"അക്വാമറൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40:
}}
 
ബെറിലിന്റെ (Beryle) വകഭേദമായ ഒരിനം [[രത്നം|രത്നക്കല്ല്]]. രാസഘടനയിൽ ഇതിന് [[മരതകം|മരതകത്തോടു]] (emerald) സാമ്യമുണ്ട്. എന്നാൽ [[നിറം]] [[പച്ച|പച്ചയല്ല]]; സാധാരണയായി ഹരിതനീലയോ കടുംനീലയോ ആയിരിക്കും. നിറത്തിൽ [[കടൽ|കടൽവെള്ളത്തോടുള്ള]] സാദൃശ്യമാണ് അക്വാമറൈൻ എന്ന പേരിനു നിദാനം. [[മഞ്ഞ|മഞ്ഞനിറത്തിലുള്ള]] ഒരിനവുമുണ്ട്. അത് സുവർണബെറിൽ (golden beryl) എന്നറിയപ്പെടുന്നു. മോർഗനൈറ്റ് (morganite) എന്നു പേരുള്ള മറ്റൊരിനം പാടലവർണത്തിൽ, വലുപ്പമുള്ള പരലുകളായി കാണപ്പെടുന്നു. പൊതുവേ [[പരൽ|പരൽരൂപമുള്ള]] സുതാര്യവസ്തുവാണിത്.
 
ഗ്രാനൈറ്റ് ശിലാപടലങ്ങളിലെ രന്ധ്രങ്ങളിലാണ് ഈ രത്നം സാധാരണ കണ്ടുവരുന്നത്. [[റഷ്യ|റഷ്യയിലെ]] [[യുറാൾ|യുറാൾപർവത]] മേഖലയിൽനിന്ന് നല്ലയിനം അക്വാമറൈൻ ലഭിക്കുന്നു. [[ശ്രീലങ്ക]], [[ബ്രസീൽ]]‍, [[യു.എസ്.]] സംസ്ഥാനങ്ങളായ കൊളൊറാഡോ, [[കാലിഫോർണിയ]] എന്നിവിടങ്ങളിലാണു മറ്റു പ്രധാന ഖനികൾ. മോർഗനൈറ്റ് കല്ലുകൾ ലഭിക്കുന്നത് മലഗസി റിപ്പബ്ലിക്ക്, ശ്രീലങ്ക, യു.എസ്. എന്നിവിടങ്ങളിൽനിന്നാണ്.
"https://ml.wikipedia.org/wiki/അക്വാമറൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്