"ധാതുവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Mineralogy}}
[[ധാതു|ധാതുക്കളുടെ]] പരൽഘടന, രാസസംഘടനം, ഭൗതിക-രാസ ഗുണങ്ങൾ, ഉദ്ഭവം, അഭിജ്ഞാനം, ഉപസ്ഥിതി, വർഗീകരണം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന ഭൂവിജ്ഞാനീയ ശാഖയാണു് '''ധാതുവിജ്ഞാനീയം''' (Mineralogy). '''ഖനിജവിജ്ഞാനീയം''' എന്നും ഇത് അറിയപ്പെടുന്നു. ധാതുവിജ്ഞാനീയത്തിന് [[ഗണിതം]] പ്രത്യേകിച്ചും [[ക്ഷേത്രഗണിതം]], [[രസതന്ത്രം]], [[ഊർജതന്ത്രം]] എന്നീ ശാസ്ത്രശാഖകളുമായുള്ള ബന്ധം അഭേദ്യമാണ്. ഭൂവിജ്ഞാനീയത്തിന്റെ അടിസ്ഥാന ശാഖയാണെങ്കിലും ധാതുവിജ്ഞാനീയത്തെ [[കൃഷിശാസ്ത്രം]], [[ജ്യോതിശ്ശാസ്ത്രം]] തുടങ്ങിയ ശാസ്ത്രശാഖകളെപ്പോലെ തികച്ചും വ്യതിരിക്തമായൊരു ശാസ്ത്രശാഖയായാണ് കണക്കാക്കുന്നത്.
 
== ചരിത്രം ==
18-ാം ശ.-ത്തിൽ നിലവിൽവന്ന ഭൂവിജ്ഞാനീയത്തിന്റെ ശാഖയാണെങ്കിലും ഈ ശാസ്ത്രശാഖയെക്കാൾ ഏതാണ്ട് രണ്ടായിരം വർഷത്തിലധികം പഴക്കം അഥവാ [[ചരിത്രം]] ധാതുവിജ്ഞാനീയത്തിനുണ്ട്. നിയതാർഥത്തിൽ ആദിമ മനുഷ്യൻ ഭൂമുഖത്ത് കണ്ട പ്രാകൃതിക വസ്തുക്കളെ നിരീക്ഷിക്കാനും വിശദീകരിക്കാനും ശ്രമം തുടങ്ങിയതോടെയാണ് ധാതുവിജ്ഞാനീയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. മനുഷ്യൻ [[ലിപിസമ്പ്രദായം]] ആവിഷ്കരിച്ച കാലഘട്ടത്തിനും വളരെ മുമ്പുതന്നെ കൽപ്പാളികളെയും ധാതുക്കളെയും ചില പ്രത്യേക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തിരുന്നു. ആദിമ മനുഷ്യന്റെ ആവാസകേന്ദ്രങ്ങളായ ഗുഹകളിലും മറ്റും കൽപ്പാളികളും വർണധാതുക്കളുംകൊണ്ട് ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ചിത്രങ്ങൾ ശിലായുഗം മുതൽ [[മനുഷ്യൻ]] ഇവയെ ഉപയോഗിച്ചിരുന്നതിന്റെ രേഖാചിത്രമാണ് നല്കുന്നത്. ചുവപ്പും കറുപ്പും നിറങ്ങളിലുള്ള ധാതുക്കൾ, പ്രത്യേകയിനം [[ഹീമറ്റൈറ്റ്]], പൈറോലൂസൈറ്റ്, മാംഗനീസ് ഓക്സൈഡുകൾ തുടങ്ങിയവയായിരുന്നു ചരിത്രാതീതകാലത്ത് ആദിമ മനുഷ്യൻ ഗുഹാചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള സാമഗ്രികളായി ഉപയോഗിച്ചിരുന്നത്. ജേഡ്, ഫ്ളിന്റ്, ഒബ്സിഡിയൻ തുടങ്ങിയ കട്ടികൂടിയ ധാതുക്കളെയും കൽപ്പാളികളെയും ആയുധങ്ങളായും ആദിമ മനുഷ്യൻ ഉപയോഗിച്ചിരുന്നു. മനുഷ്യസംസ്കൃതിയുടെ ലിഖിത ചരിത്രം ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ മനുഷ്യൻ [[സ്വർണം]], [[വെള്ളി]], [[ഇരുമ്പ്]], [[ചെമ്പ്]], [[ലെഡ്]], [[വെങ്കലം]] തുടങ്ങിയ ലോഹങ്ങളുടെ അയിരുകൾ ഖനനം ചെയ്ത് ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
 
ഗ്രീക്കുകാരാണ് ധാതുക്കളെ സംബന്ധിക്കുന്ന വിശദമായ പഠനങ്ങൾക്കും നിരീക്ഷണങ്ങൾക്കും തുടക്കം കുറിച്ചത്. ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടൽ (ബി.സി. 384-322) അദ്ദേഹത്തിന്റെ പ്രസിദ്ധമായ മെറ്ററോളൊജിക് എന്ന ഗ്രന്ഥത്തിൽ ധാതുക്കൾ, ലോഹങ്ങൾ, ജീവാശ്മം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. തുടർന്ന് അരിസ്റ്റോട്ടലിന്റെ ശിഷ്യനായ [[തിയോഫ്രാസ്റ്റസ്]] ധാതുക്കളെ സംബന്ധിക്കുന്ന ആദ്യ ഗ്രന്ഥം ഓൺ സ്റ്റോൺസ് പ്രസിദ്ധീകരിച്ചു. തിയോഫ്രാസ്റ്റസിനുശേഷം പ്ളിനി (എ.ഡി. 23-79) ആണ് ധാതുവിജ്ഞാനീയത്തിന് വിലപ്പെട്ട സംഭാവനകൾ നല്കിയവരിൽ പ്രമുഖൻ. റോമാക്കാരുടെ പ്രകൃതിചരിത്രജ്ഞാനം രേഖപ്പെടുത്തിയത് പ്ലിനി ആയിരുന്നു. ഏഴ് വാല്യങ്ങളിലായി പ്രസിദ്ധപ്പെടുത്തിയ അദ്ദേഹത്തിന്റെ സർവവിജ്ഞാനകോശ സമാനമായ ഹിസ്റ്റോറിയ നാച്യുറാലിസിന്റെ അഞ്ച് വാല്യങ്ങളിലും രത്നങ്ങൾ, പിഗ്മെന്റുകൾ, ലോഹ അയിരുകൾ എന്നിവയുടെ ഖനനം, ഉപയോഗം, ഗുണങ്ങൾ എന്നിവയെപ്പറ്റിയുള്ള സമഗ്രമായ വിശദീകരണം കാണാം.
997

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/791374" എന്ന താളിൽനിന്ന് ശേഖരിച്ചത്