"ധാതുവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: nn:Mineralogi
വരി 26:
ഭൂമിയെയും അതിന്റെ അടിസ്ഥാന ഘടക പദാർഥങ്ങളെയും പറ്റിയുള്ള വിവരങ്ങൾ നല്കുന്നതിന് ധാതുക്കളെപ്പറ്റിയുമുള്ള പഠനം നിർണായകമാണ്. സാമ്പത്തിക ശാസ്ത്രം, സൗന്ദര്യ ശാസ്ത്രം എന്നീ വൈജ്ഞാനിക ശാസ്ത്രശാഖകളിലും അതിപ്രധാനമായ സ്ഥാനമാണ് ധാതുവിജ്ഞാനീയത്തിനുള്ളത്. ധാതുക്കളുടെ ഖനനം, വിപണനം, ഉപയോഗം എന്നിവ ആധുനിക രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയിൽ സുപ്രധാന പങ്കുവഹിക്കുന്നു. സൗന്ദര്യശാസ്ത്രത്തിൽ രത്നങ്ങൾക്കുള്ള സ്ഥാനവും നിർണായകമാണ്. കൃത്രിമ ധാതുക്കളുടെ നിർമ്മാണം, ഉപയോഗം എന്നിവയും പ്രധാനം തന്നെ. കൃഷിശാസ്ത്രം, ലോഹശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളുടെ വികസനത്തിനും ധാതുവിജ്ഞാനീയത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ അത്യന്താപേക്ഷിതമായിരിക്കുന്നു.
 
ഖനിജങ്ങളുടെ ഖനനവും ചൂഷണവും ഉപയോഗവുമാണ് നിയതാർഥത്തിൽ ധാതുവിജ്ഞാനീയത്തിന്റെ വളർച്ചയ്ക്ക് ഉത്പ്രേരകമായിത്തീർന്ന പ്രധാന ഘടകങ്ങൾ. വാണിജ്യപ്രാധാന്യമുള്ള ധാതുക്കളുടെ വ്യവഹാരത്തിൽ ഉപയോഗിക്കുന്ന രണ്ട് പ്രധാന പദങ്ങളാണ് അയിര്ധാതുവും വ്യാവസായികധാതുവും. സാമ്പത്തികമൂല്യമുള്ള ലോഹപദാർഥങ്ങൾ പ്രദാനം ചെയ്യാൻ കഴിയുന്ന ധാതുവാണ് ആദ്യത്തേത്; അലോഹപദാർഥങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നവ രണ്ടാമത്തേതും. ഇലക്ട്രിക്കൽ- തെർമൽ ഇൻസുലേറ്ററുകൾ, റിഫ്രാക്റ്ററുകൾ, സിറാമിക്സ്, [[സ്ഫടികം]], [[സിമന്റ്]], [[രാസവളം]] തുടങ്ങിയ ഉത്പന്നങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വ്യാവസായിക പ്രാധാന്യമുള്ള ധാതുക്കളെപ്പറ്റി പ്രതിപാദിക്കുന്ന ധാതുവിജ്ഞാനീയ ശാഖ സാമ്പത്തിക ധാതുവിജ്ഞാനീയം എന്ന പേരിൽ അറിയപ്പെടുന്നു.
 
പുരാതനകാലം മുതൽ സൌന്ദര്യശാസ്ത്രത്തിൽ ധാതുക്കൾക്ക് പ്രത്യേകിച്ചും രത്നങ്ങൾക്ക് അതിപ്രധാനമായൊരു സ്ഥാനമാണ് നല്കിയിട്ടുള്ളത്. നൂറ്റാണ്ടുകൾ മുമ്പുതന്നെ ആഭരണങ്ങളിൽ രത്നങ്ങളായും കിരീടങ്ങളിൽ അലങ്കാരത്തിനായും ലോകവ്യാപകമായി ധാതുക്കൾ ഉപയോഗിച്ചിരുന്നതായി കാണാം. സൗന്ദര്യ വർദ്ധനവിനു വേണ്ടിയുള്ള ധാതുക്കളുടെ ഉപയോഗം ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ കെട്ടിടനിർമ്മാണത്തിൽ പ്രത്യേകിച്ചും, കൊട്ടാരങ്ങളും മറ്റും മോടിപിടിപ്പിക്കുന്നതിന് ധാതുക്കൾ വ്യാപകമായി ഉപയോഗിച്ചിരുന്നു.
 
ആധുനിക കാലഘട്ടത്തിൽ ധാതുപഠനത്തിൽ നിരവധി നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. സാധാരണ [[മൈക്രോസ്കോപ്പ്]], ഇലക്ട്രോൺ മൈക്രോസ്കോപ്പ്, അറ്റോമിക് ഇൻഫ്രാറെഡ് അബ്സോർപ്ഷൻ സ്പെക്ട്രോസ്കോപ്പ്, എമിഷൻ ആൻഡ് എക്സ്-റേ ഫ്ളൂറസെൻസ് സ്പെക്ട്രോഗ്രഫി, വിവിധയിനം ഇലക്ട്രോൺ ആൻഡ് എക്സ്-റേ ഡിഫ്രാക്റ്റോമീറ്ററുകൾ എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്.
 
[[വർഗ്ഗം:ഭൂമിശാസ്ത്രം]]
"https://ml.wikipedia.org/wiki/ധാതുവിജ്ഞാനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്