"ധാതുവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
== പ്രാധാന്യം ==
 
ഭൂമിയെയും അതിന്റെ അടിസ്ഥാന ഘടക പദാർഥങ്ങളെയും പറ്റിയുള്ള വിവരങ്ങൾ നല്കുന്നതിന് ധാതുക്കളെപ്പറ്റിയുമുള്ള പഠനം നിർണായകമാണ്. സാമ്പത്തിക ശാസ്ത്രം, സൗന്ദര്യ ശാസ്ത്രം എന്നീ വൈജ്ഞാനിക ശാസ്ത്രശാഖകളിലും അതിപ്രധാനമായ സ്ഥാനമാണ് ധാതുവിജ്ഞാനീയത്തിനുള്ളത്. ധാതുക്കളുടെ [[ഖനനം]], വിപണനം, ഉപയോഗം എന്നിവ ആധുനിക രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയിൽ സുപ്രധാന പങ്കുവഹിക്കുന്നു. സൗന്ദര്യശാസ്ത്രത്തിൽ രത്നങ്ങൾക്കുള്ള സ്ഥാനവും നിർണായകമാണ്. കൃത്രിമ ധാതുക്കളുടെ നിർമ്മാണം, ഉപയോഗം എന്നിവയും പ്രധാനം തന്നെ. കൃഷിശാസ്ത്രം, [[ലോഹശാസ്ത്രം]], [[വൈദ്യശാസ്ത്രം]] തുടങ്ങിയ ശാസ്ത്രശാഖകളുടെ വികസനത്തിനും ധാതുവിജ്ഞാനീയത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ അത്യന്താപേക്ഷിതമായിരിക്കുന്നു.
 
ഖനിജങ്ങളുടെ ഖനനവും ചൂഷണവും ഉപയോഗവുമാണ് നിയതാർഥത്തിൽ ധാതുവിജ്ഞാനീയത്തിന്റെ വളർച്ചയ്ക്ക് ഉത്പ്രേരകമായിത്തീർന്ന പ്രധാന ഘടകങ്ങൾ. വാണിജ്യപ്രാധാന്യമുള്ള ധാതുക്കളുടെ വ്യവഹാരത്തിൽ ഉപയോഗിക്കുന്ന രണ്ട് പ്രധാന പദങ്ങളാണ് അയിര്ധാതുവും വ്യാവസായികധാതുവും. സാമ്പത്തികമൂല്യമുള്ള ലോഹപദാർഥങ്ങൾ പ്രദാനം ചെയ്യാൻ കഴിയുന്ന ധാതുവാണ് ആദ്യത്തേത്; അലോഹപദാർഥങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നവ രണ്ടാമത്തേതും. ഇലക്ട്രിക്കൽ- തെർമൽ ഇൻസുലേറ്ററുകൾ, റിഫ്രാക്റ്ററുകൾ, സിറാമിക്സ്, [[സ്ഫടികം]], [[സിമന്റ്]], [[രാസവളം]] തുടങ്ങിയ ഉത്പന്നങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വ്യാവസായിക പ്രാധാന്യമുള്ള ധാതുക്കളെപ്പറ്റി പ്രതിപാദിക്കുന്ന ധാതുവിജ്ഞാനീയ ശാഖ സാമ്പത്തിക ധാതുവിജ്ഞാനീയം എന്ന പേരിൽ അറിയപ്പെടുന്നു.
997

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/791363" എന്ന താളിൽനിന്ന് ശേഖരിച്ചത്