"അജാമിളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'നാരായണനാമത്തിന്റെ മാഹാത്മ്യം ഉദാഹരിക്കാൻ [[ഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 3:
==ഐതീഹ്യം==
കന്യാകുബ്ജത്തിൽ വസിച്ചിരുന്ന ഒരു ബ്രാഹ്മണനായിരുന്നു അജാമിളൻ‍. ഇദ്ദേഹം ജാത്യാചാരകർമങ്ങളെ അതിലംഘിച്ച്, ദുഷ്കർമങ്ങളിൽ വ്യാപൃതനായി ജീവിതം നയിച്ചുപോന്നു. ഒരിക്കൽ ഹോമത്തിനുവേണ്ടി ചമത, പൂവ് മുതലായ പൂജാദ്രവ്യങ്ങൾ ശേഖരിക്കാൻ പിതാവ് ഇയാളെ നിയോഗിച്ചു. വനത്തിൽവച്ച് ഒരു ശൂദ്രസ്ത്രീയെ കാണുകയും ബ്രാഹ്മണ്യം വിസ്മരിച്ച് അവളെ പരിഗ്രഹിക്കുകയും ചെയ്തു. അജാമിളന്റെ പിന്നീടുള്ള ജീവിതം അവളോടൊത്തായിരുന്നു. വർണാശ്രമധർമങ്ങളെല്ലാം കൈവെടിഞ്ഞ്, കുത്തിക്കവർന്നും മോഷ്ടിച്ചും അവളെ സന്തോഷിപ്പിച്ച് ജീവിക്കുകയെന്നത് മാത്രമായി അജാമിളന്റെ ലക്ഷ്യം. അവളിൽ ഇദ്ദേഹത്തിന് പത്തു പുത്രൻമാരുണ്ടായി. മരണസമയത്ത് തന്നെ നരകത്തിലേക്ക് കൊണ്ടുപോകാൻ യമകിങ്കരൻമാർ വരുന്നതുകണ്ട് ഭയപ്പെട്ട അജാമിളൻ ഇളയപുത്രനായ നാരായണനെ വിളിച്ചു വിലപിച്ചുവെന്നും നാരായണ ശബ്ദോച്ചാരണത്തോടുകൂടി പാപങ്ങളെല്ലാമകന്ന ഈ ബ്രാഹ്മണനെ വിഷ്ണുപാർഷദൻമാർ‍, കാലദൂതൻമാരെ പറഞ്ഞയച്ചു രക്ഷപ്പെടുത്തിയെന്നുമാണ് കഥ. അതിനുശേഷം വിഷ്ണുഭക്തനായി വളരെക്കാലം ജീവിച്ചിരുന്ന അജാമിളൻ ഗംഗാതീരത്തുവച്ച് അന്തരിച്ചപ്പോൾ സായുജ്യം ലഭിക്കുകയും ചെയ്തു.
 
{{Hinduism-stub}}
 
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/അജാമിളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്