"പ്രത്യാവർത്തിധാരാ വൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
== വൈദ്യുത പ്രേഷണവും (ആംഗലേയം: transmission) വിതരണവും. ==
 
ദീർഘദൂര പ്രേഷണത്തിലുണ്ടാവുന്ന ഊർജ്ജ നഷ്ടം കുറക്കുന്നതിന് വൈദ്യുതിയുടെ വോൾട്ടത കൂട്ടേണ്ടത് അത്യാവശ്യമാണ്. അതുപോലെ വീടുകളിലേയും മറ്റും ഉപയോഗത്തിന് നൽകുന്നതിന് മുൻപ് വോൾട്ടത കുറക്കുകയും വേണം. [[ട്രാൻ‌സ്ഫോർമർട്രാൻസ്ഫോർമർ]] ഉപയോഗിച്ച് പ്രത്യാവർത്തിധാരയുടെ [[വോൾട്ടത]] കൂട്ടാനും കുറക്കാനും എളുപ്പത്തിൽ സാധിക്കും. ഇതാണ് വിതരണമേഖലയിൽ എ.സി. ഉപയോഗിക്കുന്നതിനുള്ള പ്രധാന കാരണം
 
== തരംഗരൂപം ==
പ്രത്യാവർത്തി ധാരയുടെ തരംഗരൂപം സാധാരണയായി [[സൈൻ വേവ്]] (ആംഗലേയം: sine wave) രൂപം ആണ്. [[വൈദ്യുതജനിത്രം|ജനിത്രം]] ഉപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതോർജ്ജത്തിന്റെ തനതായ രൂപമാണ് ഇത്. പ്രേഷണത്തിനും വോൾട്ടേജ് മാറ്റം വരുത്തുന്നതിനും ഏറ്റവും അനുയോജ്യമായ തരംഗരൂപമാണ് ഇത്. എന്നാൽ പ്രത്യേക ആവശ്യങ്ങൾക്കായി ത്രികോണ തരംഗം (triangular wave), ചതുര തരംഗം (square wave) രൂപത്തിലുള്ള ധാരയും ഉപയോഗിക്കുന്നുണ്ട്. ചില [[ഇൻ‌വെർട്ടർ|ഇൻ‌വെർട്ടറുകളിൽ]] നിന്നും ഉണ്ടാകുന്ന പ്രത്യാവർത്തിധാര ചതുര തരംഗ രൂപത്തിലുള്ളതാണ്.
"https://ml.wikipedia.org/wiki/പ്രത്യാവർത്തിധാരാ_വൈദ്യുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്