"അമീബിക് അതിസാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) രോഗങ്ങൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 14:
| MeshID = D004404
}}
എന്റമീബ ഹിസ്റ്റോലിറ്റിക്ക എന്ന പ്രോട്ടോസോവൻ പരജീവി മൂലം ഉണ്ടാകുന്ന അതിസാരമാണ് '''അമീബിക അതിസാരം'''. മനുഷ്യരിൽ കാണാറുള്ള ആറുതരം അമീബകളിൽ എന്റമീബ ഹിസ്റ്റോലിറ്റിക്ക മാത്രമാണ് രോഗമുണ്ടാക്കുന്നത്. ഇതു രണ്ടു സ്ഥിതികളിൽ കാണാറുണ്ട്:
==എന്റമീബ ഹിസ്റ്റോലിറ്റിക്ക==
 
എന്റമീബ ഹിസ്റ്റോലിറ്റിക്ക രണ്ടു സ്ഥിതികളിൽ കാണാറുണ്ട്:
(1) സ്വയമായി ചലിക്കാൻ കഴിവുള്ള കായികപ്രാവസ്ഥ. അമീബികാതിസാരമുള്ള രോഗിയുടെ മലം സൂക്ഷ്മദർശിനിയിലൂടെ പരിശോധിച്ചാൽ ഇവയെ കാണാൻ കഴിയും; (2) സിസ്റ്റ്. ഒരു ആവരണത്തിനുള്ളിൽ ഒതുങ്ങി ഏതാണ്ടൊരു സുഷുപ്താവസ്ഥയിൽ കഴിയുന്നവ.
===സ്വയമായി ചലിക്കാൻ കഴിവുള്ള കായികപ്രാവസ്ഥ===
 
(1) സ്വയമായി ചലിക്കാൻ കഴിവുള്ള കായികപ്രാവസ്ഥ. അമീബികാതിസാരമുള്ള രോഗിയുടെ മലം സൂക്ഷ്മദർശിനിയിലൂടെ പരിശോധിച്ചാൽ ഇവയെ കാണാൻ കഴിയും; (2) സിസ്റ്റ്. ഒരു ആവരണത്തിനുള്ളിൽ ഒതുങ്ങി ഏതാണ്ടൊരു സുഷുപ്താവസ്ഥയിൽ കഴിയുന്നവ.
===സിസ്റ്റ്===
ഒരു ആവരണത്തിനുള്ളിൽ ഒതുങ്ങി ഏതാണ്ടൊരു സുഷുപ്താവസ്ഥയിൽ കഴിയുന്നവ.
==രോഗം കാണപ്പെടുന്ന സ്ഥലങ്ങൾ==
ആഗോളവ്യാപകത്വമുള്ള ഈ രോഗം ഉഷ്ണമേഖലാപ്രദേശങ്ങളിൽ, പ്രത്യേകിച്ചും വൃത്തിഹീനമായ പരിസരങ്ങളിൽ, ആണ് അധികമായി കാണുന്നത്.
==രോഗത്തിന്റെ സ്വഭാവം==
 
അമീബികാതിസാരം, ബാസില്ലറി അതിസാരം പോലെ പനിയോടുകൂടി പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഇത് സാവധാനമായി രോഗിയെ ബാധിച്ച് വിട്ടുമാറാതെ നില്ക്കുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ആഴ്ചകൾക്കു ശേഷം മാത്രമേ ചിലപ്പോൾ രോഗലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ. രോഗത്തിന്റെ കാഠിന്യത്തിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകാം.
 
Line 25 ⟶ 29:
 
കുടലിൽനിന്നും സിരകൾവഴി അമീബ കരളിലെത്തുന്നു. രോഗബാധയുടെ ഫലമായി കരളിൽ വീക്കമോ വലിയ ഒരു 'പരു' തന്നെയോ ഉണ്ടാകാം. ഇത് അമീബികാതിസാരഫലമായി ഉണ്ടാകാവുന്ന ഒരു പ്രധാന രോഗം ആണ്. അപൂർവമായി കുടലിന്റെ ഭിത്തിയെ തുരന്ന് പെരിടൊണൈറ്റിസ് എന്ന ഗുരുതരമായ രോഗവും ഇതുമൂലം ഉണ്ടാകാം. ചിലപ്പോൾ രക്തക്കുഴലിന് കേടു വരിക നിമിത്തം കുടലിൽനിന്ന് കഠിനമായ രക്തസ്രാവം ഉണ്ടായേക്കാം. കുടലിന്റെ ചില ഭാഗങ്ങൾ കട്ടിപിടിച്ച് ഒരു ട്യൂമർ പോലെയും പ്രത്യക്ഷപ്പെടാറുണ്ട്. കുടലിലെ അർബുദ രോഗത്തിൽനിന്ന് ഇതിനെ വേർതിരിച്ചറിയേണ്ടതായി വരും. വയറുവേദനയും ദിവസവും രണ്ടോ അതിലധികമോ പ്രാവശ്യം അയഞ്ഞ മലം പോകലുമാണ് സാധാരണ ലക്ഷണം. ഇടവിട്ട് വയറിളക്കവും മലബന്ധവും ഉണ്ടാകാം. മലം മിക്കപ്പോഴും കടുത്ത ദുർഗന്ധം ഉള്ളതായിരിക്കും. ഇതോടൊപ്പം മറ്റു ചില രോഗാണുബാധകൂടിയുണ്ടായാൽ മലത്തിൽ ചളിയും, രക്തവും കാണുക പതിവാണ്.
==രോഗനിർണ്ണയം==
 
അമീബികാതിസാരമുള്ള രോഗിയുടെ മലം ഉടൻതന്നെ സൂക്ഷ്മദർശിനിയിലൂടെ പരിശോധിച്ചാണ് രോഗനിർണയം ചെയ്യുന്നത്. കായികപ്രാവസ്ഥയിലുള്ള ഏകദേശം 30μ വ്യാസം വരുന്ന അമീബയെ മലത്തിൽ കാണാനാവും. രോഗലക്ഷണങ്ങൾ ഒന്നും പ്രകടമാകാതിരിക്കുന്ന അവസ്ഥയിലും രോഗബാധയുള്ള ഒരാളിന്റെ മലത്തിൽ അമീബയുടെ സിസ്റ്റുകൾ കാണാൻ കഴിയും.
==ചികിത്സ==
 
ഈ രോഗത്തിന്റെ ചികിത്സയ്ക്കായി 3 മുതൽ 5 ദിവസം വരെ എമെറ്റിൻ ഹൈഡ്രോക്ളോറൈഡ് കുത്തിവയ്പും പിന്നീട് 12 ദിവസം എമെറ്റിൻ ബിസ്മത്ത് അയഡൈഡ് 200 മി. ഗ്രാം വീതം ഉള്ളിൽ കൊടുക്കുകയുമാണ് ചെയ്യുന്നത്. ഈ മരുന്നുകൾക്ക് ദോഷഫലങ്ങൾ ഉണ്ട്. കരളിൽ രോഗബാധയുണ്ടായിട്ടുണ്ടെങ്കിൽ അതിന് മറ്റു ചികിത്സ വേണ്ടിവരും.
 
"https://ml.wikipedia.org/wiki/അമീബിക്_അതിസാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്