്റലോഗ്രഫിയുടെ പിതാവ്' എന്നു വിശേഷിപ്പിക്കുന്നു. 1805-ൽ ബ്രിട്ടിഷ് രസതന്ത്രജ്ഞനായ [[ജോൺ ഡാൾട്ടൺ]] (1766-1844) അറ്റോമിക സിദ്ധാന്തത്തിന്റെ അടിസ്ഥാനവസ്തുതകൾ പ്രസിദ്ധപ്പെടുത്തിയതിനെത്തുടർന്ന് നിയതമായ രാസസംഘടനയുള്ള രാസസംയുക്തങ്ങളാണ് ധാതുക്കളെന്നു നിർണയിക്കപ്പെട്ടു. തുടർന്ന് സ്വീഡിഷ് രസതന്ത്രജ്ഞനായ ജെ.ജെ. ബെർസിലിയും (1779-1848) അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായ ഇൽഹർഡ് മിസ്ചെർലിച്ചും (1794-1863) ചേർന്ന് ധാതുക്കളുടെ രാസസ്വഭാവത്തെക്കുറിച്ചു നടത്തിയ പഠനങ്ങൾ രാസസ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ നിലവിലിരുന്ന ധാതുക്കളുടെ വർഗീകരണ തത്ത്വങ്ങളെ പരിഷ്കരിക്കുന്നതിനു സഹായകമായി. 1837-ൽ ജെയിംസ് ഡ്വെയിറ്റ് ഡാന (1813-95) സിസ്റ്റം ഒഫ് മിനറോളജി എന്ന ധാതുവിജ്ഞാനീയത്തിലെ ആധികാരിക ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. 1854-ൽ ഡാന സന്നിവേശിപ്പിച്ച രാസസ്വഭാവങ്ങളുടെ അടിസ്ഥാനത്തിലുള്ള ധാതുക്കളുടെ വർഗീകരണ രീതിയാണ് ഇപ്പോഴും ഭൂരിഭാഗം ധാതുവിജ്ഞാനികളും പിന്തുടരുന്നത്.
 
19-ാം ശ.-ത്തിന്റെ തുടക്കം മുതൽ സൂക്ഷ്മദർശിനികൾ ധാതുപഠനത്തിന് ഉപയോഗിച്ചിരുന്നെങ്കിലും 1828-ൽ ബ്രിട്ടിഷ് ഊർജതന്ത്രജ്ഞനായ വില്യം നിക്കോൾ (1768-1851) പോളറൈസർ കണ്ടുപിടിച്ചതോടെയാണ്സൂക്ഷ്മദർശിനികളുടെ ഉപയോഗം ധാതുപഠനത്തിൽ വ്യാപകമാകുന്നത്. ഈ സാങ്കേതികവിദ്യ ധാതുവിജ്ഞാനീയത്തിൽ പ്രകാശിക ധാതുവിജ്ഞാനീയം (Opticalmineralogy) എന്ന നൂതനശാഖയ്ക്കു തുടക്കംകുറിച്ചു.
"https://ml.wikipedia.org/wiki/ധാതുവിജ്ഞാനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്